121

Powered By Blogger

Saturday 6 December 2014

ബാലരാമപുരം ഗവ. ആയൂര്‍വേദ ആശുപത്രിക്ക്‌ ചികിത്സവേണം











Story Dated: Friday, December 5, 2014 08:06


ബാലരാമപുരം: മാര്‍ക്കറ്റിലെ അഴുക്ക്‌ വെള്ളം പൊട്ടിയൊഴുകുന്ന ഓടക്ക്‌ സമീപം ആയുര്‍വേദ ആശുപത്രിക്ക്‌ മുന്നില്‍ മത്സ്യക്കച്ചവടവും പിന്നില്‍ ഗ്രാമപഞ്ചായത്തിന്റെ പലഭാഗത്തു നിന്നും നീക്കം ചെയ്‌തുകൊണ്ടിടുന്ന ചീഞ്ഞുനാറിയ മാലിന്യ കൂമ്പാരത്തിനുമിടയില്‍ ശ്വാസതടസം നേരിടുന്ന ആശുപത്രിക്ക്‌ ചികിത്സ വേണമെന്ന്‌ നാട്ടുകാര്‍. ആശുപത്രിയോട്‌ ചേര്‍ന്നാണ്‌ മത്സ്യ മാര്‍ക്കറ്റ്‌. മത്സ്യ മാര്‍ക്കറ്റിലെ മലിനജലം മുഴുവന്‍ ആശുപത്രിക്ക്‌ മുന്നിലെ ഓടയില്‍ കെട്ടിനില്‍പ്പാണ.്‌


പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഓടക്ക്‌ അരികിലാണ്‌ മാര്‍ക്കറ്റിനുള്ളില്‍ മീന്‍കച്ചവടത്തിനു സ്‌ഥലം പോരാതെ വരുമ്പോള്‍ കച്ചവടക്കാര്‍ പുറത്തു ഓടക്കരികില്‍ ഇരുന്ന്‌ കച്ചവടം നടത്തുന്നത്‌. മാര്‍ക്കറ്റില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും മുന്നിലെ ഓടയിലെ ദുര്‍ഗന്ധവും പുറകിലെ മാലിന്യത്തിന്റെ ദുര്‍ഗന്ധവുംമൂലം ആശുപത്രിക്ക്‌ മാത്രമല്ല അവിടെ ദിനംപ്രതി ചികിത്സക്കെത്തുന്ന രോഗികള്‍ക്കും ആകപ്പാടെയുള്ള ഒരു ഡോക്‌ടര്‍ക്കും ഒരു ഫാര്‍മസിസ്‌റ്റിനും അറ്റന്‍ഡര്‍ക്കും വരെ ശ്വാസംമുട്ടാണ്‌. മുമ്പ്‌ പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ ഈ കെട്ടിടത്തിലാണ.്‌


പഞ്ചായത്ത്‌ ഓഫീസ്‌ കാട്ടാക്കട റോഡിലേക്ക്‌ മാറ്റിയശേഷം ആയുര്‍വേദ ആശുപത്രിക്ക്‌ പോയിട്ടുള്ള മുറികള്‍ കച്ചവടക്കാര്‍ വാടകയ്‌ക്കെടുത്ത്‌ ഗോഡൗണായി ഉപയോഗിക്കുകയാണ്‌. പഞ്ചായത്തിന്റെ പലഭാഗത്തുമുള്ള മാലിന്യം ഇവിടെ എത്തിച്ചശേഷം ഇവിടെ നിന്നും പ്രത്യേകം ചാക്കുകളിലാക്കിയാണ്‌ നിര്‍മ്മാര്‍ജ്‌ജനത്തിന്‌ കൊണ്ടുപോകുന്നത്‌. ഇത്‌ കൃത്യസമയം കൊണ്ടുപോകാത്തതാണ്‌ അപകടം സൃഷ്‌ടിക്കുന്നത്‌. ഇവിട പ്രവര്‍ത്തിയെടുക്കുന്ന കണ്ടിജന്‍സി ജീവനക്കാര്‍ക്ക്‌ സ്വബോധത്തില്‍ നിന്ന്‌ ജോലി നോക്കാന്‍ കഴിയില്ല.


തെക്കേകുളത്ത്‌ സര്‍ക്കാര്‍ വക 15 സെന്റ്‌ സ്‌ഥലത്ത്‌ ആശുപത്രി പണിയുന്നതിന്‌ 15 ലക്ഷം രൂപ പദ്ധതിയില്‍ അനുവദിച്ചെങ്കിലും ഈ സ്‌ഥലം ചതുപ്പ്‌ പ്രദേശമായതിനാല്‍ തുക അപര്യാപ്‌തമായതിനാല്‍ പദ്ധതി നടക്കാതെ ഫണ്ട്‌ ലാപ്‌സായി പോയി. ഡോക്‌ടറടക്കം സ്‌റ്റാഫുകള്‍ മൂന്നുപേരുംവനിതകളാണ്‌. ടോയ്‌ലെറ്റ്‌ പോലും ഉപയോഗ ശൂന്യമായി കിടന്നത്‌ ഡോക്‌ടറുടെ ചെലവിലാണ്‌ വൃത്തിയാക്കിയെടുത്തത്‌.










from kerala news edited

via IFTTT