Story Dated: Saturday, December 6, 2014 03:19
ചെറുപുഴ:ക്ഷീര വികസന വകുപ്പ്, പാലാവയല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ മില്‍മ, ആത്മ, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പാലാവയലില്‍ ക്ഷീര കര്‍ഷക സംഗമം2014 നടത്തുന്നത്. പരിപാടിയുടെ മുന്നോടിയായി വെള്ളിയാഴ്‌ച രാവിലെ നടന്ന ജില്ലാ തല കന്നുകാലി പ്രദര്‍ശന മല്‍സരം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ് ഓമന ചന്ദ്രന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഈസ്‌റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍ സണ്ണി കോയിത്തുരുത്തേല്‍, മറിയാമ്മ ചാക്കോ, ഷിജി കുര്യാച്ചന്‍, പി.ഡി. നാരായണി, കെ.എ. ജോയി, ഡോ. അനീഷ്, മാമച്ചന്‍ കാഞ്ചിക്കുഴിയില്‍, എന്‍.ടി. മാത്യു, ജോര്‍ജ് കുര്യന്‍, മോഹനന്‍ നായര്‍, മാത്യു വടക്കേടത്ത്, മനോജ് ജോസഫ്, പി. അച്ചുതന്‍, സാബു ജോസഫ്, എം.കെ. ഗോപാലകൃഷ്‌ണന്‍, കെ. രമെ്യന്നിവര്‍ പ്രസംഗിച്ചു. കന്നുകാലി പ്രദര്‍ശന മല്‍സരത്തില്‍ ധാരളം പശുക്കളെ കൊണ്ടുവന്നിരുന്നു. ആടന്‍ പശുക്കളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു. കറവപ്പശു വിഭാഗത്തില്‍ ബിജു ജോസഫ് പോത്തനാംകുഴിയില്‍ ഒന്നാം സ്‌ഥാനവും ജോണ്‍ പേണ്ടാനത്ത്, തോമസ് വട്ടപ്പാറ എന്നിവര്‍ രണ്ടും മൂന്നും സ്‌ഥാനവും കരസ്‌ഥമാക്കി. കിടാരി വിഭാഗത്തില്‍ ബെന്നി ചിറയ്‌ക്കല്‍, സിബി മുട്ടത്ത്, ജോണ്‍ തയ്യില്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനം നേടി.
കന്നുകുട്ടി വിഭാഗത്തില്‍ ഫിലോമിന ജോസഫ് താന്നിക്കല്‍, ഒന്നും കെ.സി. ചെറിയാന്‍ രണ്ടും ബിനീഷ് വര്‍ഗീസ് മൂന്നും സ്‌ഥാനത്തെത്തി. നാടന്‍ വിഭാഗത്തില്‍ യോഹന്നാന്‍ പനച്ചിക്കല്‍, എം ജെ ഫിലിപ്, പി.കെ. ജോസഫ് പുള്ളോലില്‍ എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ആറാം തിയതി 11 മണിക്ക് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ മന്ത്രി കെ.സി. ജോസഫ് പാലാവയല്‍ ക്ഷീര സഹകരണ സംഘത്തിന്റെ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.
from kerala news edited
via IFTTT