121

Powered By Blogger

Thursday 23 July 2020

വീണ്ടും റെക്കോഡ് കുറിച്ചു: സ്വര്‍ണവില 38,000 രൂപയിലേയ്ക്ക്

തുടർച്ചയായി നാലാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 120 രൂപ വർധിച്ച് 37,400 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് പുറമെ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറയുന്നതാണ് ഇന്ത്യയിൽ വില പുതിയ ഉയരങ്ങളിലെത്താൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1,900 ഡോളറിലാണ് ക്ലോസ് ചെയ്തതെങ്കിലും വെള്ളിയാഴ്ച 1,885.62 നിലവാരത്തിലെത്തി.കോവിഡ് വ്യാപനത്തിനിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണം.

from money rss https://bit.ly/2OQG8PV
via IFTTT

നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പുതിയ തൊഴില്‍ പദ്ധതി പരിഗണനയില്‍

രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലാത്ത ചെറുപ്പാക്കാർക്കായി പുതിയ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക തളർച്ചയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മുൻഗണന നൽകി പദ്ധതി അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള പാവപ്പെട്ടവർക്കും കുടിയേറ്റക്കാർക്കുമായാണ് പദ്ധതി വിഭാവനംചെയ്യുന്നത്. പ്രധാനമന്ത്രി നേരന്ദ്ര മോദി കഴിഞ്ഞമാസം പ്രഖ്യാപിച്ച ഗരിബ് കല്യാൺ റോസ്ഗാർ അഭിയാന് സമാനമായോതോ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ചതും നഗരകേന്ദ്രീകൃതമായതുമായ പദ്ധതിയോ ആകും പരിഗണിക്കുക. സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നതിന് രണ്ടാംഘട്ട ശ്രമങ്ങളുടെ ഭാഗമായി വർഷത്തിന്റെ രണ്ടാംപകുതിയോടെയാകും പദ്ധതി പ്രഖ്യാപിക്കുക. നിലവിൽ ഗ്രാമീണ മേഖല സജീവമാണെന്നും നഗരങ്ങളിലെ സാമ്പത്തിക വ്യവസ്ഥയാണ് പുനരുജ്ജീവിപ്പിക്കേണ്ടതെന്നുമുള്ള വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പദ്ധതി ആസുത്രണംചെയ്യുന്നത്. ധനപരമായ സർക്കാരിന്റെ ഇടപെടൽ ഗ്രാമീണ പദ്ധതികളുടെ വ്യാപനത്തിനും ഇടയാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗരീബ് കല്യാൺ പദ്ധതിപ്രകാരം 50,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിൽ 10,000 കോടി രൂപ ഇതിനകം ചെലവാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ നഗരങ്ങളിൽ നിശ്ചിത ദിവസങ്ങൾ തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതികൾ വിവിധ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്നുണ്ട്.

from money rss https://bit.ly/2E5Up91
via IFTTT

സെന്‍സെക്‌സില്‍ 244 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആവസാനദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 244 പോയന്റ് താഴ്ന്ന് 37,895ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 11144ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 313 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 641 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, റിലയൻസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ബപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ഐഷർമോട്ടോഴ്സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, ഏഷ്യൻ പെയിന്റ്സ്, അംബുജ സിമെന്റ്സ് തുടങ്ങി 71 കമ്പനികളാണ് വെള്ളിയാഴ്ച പാദഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/30AnctS
via IFTTT

