121

Powered By Blogger

Saturday, 6 December 2014

വിദേശ കറന്‍സി ശേഖരണം: മലയാളി യുവാവിന്‌ യു.കെയില്‍ഡോക്‌ടറേറ്റ്‌











Story Dated: Sunday, December 7, 2014 12:09


ഹരിപ്പാട്‌: വിദേശ കറന്‍സി ശേഖരണത്തില്‍ മലയാളിയുവാവിന്‌ യു.കെയില്‍ ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഹരിപ്പാട്‌ മുരളിഹോട്ടല്‍ ഉടമ പനവേലില്‍ പടീറ്റതില്‍ മുരളീധരന്റെ മകന്‍ നന്ദുമുരളീധര(24) നാണ്‌ വിദേശ കറന്‍സികളുടെയും നാണയങ്ങളുടേയും ശേഖരണത്തിന്‌ യു.കെ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ റെക്കോഡ്‌ യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌.


കഴിഞ്ഞ 28 ന്‌ വിയറ്റ്‌നാമിലെ ഹോച്ചമിന്‍ സിറ്റിയില്‍ വച്ച്‌ യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സലറാണ്‌ ബിരുദം സമ്മാനിച്ചത്‌.വിവിധ വിഷയങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 പേര്‍ക്കാണ്‌ യൂണിവേഴ്‌സിറ്റി ബിരുദം നല്‍കിയത്‌. ഏഷ്യയില്‍ നിന്നുള്ള ഏകയാളെന്ന നിലക്ക്‌ പുറമെ ഏറ്റവുംചുരുങ്ങിയ പ്രായത്തില്‍ ഈ ബിരുദം ലഭിച്ച വ്യക്‌തി എന്ന പ്രത്യേകതയും നന്ദുവിനുണ്ട്‌. 350 ലധികം വിദേശരാജ്യങ്ങളുടെ കറന്‍സികളും നാണയങ്ങളുമാണ്‌ ഈ യുവാവിന്റെ കറന്‍സി ശേഖരത്തിലുള്ളത്‌.


ഇതിനിടെ ഇന്ത്യാ ബുക്ക്‌ഓഫ്‌ റെക്കോഡ്‌,ഏഷ്യ ബുക്ക്‌ഓഫ്‌ റെക്കോഡ്‌, ലിംകാ ബുക്ക്‌ ഓഫ്‌റിക്കോഡ്‌ എന്നിവിടങ്ങളില്‍ സ്‌ഥാനം പിടിച്ചതിനു ശേഷമാണ്‌ അംഗീകാരം ലഭിക്കുത്‌. വെര്‍ജീനിയയിലെ 250 വര്‍ഷത്തോളം പഴക്കമുള്ള കൈയെഴുത്ത്‌ കറന്‍സിയാണ്‌ ശേഖരത്തിലെ ഏറ്റവും പഴക്കമുള്ള കറന്‍സി. ഹരിപ്പാട്‌ ടി.കെ.എം.എം കോളേജിന്റെ 50 ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 11,12,13 തീയതികളില്‍ കറന്‍സി പ്രദര്‍ശിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്‌ ജെ.സി.ഐഹരിപ്പാട്‌ ചാപ്‌റ്റര്‍ സെക്രറികൂടിയായ ഈ എം.ബി.എ ക്കാരന്‍. ഏക സഹോദരി കാര്‍ത്തിക.










from kerala news edited

via IFTTT