121

Powered By Blogger

Saturday, 6 December 2014

രാഘവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ലളിതഗാന മത്സരത്തിലേക്ക് ഗള്‍ഫിലുള്ളവര്‍ക്കും ക്ഷണം








രാഘവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ലളിതഗാന മത്സരത്തിലേക്ക് ഗള്‍ഫിലുള്ളവര്‍ക്കും ക്ഷണം


Posted on: 07 Dec 2014


അബുദാബി: ഉത്തര കേരളത്തിലെ സംഗീത നൃത്തകലാ വിദ്യാലയമായ 'ലയം കലാക്ഷേത്രം' സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തുന്ന ലളിതഗാന മത്സരത്തിലേക്ക് ഗള്‍ഫിലുള്ള പാട്ടുകാര്‍ക്കും ക്ഷണം. ഒരാഴ്ചത്തെ ഗള്‍ഫ് സന്ദര്‍ശത്തിനെത്തിയ 'ലയം കലാക്ഷേത്രം' ഡയറക്ടര്‍ കരിവെള്ളൂര്‍ രാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലയം ഒരുക്കിയ 'ഗാനലയം' സി.ഡി.യിലെ ഗാനങ്ങളാണ് മത്സരത്തില്‍ ആലപിക്കേണ്ടത്. പ്രമുഖരുടെ രചനയില്‍ പ്രശസ്ത പിന്നണി ഗായകര്‍ പാടിയ 25 ഗാനങ്ങള്‍ സി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരായ പി.കെ.ഗോപി, പ്രഭാവര്‍മ, എഴാച്ചേരി രാമചന്ദ്രന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി, ആര്‍.സി. കരിപ്പത്ത്, ജിനേഷ് കുമാര്‍ എരമം തുടങ്ങിയവരുടെ രചനയില്‍ രാജന്‍ കരിവെള്ളൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടുകള്‍ പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, മഞ്ജരി, വി.ടി. മുരളി, സിതാര, രാധികാ തിലക്, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ഗോപികാ രാജീവ്, ശ്രീലയ രാജ് എന്നിവരാണ് ആലപിച്ചത്.

പ്രാഥമിക മത്സരം ഫോണ്‍ ഇന്‍ പ്രോഗ്രാമായും ഫൈനല്‍ മത്സരം പാശ്ചാത്തല വാദ്യങ്ങളുടെ അകമ്പടിയോടെ സ്റ്റേജ് പരിപാടിയായും സംഘടിപ്പിക്കും. പത്ത് വയസ്സിന് മുകളിലുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 100 ദിര്‍ഹമാണ്. 25 ഗാനങ്ങള്‍ അടങ്ങിയ സി.ഡി.യും ഗാനങ്ങള്‍ പ്രിന്റ് ചെയ്ത പുസ്തകവും നിയമാവലിയും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25,000 രൂപയുടെ കാഷ് അവാര്‍ഡും കെ.രാഘവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയും ലഭിക്കും. കൂടാതെ ആദ്യത്തെ 20 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. വിദേശ മലയാളികള്‍ക്കുള്ള ഫൈനല്‍ മത്സരം പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പയ്യന്നൂര്‍ സൗഹൃദവേദി വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണനുമായി 0502655347 എന്ന നമ്പറില്‍ ബന്ധപ്പെടണം.










from kerala news edited

via IFTTT