121

Powered By Blogger

Thursday, 23 July 2020

നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പുതിയ തൊഴില്‍ പദ്ധതി പരിഗണനയില്‍

രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലാത്ത ചെറുപ്പാക്കാർക്കായി പുതിയ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക തളർച്ചയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മുൻഗണന നൽകി പദ്ധതി അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള പാവപ്പെട്ടവർക്കും കുടിയേറ്റക്കാർക്കുമായാണ് പദ്ധതി വിഭാവനംചെയ്യുന്നത്. പ്രധാനമന്ത്രി നേരന്ദ്ര മോദി കഴിഞ്ഞമാസം പ്രഖ്യാപിച്ച ഗരിബ് കല്യാൺ റോസ്ഗാർ അഭിയാന് സമാനമായോതോ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ചതും നഗരകേന്ദ്രീകൃതമായതുമായ പദ്ധതിയോ ആകും പരിഗണിക്കുക. സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നതിന് രണ്ടാംഘട്ട ശ്രമങ്ങളുടെ ഭാഗമായി വർഷത്തിന്റെ രണ്ടാംപകുതിയോടെയാകും പദ്ധതി പ്രഖ്യാപിക്കുക. നിലവിൽ ഗ്രാമീണ മേഖല സജീവമാണെന്നും നഗരങ്ങളിലെ സാമ്പത്തിക വ്യവസ്ഥയാണ് പുനരുജ്ജീവിപ്പിക്കേണ്ടതെന്നുമുള്ള വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പദ്ധതി ആസുത്രണംചെയ്യുന്നത്. ധനപരമായ സർക്കാരിന്റെ ഇടപെടൽ ഗ്രാമീണ പദ്ധതികളുടെ വ്യാപനത്തിനും ഇടയാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗരീബ് കല്യാൺ പദ്ധതിപ്രകാരം 50,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിൽ 10,000 കോടി രൂപ ഇതിനകം ചെലവാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ നഗരങ്ങളിൽ നിശ്ചിത ദിവസങ്ങൾ തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതികൾ വിവിധ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്നുണ്ട്.

from money rss https://bit.ly/2E5Up91
via IFTTT

Related Posts:

  • ഹീറോ മോട്ടോര്‍കോര്‍പിന്റെ എട്ടാമത്തെ എഡിഷന്‍ 'എക്‌സ്ട്രാക്‌സ്' കൊച്ചിയില്‍കൊച്ചി: ഹീറോ മോട്ടോർകോർപ് എട്ടാമത്തെ എഡിഷൻഎക്സ്ട്രാക്സ് സംഘടിപ്പിക്കുന്നു. എക്സ്പ്ലസ് 200- ഉപഭോക്താക്കൾക്ക് അനുഭവമാക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനുവരി 12ന് രാവിലെ എഴുമുതൽ മണക്കത്താഴം ഓഫ് നെൽസൺ മണ്ടേല റോഡിലെ വൂൾഫ് ട്രയൽസ് ഓഫ… Read More
  • ജോലി വാഗ്ദാനംചെയ്ത്‌ തട്ടിപ്പ്: ഇൻഫോസിസ് പരാതി നൽകിബെംഗളൂരു:ഇൻഫോസിസ് അടക്കമുള്ള ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് ഇൻഫോസിസ് എച്ച്.ആർ. വിഭാഗം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. എച്ച്.ആർ. ഓഫീസർ എന്ന വ്യാജേന സുമേ… Read More
  • അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചുതിരുവനന്തപുരം: അക്ഷയ ഊർജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് പുരസ്കാരം നൽകി ആദരിക്കുന്നു. പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാ… Read More
  • കൊതുകിനെ ഓടിക്കാൻ എന്താണ് മാർഗം?ബോംബെയിൽ വന്നെത്തുന്ന ഭൂരിഭാഗം മനുഷ്യരും ഇവിടെവന്നൊരു ജോലി കണ്ടെത്തി, മാസാമാസം കിട്ടുന്ന ശമ്പളംകൊണ്ട് അവനവന്റെ കെല്പനുസരിച്ച് ജീവിതം നയിച്ച് റിട്ടയർ ചെയ്യുന്നവരായിട്ടാണ് പരമ്പരാഗതമായി കണ്ടുവരുന്നത്. അതിലും വലിപ്പച്ചെറുപ്പങ്ങൾ… Read More
  • വീഡിയോ കെ.വൈ.സിക്ക് റിസർവ് ബാങ്കിന്റെ അനുമതിമുംബൈ: ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ് (വി -സിപ്) ആർ.ബി.ഐ. അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്ര… Read More