മലയാളി സ്റ്റാർട്ട് അപ്പില്‍ 23.25 കോടിയുടെ മൂലധന ഫണ്ടിങ്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന സ്റ്റാർട്ട് അപ്പായ 'എൻട്രി' (Entri) ആറുമാസത്തിനിടെ 23.25 കോടി രൂപയുടെ (31 ലക്ഷം ഡോളർ) മൂലധന നിക്ഷേപം നേടി. പ്രാരംഭ വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ ഗുഡ് ക്യാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്നാണ് മൂലധന സമാഹരണം നടത്തിയിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ 14 ലക്ഷം ഡോളർ നേടിയതിന് പിന്നാലെ ഇപ്പോൾ 17 ലക്ഷം ഡോളർ കൂടി സമാഹരിച്ചിരിക്കുകയാണ്. കാസർകോട് സ്വദേശി മുഹമ്മദ് ഹിസാമുദ്ദീൻ, തൃശ്ശൂർ സ്വദേശി രാഹുൽ രമേശ് എന്നിവരുടെ നേതൃത്വത്തിൽ 2017-ൽ ആരംഭിച്ച സംരംഭം മൊബൈൽ ആപ്പിലൂടെ മത്സരപരീക്ഷാ പരിശീലനത്തിന് പുറമെ, മെച്ചപ്പെട്ട തൊഴിലവസരം നേടാനുള്ള നൈപുണ്യ പരിശീലനവും നൽകിവരുന്നു. മലയാളത്തിലുള്ള കോഴ്സുകളുമായായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിശീലനം ഒരുക്കുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണം 30 ലക്ഷം കടന്നിട്ടുണ്ട്. ഇതിൽ 20 ലക്ഷവും കേരളത്തിൽ നിന്നുള്ളവരാണ്. ഒന്നര വർഷത്തിനുള്ളിൽ ഒരു കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് 'എൻട്രി'യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ മുഹമ്മദ് ഹിസാമുദ്ദീൻ പറഞ്ഞു. പുതുതായി സമാഹരിച്ച തുക പുതിയ കോഴ്സുകൾ ഒരുക്കാനും വിപണനത്തിനുമാവും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ കാലത്ത് ഉപയോക്താക്കളുടെ എണ്ണത്തിൽ 100 ശതമാനവും വരുമാനത്തിൽ 150 ശതമാനവും വർധന കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച അധ്യാപകരുടെ ക്ലാസുകൾ ഒരുക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്. 300 രൂപ മുതലാണ് കോഴ്സുകളുടെ ഫീസ്. ലോക്ക്ഡൗൺകാലത്ത് പ്രത്യേക ഓഫറിൽ കോഴ്സുകൾ ലഭ്യമാക്കി. കോളേജ് പഠനകാലത്ത് തന്നെ സ്റ്റാർട്ട് അപ്പ് സംരംഭകത്വത്തിലേക്ക് ഇറങ്ങിയ ഹിസാമുദ്ദീൻ, 'എസ്.എം.എസ്. ഗ്യാൻ' എന്ന സ്റ്റാർട്ട് അപ്പിലൂടെയാണ് ശ്രദ്ധേയനായത്.

from money rss https://bit.ly/32MNagE
via IFTTT

ലോകത്തെ 50 കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച് റിലയന്‍സ്

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടംപിടിച്ചു. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 രൂപ ഉയർന്ന് 2,060.65 രൂപയിലെത്തിയതോടെ വിപണിമൂല്യം 13 ലക്ഷം കോടി രൂപ കടന്നു. ഇതോടെയാണ് ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ) തുടങ്ങിയ ആഗോള വമ്പന്മാരോടൊപ്പം ഇന്ത്യയുടെ റിലയൻസിന് ഇടംപിടിക്കാനായത്. 1.7 ലക്ഷം കോടി ഡോളർ മൂല്യമുള്ള സൗദി അരാംകോയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. റിലയൻസിന്റെ സ്ഥാനം 48 ആണ്. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഈ സ്ഥാനത്തെത്തുന്നത്. ആദ്യ 100-ൽ ഇടംപിടിച്ചിട്ടുള്ള ഇന്ത്യൻ കമ്പനി റിലയൻസിന് പുറമെ ടി.സി.എസ്. മാത്രമാണ്. ഏഷ്യയിൽ നിന്നുള്ള കമ്പനികളിൽ പത്താം സ്ഥാനത്താണ് റിലയൻസ്.

from money rss https://bit.ly/2ZVkYqb
via IFTTT

പള്ളി മുതല്‍ ഗാന്ധി വരെ; സ്വയംഭോഗമെന്ന ഏറ്റവും സുരക്ഷിതമായ ലൈംഗികാനന്ദത്തോട് എന്തുകൊണ്ടാണ് ഇത്രയേറെ എതിര്‍പ്പുകള്‍?

[ഇതിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: 'പാപ'ത്തില്‍ നിന്ന് 'സമൂഹനന്മ'യിലേക്ക്; സ്വയംഭോഗത്തെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ലോക്ഡൗണ്‍ മാറ്റിമറിക്കുമ്പോള്‍]

ഭാഗം 2

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വേനല്‍ക്കാലത്തെ ഉച്ച തിരിഞ്ഞ സമയം. ഞങ്ങളുടെ സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ - ക്ലീന്‍ ഷേവ് ചെയ്ത ഒരു കാത്തലിക് പുരോഹിതന്‍ - നിന്ന് അസാധാരണമായ ഒരു 'ധാര്‍മികോപദേശ'മെത്തി. 'അസന്മാര്‍ഗിക' പ്രവര്‍ത്തികളോട് കര്‍ശന നിലപാടുള്ള, കടുത്ത ശിക്ഷ ഉറപ്പാക്കുന്നതില്‍ പേരുകേട്ടയാളായിരുന്നു ഈ പുരോഹിതന്‍.

കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ പ്രഖ്യാപിക്കുന്നതുപോലെ, ഇന്റര്‍കോം ബോക്‌സിലൂടെ പ്രിന്‍സിപ്പാളിന്റെ ശബ്ദം ഞങ്ങളുടെ ക്ലാസ് മുറിയില്‍ മുഴങ്ങി. "സദാചാര ദുര്‍നടപ്പിന്റെ പേരില്‍ ഒമ്പത്-സിയിലെ ടോണിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരിക്കുന്നു" എന്നതായിരുന്നു ആ അറിയിപ്പ്. അതിനൊപ്പം, ഭീഷണി നിറഞ്ഞു നില്‍ക്കുന്ന ഒരു അറിയിപ്പ് കൂടി പിന്നാലെ വന്നു: "സ്‌കൂളിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരാജയപ്പെടുന്ന ആരെയും മുന്നറിയിപ്പില്ലാതെ തന്നെ സ്‌കൂളില്‍ നിന്ന് ഡിസ്മിസ് ചെയ്യുന്നതായിരിക്കും" എന്നതായിരുന്നു അത്.

ഈ അറിയിപ്പ് വന്നതോടെ ടോണി ചെയ്തിരിക്കാന്‍ ഇടയുള്ള 'കുറ്റകൃത്യം' എന്തായിരിക്കും എന്നതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ കൊണ്ട് ക്ലാസ് മുറി പ്രകമ്പിതമായി. ഏതായാലും ഇന്റര്‍വെല്‍ സമയത്ത് ഈ ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. സദാചാര ദുര്‍നടപ്പ് എന്ന വാചകത്തില്‍ പ്രിന്‍സിപ്പാള്‍ ഒളിച്ചു വന്ന ആ കുറ്റകൃത്യം ഒമ്പത്-സിയിലെ ബിബിസി എന്നു വിളിക്കുന്ന ബ്രിജേഷ് ഞങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി. ക്ലാസിലിരുന്ന് സ്വയംഭോഗം ചെയ്യുന്നതിനിടെ ടോണിയെ പിടികൂടുകയായിരുന്നു.

ലൈംഗികതയെക്കുറിച്ചുള്ള ചെറിയ സംസാരങ്ങള്‍ പോലും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്നും നിഷിദ്ധമാണ്. കുട്ടികള്‍ കൗമാരപ്രായത്തിലെത്തുന്നതോടെ അവര്‍ സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ അതീവശ്രദ്ധയാണ് മാതാപിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമൊക്കെ പുലര്‍ത്തുന്നത്. (19-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ കാല് അടുപ്പിച്ചു വച്ചോ വിലങ്ങനെ വച്ചോ ഇരിക്കുന്നത് തടയുന്ന 'ആന്റി മാസ്റ്റര്‍ബേറ്ററി' ബഞ്ചുകള്‍ ഉണ്ടായിരുന്നു). സ്വയംഭോഗം ചെയ്യുന്നത് കണ്ടുപിടിക്കപ്പെടുന്നത് കൗമാരക്കാര്‍ക്ക് സ്വയം നാണക്കേടുണ്ടാക്കുന്നതും അവരുടേത് മോശം സ്വഭാവമാണെന്ന് ചിത്രീകരിക്കുന്നതുമായ കാര്യമാണ് ഇന്നും. അന്ധതയുണ്ടാക്കുമെന്നും മാനസിക വിഭ്രാന്തിക്കിടയാക്കുമെന്നും ഉള്ളംകൈയില്‍ രോമങ്ങള്‍ വളരുമെന്നും ക്ഷയത്തിനു കാരണമാകുമെന്നും എന്തിനേറെ മരണം വരെ സംഭവിക്കാമെന്നുമൊക്കെയാണ് സ്വയംഭോഗത്തെക്കുറിച്ച് ഇന്നും പലരുടെയുമുള്ളിലുമുള്ള ആശങ്കയെന്ന് നിരവധി സര്‍വെകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും സാധാരണവും 'സുരക്ഷിതവുമായ ലൈംഗിക പ്രവര്‍ത്തി'യെക്കുറിച്ച് എന്തുകൊണ്ടാണ് ഇത്രയേറെ ഭയവും പരിഭ്രമവും?

