Story Dated: Saturday, December 6, 2014 08:43
ഒസ്‌ലോ: നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ രക്‌തം പുരണ്ട സ്‌കൂള്‍ യൂണിഫോം പ്രദര്‍ശനത്തിന്. ഒസ്‌ലോയിലെ നോബല്‍ പീസ് സെന്ററിലാണ് മലാലയുടെ രക്‌തം പുരണ്ട സ്‌കൂള്‍ യൂണിഫോം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് മടങ്ങുന്നതിനിടെ 2012 ഒക്‌ടോബര്‍ 9നാണ് തീവ്രവാദികള്‍ മലാലയ്‌ക്ക് നേരെ വെടിയുതിര്‍ത്തത്. അന്ന് മലാല ധരിച്ചിരുന്ന വസ്‌ത്രമാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. മലാലയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം. ഒസ്‌ലോയില്‍ പ്രദള്‍ശനം നടക്കുന്ന പീസ് സെന്ററില്‍ വച്ച് ഈ മാസം പത്തിന് ഈ വര്‍ഷത്തെ പുരസ്‌ക്കാര ജേതാക്കളായ മലാലയ്‌ക്കും കൈലാഷ് സത്യാര്‍ത്ഥിക്കും പുരസ്‌ക്കാരം വിതരണം ചെയ്യും.
പെണ്‍കുട്ടികള്‍കളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മലാലയെ ആദ്യം പാക്കിസ്‌താനിലും പിന്നീട് ലണ്ടനിലും വിദഗ്‌ദ ചികിത്സ നല്‍കി. ഇപ്പോള്‍ സുഖം പ്രാപിച്ച മലാല കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. മലാലയുടെ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം മലാലയെത്തേടി എത്തിയത്.
from kerala news edited
via IFTTT