Story Dated: Saturday, December 6, 2014 06:47
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പികെ അബ്ബുറബ് വിവാദക്കുരുക്കില്‍. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിന് എന്നപേരില്‍ പിരിവുനടത്തി മന്ത്രി ഇഫ്‌ത്ാര്‍ വിരുന്ന് നടത്തിയെന്നാണ് ആരോപണം. പ്രമുഖ ന്യൂസ് ചാനലാണ് തെളിവുകളുമായി രംഗത്തുവന്നത്. ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖര്‍ പലരും പങ്കെടുത്തിരുന്നു.
അഴിമതിയുടെ കഥ ഇങ്ങനെ, ജൂലൈ 10ന് മന്ത്രിയുടെ കീഴില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം ചേര്‍ന്നു. അതിന്റെ ചിലവിലേക്കായി വിവിധ സ്‌ഥാപനങ്ങളില്‍ നിന്നായി 46,200 രൂപ വീതം പിരിച്ചു. എന്നാല്‍ അന്നേദിവസം യോഗത്തിന് പകരം ഇഫ്‌താന്‍ പാര്‍ട്ടിയാണ് നടന്നതെന്നാണ് തെളിവുകള്‍. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ശാസ്‌ത്ര സാങ്കേതിക മ്യൂസിയം ഡയറക്‌ടറാണ് പിരിവ് നടത്തിയത്. 2,30,000 രൂപയോളം പിരിച്ചെടുത്തതായും വ്യക്‌തമായി.
അതേസമയം വിവാദം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി അബ്‌ദുറബ്ബ് പറഞ്ഞു.
from kerala news edited
via IFTTT