എല്ലാം തുടങ്ങുന്നത് ഒരു മുറിവൈദ്യനില്‍ നിന്ന്

മധ്യകാലഘട്ടത്തിന്റെ തുടക്കം മുതല്‍ സ്വയംഭോഗമുള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള ഉത്പാദനപരമല്ലാത്ത ലൈംഗികതയെ ക്രൈസ്തവ സഭ തള്ളിപ്പറഞ്ഞിട്ടുണ്ട്. 'ആന്തരികമായി താറുമാറായ പാപം' എന്നാണ് സഭ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സ്വയംഭോഗത്തെ പ്രതി ഭയവും പരിഭ്രാന്തിയുമെല്ലാം പരത്തുന്നതില്‍ പ്രധാനമായും ഉത്തരവാദിയായ ഒരാളുണ്ട്. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, പിന്നീട് മുറിവൈദ്യനായി മാറിയ ദൈവശാസ്ത്രകാരന്‍ ബെക്കര്‍.

1715-ല്‍ ബെക്കര്‍ ഇംഗ്ലണ്ടില്‍ ഒരു ലഘുലേഖ പുറത്തിറക്കി. "ഒനാനിയ, അല്ലെങ്കില്‍, സ്വയം മലിനീകരണത്തിന്റെ കടുത്ത പാപം, അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍, വെറുക്കപ്പെട്ട ഈ കാര്യം നടത്തുന്നതുവഴി സ്വയം മുറിവേല്‍പ്പിക്കുന്ന ഇരു ലിംഗങ്ങളിലും പെട്ടവര്‍ക്കുളള ആത്മീയവും ഭൗതികവുമായ ഉപദേശം" എന്നായിരുന്നു അതിന്റെ തലക്കെട്ട്.

താന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കാര്യത്തിന്റെ വിജയത്തിനും സ്വയംഭോഗത്തിനു മേല്‍ മതത്തിനെ്‌റ വിലക്കുകള്‍ കൊണ്ടുവരുന്നതിനും ബെക്കര്‍ ചെയ്തത്, ഇതിനെ ബൈബിളിലെ 'ഒനന്‍' കഥയുമായി ബന്ധിപ്പിക്കുകയായിരുന്നു. എന്നാലോ ഈ ബൈബിള്‍ കഥയ്ക്ക് സ്വയംഭോഗവുമായി യാതൊരു ബന്ധവുമില്ല താനും. ബെക്കറിന്റെ ലഘുലേഖ ഇംഗ്ലണ്ടില്‍ വന്‍ വിജയമായതോടെ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും പ്രഗത്ഭനും ബഹുമാന്യനുമായ ഡോക്ടര്‍ എന്നു പേരെടുത്തിരുന്ന സാമുവല്‍ ടിസോട്ട് ഏതാനും ദശകങ്ങള്‍ക്ക് ശേഷം ഈ ലഘുലേഖയ്ക്ക് സ്വന്തമായൊരു ഭാഷ്യം പുറത്തിറക്കി. L'Onanisme എന്നായിരുന്നു ഇതിന്റെ പേര്. സ്വയംഭോഗത്തിന്റെ അനന്തരഫലമായി അന്ധത, കൈത്തലങ്ങളില്‍ രോമങ്ങള്‍ വളരുക, ക്ഷയം, ആത്മവിശ്വാസക്കുറവ്, മുഖക്കുരു, അപസ്മാരം, രതിജന്യ രോഗങ്ങള്‍, ഭ്രാന്ത് മുതല്‍ മരണം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഏതെങ്കിലും വിധത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങളോ തെളിവുകളോ കൂടാതെ ടിസോട്ട് തന്റെ ഭാഷ്യത്തില്‍ അവതരിപ്പിച്ചത്. സ്വയംഭോഗത്തിന്റെ ബീഭത്സതത (Masturbatory Horrors) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. അതായത്, ഒരു മുറിവൈദ്യന്റെ മനസില്‍ വിരിഞ്ഞ ഏറ്റവും ദോഷകരമായ ഒരു ആശയത്തിന് പ്രശസ്തനായ ഒരു ഡോക്ടര്‍ വിശ്വാസ്യത ഉറപ്പിച്ചു കൊടുത്തു. L'Onanisme പിന്നീട് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.


ഗാന്ധിയും ലൈംഗികതയും

L'Onanisme ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടിണ്ടോ എന്നറിയില്ലെങ്കിലും ടിസോട്ടിന്റെ പുസ്തകത്തില്‍ പറയുന്നതിന് സമാനമായ കാര്യങ്ങളാണ് ശുക്ലനഷ്ടം മൂലം ഉണ്ടാവുകയെന്ന് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ആദ്യകാല പുസ്തകങ്ങളിലൊന്നില്‍ പറയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇക്കാര്യത്തിന് വിശ്വാസ്യത ഉണ്ടാക്കി നല്‍കിയവരില്‍ ഏറ്റവും പ്രധാനപ്പെട്ട ആളാണ് ഗാന്ധി. ലൈംഗികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാകട്ടെ, അങ്ങേയറ്റം വ്യക്തികേന്ദ്രീകൃതവും മധ്യകാലഘട്ടത്തിലേതിന് സമാനവുമായിരുന്നു.

പോപ്പിന്റെയും മനുസ്മൃതിയുടെ രചയിതാവ് മനുവിന്റെയും മിശ്രണമെന്ന നിലയിലാണ് ലൈംഗികതയെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടുകളും. ശുക്ലം പരിപാലിക്കപ്പെടേണ്ടതാണെന്നും ആരോഗ്യത്തിനും ശരീര ബലത്തിനും ഇത് ശേഖരിച്ചു നിര്‍ത്തുന്നതു വഴി സാധ്യമാകുമെന്നും അദ്ദേഹം വിശ്വസിച്ചു. ഒരു ഹിന്ദു എന്നതിനേക്കാള്‍ മധ്യകാലഘട്ടത്തിലെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ കാഴ്ചപ്പാടുകളാണ് ആസക്തിയുടേയും ലൈംഗികാനന്ദത്തിന്റെയും കാര്യത്തില്‍ അദ്ദേഹത്തിന്റെ അനിഷ്ടം ചേര്‍ന്നു നില്‍ക്കുന്നത്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികവേഴ്ചയെ 'വൃത്തികെട്ട കാര്യ'മെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പോപ്പിനെ പോലെ, ദമ്പതികള്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഒഴിവാക്കി സ്ത്രീകളുടെ ആര്‍ത്തവചക്രത്തിന് അനുസൃതമായി 'സുരക്ഷിതകാല'ങ്ങളില്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും നിര്‍ബന്ധം പിടിച്ചു. ലൈംഗികതയെക്കുറിച്ചുള്ള ഗാന്ധിയെ സംബന്ധിച്ച് ലൈംഗികത അനന്തതയുടെ മറ്റൊരു ലോകത്തേക്ക് മാറ്റിവേക്കേണ്ട കാര്യമാണെന്ന് Gandhi & His Women Associates എന്ന പുസ്തകത്തില്‍ ഗിരിജ കുമാരി പറയുന്നു.

ഗാന്ധിയുടെ ഈ കാഴ്ചപ്പാട് ചരിത്രകാരന്‍ രാമചന്ദ്രഗുഹയും പങ്കുവച്ചിട്ടുണ്ട്. "ഗാന്ധിയെ സംബന്ധിച്ചിടത്തോളം എല്ലാ ലൈംഗികതയും ആസക്തി മാത്രമാണ്. സ്ത്രീകള്‍ പുരുഷന്മാരെ ചെറുക്കുകയും പുരുഷന്മാര്‍ തങ്ങളുടെ മൃഗീയ വികാരങ്ങളെ മെരുക്കുകയുമാണ് വേണ്ടത്", Gandhi: The Years that Changed the World, 1914-1948 എന്ന പുസ്തകത്തില്‍ ഗുഹ പറയുന്നു. അതുകൊണ്ടു തന്നെ അത്ഭുതത്തിന് ഇടയില്ലാത്ത ഒരു കാര്യം കൂടി പറയാം. സ്വയംഭോഗവും സുരക്ഷിത ലൈംഗികതയും പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ വലതുപക്ഷ മത സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് 2009-ല്‍ ഇന്ത്യയില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിച്ചിരുന്നു. അന്ന് ഈ സംഘങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനായി ഉയര്‍ത്തിപ്പിടിച്ച ആളും ഗാന്ധിയായിരുന്നു. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)



