121

Powered By Blogger

Saturday 6 December 2014

എം.പിയെ ഡി.വൈ.എഫ്‌.ഐക്കാര്‍ തടഞ്ഞു











Story Dated: Sunday, December 7, 2014 12:09


ആലപ്പുഴ : നെഹ്രുട്രോഫി വാര്‍ഡിലെ അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‌ ഒരേ ദിവസം രണ്ട്‌ ഉദ്‌ഘാടനം. രാവിലെ നഗരസഭാ ചെയര്‍പേഴ്‌സണും ഉച്ചയ്‌ക്ക്‌ എം.പിയും ഉദ്‌ഘാടനത്തിനെത്തിയതോടെയാണ്‌ നാട്ടുകാര്‍ ചടങ്ങറിയാതെ അത്ഭുതപ്പെട്ടു പോയത്‌.


പക്ഷിപ്പനി ബാധിത മേഖലയായ ഭഗവതിപ്പാടം ഉള്‍പ്പെടുന്ന നെഹ്രുട്രോഫി വാര്‍ഡിലെ പ്രാഥമികാരോഗ്യകേന്ദ്രം എന്‍.ആര്‍.എച്ച്‌.എം ഫണ്ടുപയോഗിച്ച്‌ നിര്‍മിച്ചതായിരുന്നു. ഇന്നലെ രാവിലെ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ മേഴ്‌സി ഡയാനാ മാസിഡോ എത്തി പ്രാഥമികാരോഗ്യ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. എന്നാല്‍ ഉച്ചയ്‌ക്ക്‌ രണ്ടരയോടെ കെ.സി വേണുഗോപാല്‍ എം.പി എത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചു.


ഉദ്‌ഘാടനത്തിനെത്തിയ എം.പിയെ ഡി.വൈ.എഫ്‌.ഐക്കാരുള്‍പ്പെടെയുള്ളവര്‍ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്‌ വിവാദമായി. നഗരസഭയുടെ പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം തങ്ങളെ അറിയിച്ചില്ലെന്നാണ്‌ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ വാദം.


എന്നാല്‍ കേന്ദ്രഫണ്ട്‌ ഉപയോഗിച്ച്‌ നടത്തിയ വികസനപ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം എം.പിയോട്‌ ആലോചിക്കേണ്ടതാണെന്ന്‌ കോണ്‍ഗ്രസും അവകാശപ്പെട്ടു. കെ.സി വേണുഗോപാല്‍ എം.പി പങ്കെടുത്ത ഉദ്‌ഘാടനച്ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍, നഗരസഭാംഗങ്ങളായ തോമസ്‌ ജോസഫ്‌, ബഷീര്‍ കോയാപറമ്പില്‍, അഡ്വ. എ.എ. റസാഖ്‌, രാജു താന്നിക്കല്‍ അഡ്വ. റീഗോ രാജു, ജയലക്ഷ്‌മി ഗിരീശന്‍, സി. ജ്യോതിമോള്‍, സാജിത വാസ്‌, ഷോളി സിദ്ധകുമാര്‍,നിര്‍മ്മല ആല്‍ബര്‍ട്ട്‌, അഡ്വ. എന്‍.ഡി. അര്‍ച്ചന തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT