Story Dated: Saturday, December 6, 2014 07:23
രണ്ട് തലയുമായി ജനിച്ച പൂച്ച ഇഹലോകവാസം വെടിഞ്ഞു. രണ്ട് മുഖവുമായി മാസാച്യൂസെറ്റ്‌സില്‍ പിറന്ന ഈ പൂച്ചയ്‌ക്ക് രണ്ട് മൂക്കും മൂന്ന് കണ്ണുകളും ഉണ്ടായിരുന്നു. ഫ്രാങ്ക് ആന്‍ഡ് ലൂയി എന്നാണ് ഈ പൂച്ചയുടെ പേര്. തന്റെ പതിനഞ്ചാം വയസിലാണ് ഫ്രാങ്ക് ആന്‍ഡ് ലൂയി ഇഹലോകവാസം വെടിഞ്ഞത്.
രണ്ട് തലയുമായി പിറന്ന ഫ്രാങ്ക് ആന്‍ഡ് ലൂയി ലോക മാധ്യമങ്ങളില്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. സാധാരണ വൈകല്യങ്ങളോടെ പിറക്കുന്ന മൃഗങ്ങള്‍ അല്‍പ്പായുസായി മരണമടയുമ്പോള്‍ ഫ്രാങ്ക് ആന്‍ഡ് ലൂയി തന്റെ യജമാനന്റെ ഓമനയായി പതിനഞ്ച് വര്‍ഷം ജീവിച്ചത് ശാസ്‌ത്ര ലോകത്തിനും അത്ഭുതമായി. മാസാച്യൂസെറ്റ്‌സിലെ നോര്‍ത്ത് ഗ്രാഫ്‌റ്റണിലെ മാര്‍ട്ടി സ്‌റ്റീവന്‍സാണ് ഫ്രാങ്ക് ആന്‍ഡ് ലൂയിയുടെ യജമാനന്‍.
ഇരുമുഖമുള്ള പൂച്ചകള്‍ അപൂര്‍വമായി മാത്രമേ ജീവിക്കാറുള്ളൂ എന്ന് വെറ്റിനറി വിദഗ്‌ദര്‍ പറയുന്നു. ഇരു മുഖവുമായി പിറന്ന് ഏറ്റവും ദീര്‍ഘകാലം ജീവിച്ച പൂച്ചയെന്ന നിലയില്‍ 2012ല്‍ ഫ്രാങ്ക് ആന്‍ഡ് ലൂയി ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. വ്യാഴാഴ്‌ച ടഫ്‌റ്റ് സര്‍വകലാശാലയിലെ കമ്മിംഗ് വെറ്റിനറി മെഡിസിന്‍ സ്‌കൂളിലായിരുന്നു ഫ്രാങ്ക് ആന്‍ഡ് ലൂയിയുടെ അന്ത്യം.
from kerala news edited
via IFTTT