* This article was originally published here

'കോവിഡ് അനന്തര കേരളത്തില്‍ വ്യവസായ വികസനത്തിന് വലിയ സാധ്യതകള്‍'

കൊച്ചി: കോവഡ് അനന്തര കേരളത്തിന് മുന്നിൽ വൻതോതിലുള്ള വികസന സാധ്യതകളുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താൻ സംരംഭകർ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ. കോവിഡിന് ശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകൾ മുൻ നിർത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) എച്ച് ഡി എഫ് സി ബാങ്കും ചേർന്ന് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച ആഘാതം കാർഷിക- അനുബന്ധ മേഖലകളിലും ഉൽപാദന മേഖലയിലും മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, ആരോഗ്യം, വ്യാപാരം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെയും ജനങ്ങളുടെയും ഒത്തൊരുമ കോവഡ് അനന്തര കേരളത്തിന്റെ പുരോഗതിക്ക് കരുത്ത് കരുത്ത് പകരും. കേരളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ ആളോഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. എന്നാൽ കേരളത്തിന്റെ ഉൽപാദന മേഖലക്ക് ഉപഭോഗാവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിറവേറ്റാൻ സാധിക്കുന്നത്. ഭക്ഷ്യ- കാർഷികോൽപന്ന സംസ്കരണ മേഖലയിൽ കേരളത്തിന് വലിയ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. കേരളത്തിന്റെ തീരമേഖലയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയും. ആഭ്യന്തര വിപണിയിലെ സാധ്യതകൾ കൂടാതെ കയറ്റുമതി സാധ്യതയും ഈ മേഖലയലുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ സംരംഭകർക്ക് വലിയ സാധ്യതകളുണ്ട്. ഡയഗ്നോസ്റ്റിക്സ്, ബയോടെക്നോളജി, മെഡിക്കൽ ഡിവൈസസ്, എന്നിവയുടെ ഹൈ എൻഡ് മാന്യുഫാക്ചറിംഗ് കേരളത്തിന് സാധ്യത തുറന്നു വെക്കുന്നു. വ്യവസായ സംരംഭകർ ഈ മേഖലകളിൽ അത്യാധുനിക സ്ഥാപനങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരണം. ഹെൽത്ത് കെയർ മേഖലയിൽ ഹൈടെക് ചെറുകിട വ്യവസായ സംരംഭങ്ങളുണ്ടാകണം. കേരളത്തെ ഒരു വെൽനെസ് - ഹെൽത്ത് കെയർ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള വലിയ സാധ്യത മുന്നിലുണ്ട്. ഐ ടി അനുബന്ധ മേഖലകൾ, ടൂറിസം, സ്കിൽ ഡെവലപ്മെന്റ് എന്നിവ കേരളം ഊന്നൽ നൽകേണ്ട മേഖലകളാണ്. വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കണമെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കൂടുതൽ മുന്നേറേണ്ടതുണ്ട്. കേരളത്തിന്റെ വ്യവസായ വികസനം വിവിധ രംഗങ്ങളിൽ കേരളം ആർജിച്ച നേട്ടങ്ങളുമായി ഇഴചേർന്നു പോകേണ്ടതാണെന്നും ഇതിൽ പൊതു-സ്വകാര്യ മേഖലകൾക്ക് ഒരുപോലെ പ്രാധാന്യമുണ്ടെന്നും ഡോ. രാമചന്ദ്രൻ പറഞ്ഞു. പ്ലാനിംഗ് ബോർഡ് ഇൻഡസ്ട്രി ചീഫ് എൻ ആർ ജോയി, കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ, എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി തേവന്നൂർ, എസ് ഐ പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ എസ് എൻ രഘുചന്ദ്രൻ നായർ, സി ജി എച്ച് എർത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ഡൊമിനിക്, ബേബി മറൈൻ ഗ്രൂപ്പ് മാനേജിംഗ് പാർട്ടണർ അലക്സ് കെ നൈനാൻ, പിൻമൈക്രോ സി ഇ ഒ എ വി രവീന്ദ്രനാഥ്, എച്ച് ഡ എഫ് സി ബാങ്ക് സോണൽ ഹെഡ് ഹെമി സെബാസ്റ്റിയൻ, റീജനൽ ഹെഡ് അരുൺ അരവിന്ദ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻമാരായ ഡോ. എം ഐ സഹദുള്ള, ദീപക് എൽ അശ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/39kn0D2
via IFTTT

നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 268 പോയന്റ്

മുംബൈ: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകൾ വീണ്ടും നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 268.95 പോയന്റ് ഉയർന്ന് 38,140.47ലിലും നിഫ്റ്റി 82.90 പോയന്റ് നേട്ടത്തിൽ 11215.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1184 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഒസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2BrULGc
via IFTTT

വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കി

ബെംഗളുരു: വാൾമാർട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട് സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്ളിപ്കാർട്ടിന്റെ നീക്കം. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരചരക്ക്, ഫാഷൻ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകും. ഫ്ളിപ്കാർട്ടിലെ തന്നെ പ്രമുഖനായ ആദർശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വാൾമാർട്ടിന്റെ സിഇഒയായ സമീർ അഗർവാൾ തൽക്കാലം കമ്പനിയിൽ തുടരും. പിന്നീട് വാൾമാർട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും. ഭക്ഷ്യ-പലചരക്ക് മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും വാൾമാർട്ടിനെ ഏറ്റെടുക്കുന്നത് ഫ്ളിപ്കാർട്ടിന് ഗുണംചെയ്യും. വാൾമാർട്ടിന് രാജ്യത്ത് 28 സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമുണ്ട്. ജിയോമാർട്ടുമായുള്ള കടുത്തമത്സരത്തിനാണ് ഇതോടെ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നതെന്ന് വ്യക്തം.

from money rss https://bit.ly/3g6CvBr
via IFTTT

പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടിനല്‍കിയേക്കും

കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികൾക്ക് മൊറട്ടോറിയം കാലാവധി നീട്ടിനൽകിയേക്കും. വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടിനൽകുക. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ആർബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടാതായാണ് റിപ്പോർട്ടുകൾ. മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകൾ, അതുമൂലം വായ്പാദാതാക്കൾ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലിയിരുത്തിയാകും തീരുമാനം. ദീർഘകാലം നീണ്ടുനിന്ന് ലോക്ഡൗണും അതിനെതുടർന്നുള്ള അടച്ചിടലുംമൂലം നിരവധിപേർക്ക് തൊഴിൽ നഷ്ടമായി. സ്വാതന്ത്ര്യാനന്തം രാജ്യം നേരിടുന്നത് ഏറ്റവുംവലിയ സാമ്പത്തിക വെല്ലുവിളിയാണെന്നാണിതെന്നാണ് ആർബിഐയുടെ വിലിയുരത്തൽ. പ്രതിസന്ധി നേരിടുന്ന മേഖലകൾക്കല്ലാതെ വ്യക്തികൾക്ക് വായ്പ മൊറട്ടോറിയം നീട്ടാൻ സാധ്യതയില്ല. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ആർബിഐ അധികൃതർ തയ്യാറായിട്ടില്ല. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ നൽകിയ വായ്പകളിന്മേലാണ് മാർച്ച്-ജൂൺ കാലയളവിൽ കൂടുതൽപേരും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 59ശതമാനം. ബാങ്കുകളിൽ ഇത് 29ശതമാനംമാത്രമാണ്. ബങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയിൽനിന്നുള്ള വായ്പകളിന്മേലാണ് കൂടുതൽ പേർ മൊറട്ടോറിയമെടുത്തിട്ടുള്ളത്. 55ശതമാനം. ഐസിഐസിഐ ബാങ്ക്(30%), ആക്സിസ് ബാങ്ക്(26.5%), പിഎൻബി(22%), എസ്ബിഐ(21.8%) എന്നിങ്ങനെയാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിന്റെ കണക്ക്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ മഹീന്ദ്ര ഫിനാൻസിൽ 75ശതമാനം വായ്പകൾക്കും മൊറട്ടോറിയമെടുത്തു. ശ്രീരാം ട്രാൻസ്പോർട്ട്(70%), പിഎൻബി ഹൗസിങ്(56%), ബജാജ് ഫിനാൻസ്(27%), എച്ച്ഡിഎഫ്സി(26%), എൽഐസി ഹൗസിങ്(25%)ശതമാനം എന്നനെയുമാണ് കണക്ക്. രണ്ടുഘട്ടമായി ഓഗസ്റ്റ് 31വരെ ആറുമാസത്തേയ്ക്കാണ് റിസവർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

from money rss https://bit.ly/2OUHatT
via IFTTT