121

Powered By Blogger

Saturday, 6 December 2014

തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര











Story Dated: Sunday, December 7, 2014 12:12


പാലക്കാട്‌: അഖില കേരള എഴുത്തച്‌ഛന്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച്‌ തൃശൂര്‍, മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍ പര്യടനം നടത്തുന്ന തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര സംഘടിപ്പിക്കുന്നതിന്‌ സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു. രഥയാത്ര തുഞ്ചന്‍ സമാധി ദിനമായ ധനു മാസം ഉത്രം നാളില്‍ സമാപിക്കും. യോഗത്തില്‍ സംസ്‌ഥാന പ്രസിഡന്റ്‌ ടി.കെ. ഗോപാലകൃഷ്‌ണന്‍ അധ്യക്ഷനായി.


തഞ്ചത്തെഴുത്തച്‌ഛന്‍ ഉയര്‍ത്തിപ്പിടിച്ച ഉയര്‍ന്ന സദാചാരമൂല്യമുള്ള ജീവിത സന്ദേശത്തെ അട്ടിമറിക്കുന്നതിനു വേണ്ടിയുള്ള ഗൂഢാലോചനക്കെതിരെയാണ്‌ സമാജം തുഞ്ചന്‍ സന്ദേശ വിമോചന രഥയാത്ര സംഘടിപ്പിക്കുന്നത്‌.

യോഗത്തില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പ്ര?ഫ. ടി.ബി. വിജയകുമാര്‍, അഡ്വ. പി.ആര്‍. സുരേഷ്‌, സി.എന്‍. ബാലകൃഷ്‌ണന്‍, മുടപ്പല്ലൂര്‍ സ്വാമിനാഥന്‍ എഴുത്തച്‌ഛന്‍, ഏഴക്കാട്‌ രാമകൃഷ്‌ണന്‍, കാക്കാമട മോഹന്‍ദാസ്‌, എന്‍.എം. കൃഷ്‌ണന്‍കുട്ടി, എന്‍.കെ. ശങ്കരന്‍, രാജി മോഹന്‍ദാസ്‌, ടി.കെ. ഗോവിന്ദന്‍ എഴുത്തച്‌ഛന്‍, കെ.എന്‍. ഭാസ്‌കരന്‍, എം.ജി. രാമകൃഷ്‌ണന്‍, അഡ്വ.എന്‍. സന്തോഷ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT