121

Powered By Blogger

Saturday, 6 December 2014

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവം: അക്രമികളെ തള്ളിപ്പറഞ്ഞ്‌ സി.പി.എം









Story Dated: Saturday, December 6, 2014 06:14



mangalam malayalam online newspaper

തിരുവനന്തപുരം: ആലപ്പുഴയിലെ പി. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്തത്‌ മാപ്പര്‍ഹിക്കാത്ത തെറ്റെന്ന്‌ സി.പി.എം. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ ആക്രമണത്തെ തള്ളിപ്പറഞ്ഞത്‌. സ്‌മാരകം കത്തിച്ചവര്‍ നേരത്തെയും പാര്‍ട്ടിയെ പാര്‍ട്ടിക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്‌തവരാണ്‌. ഇവര്‍ തെറ്റ്‌ തിരുത്താനുള്ള അവസരം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്യാനുള്ള അവസരമാക്കിയെന്ന്‌ പ്രസ്‌താവന പറയുന്നു.


ഒരു കമ്യൂണിസ്‌റ്റുകാരനും ചെയ്യാന്‍ കഴിയാത്ത, ഒരു കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കും പൊറുക്കാന്‍ കഴിയാത്ത മഹാപാതകമാണ്‌ സ്‌മാരകം കത്തിച്ചതെന്നും പ്രസ്‌താവനയില്‍ പറയുന്നു. ഇതിനെതിരെ കൂട്ടായ നിലപാട്‌ ഉണ്ടാകണമെന്നും പ്രസ്‌താവന ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ ആലപ്പുഴ ജില്ലാക്കമ്മറ്റി എടുത്ത അച്ചടക്ക നടപടി സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ ശരിവച്ചു.


വി.എസ്‌ അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്‌റ്റാഫാണ്‌ കേസില്‍ ഒന്നാം പ്രതി.










from kerala news edited

via IFTTT