121

Powered By Blogger

Saturday, 6 December 2014

ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമമെന്ന്‌ കരസേനാ മേധാവി









Story Dated: Saturday, December 6, 2014 07:31



mangalam malayalam online newspaper

ജമ്മു: രാജ്യത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതായി കരസേനാ മേധാവി ദല്‍ബീര്‍ സിംഗ്‌ സുഹാഗ്‌. ബാരാമുള്ള ജില്ലയിലെ പട്ടാള ക്യാമ്പില്‍ നടന്ന ആക്രമണം ഇതിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാശ്‌മീരിലും ജാര്‍ഖണ്ഡിലും മൂന്നാംഘട്ട വോട്ടെടുപ്പ്‌ നടക്കാനിരുന്ന സാഹചര്യത്തില്‍ നടന്ന ഈ ആക്രമണം തിരഞ്ഞെടുപ്പ്‌ ലക്ഷ്യം വെച്ചുകൊണ്ടാണ്‌. എന്നാല്‍ ജനാധിപത്യ വ്യവസ്‌ഥയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


തീവ്രവാദി ആക്രമണം നടന്ന പട്ടാള ക്യാമ്പ്‌ സന്ദര്‍ശിച്ച കരസേനാ മേധാവി കൊല്ലപ്പെട്ട ജവാന്മാരുടെ ധീരതയെ പ്രകീര്‍ത്തിക്കുകയും അവരുടെ ത്യാഗം വെറുതെയാകില്ലെന്നും പറഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ അദ്ദേഹം സംതൃപ്‌തി പ്രകടിപ്പിക്കുകയും കഴിഞ്ഞ രണ്ട്‌ ഘട്ട തിരഞ്ഞെടുപ്പുകളും സമാധാനപരമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഒന്നടങ്കം പരിശ്രമിച്ചിരുന്നതായും പറഞ്ഞു.


കഴിഞ്ഞ ദിവസങ്ങളിലെ വ്യത്യസ്‌തമായ ആക്രമണങ്ങളില്‍ 11 സൈനികരും 13ഓളം തീവ്രവാദികളും രണ്ട്‌ സാധാരണക്കാരും കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടകുള്‍.










from kerala news edited

via IFTTT