Story Dated: Saturday, December 6, 2014 08:17

കൊല്ലം: കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപം മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടത് അടിച്ചു പൂസായ യുവതിയെ. ഇന്നാണ് നാടിനെ ഒട്ടാകെ നടുക്കുകയും ശേഷം ചിരിപ്പിക്കുകയും ചെയ്‌ത സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കുറ്റക്കാട്ടിലാണ് സത്രീയുടെ ജഡം കണ്ടതായി അഭ്യൂഹം പരന്നത്.
ട്രാക്കിന് സമീപത്ത് യുവതി കിടക്കുന്നതായി കൊല്ലം-പുനലൂര്‍ പാസഞ്ചറിലെ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മൃതശരീരം തെരഞ്ഞ് പോലീസ് സ്‌ഥലത്ത് എത്തി. സംഗതി റെയില്‍വേയുടെ പരിധിയിലായതിനാല്‍ റെയില്‍വേ പോലീസും ആര്‍പിഎഫും തെരയാന്‍ കൂടി.
ഒടുവില്‍ ശരീരം കണ്ടെത്തിയതോടെ മൃതദേഹമെന്ന് കരുതിയ യുവതി ജീവനോടെ എഴുന്നേറ്റുവന്നു. റെയില്‍വേ സ്‌റ്റേഷനും പരിസരത്തും മദ്യത്തിന് അടിമപ്പെട്ട് അലഞ്ഞുനടക്കുന്ന യുവതി ആയിരുന്നു പോലീസുകാരുടെയും റെയില്‍വേ അധികൃതരുടെയും സമയം മെനക്കെടുത്തിയത്. 'മൃതദേഹം' തെരഞ്ഞെത്തിയ പോലീസിനെ കണ്ടതും കാര്യമെന്തെന്ന് മനസിലാകാതെ യുവതി ഞെട്ടിയുണര്‍ന്നു ഓടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ചര്‍ച്ച് സ്ട്രീറ്റ് സ്ഫോടനം: ഒരാള്‍ കൂടി അറസ്റ്റില്‍ Story Dated: Sunday, January 11, 2015 02:36ബംഗളുരു: ബംഗളുരുവിലെ ചര്‍ച്ച് സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അഹമ്മദാണ് അറസ്… Read More
നീതി ആയോഗ് വൈസ് ചെയര്‍മാനായി പനഗാരിയ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും Story Dated: Sunday, January 11, 2015 02:27ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാനായി അരവിന്ദ് പനഗാരിയ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും. ആസൂത്രണകമ്മീഷനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നീതി ആയോഗിലേയ്ക്ക് വൈസ്… Read More

സംസ്ഥാനം സ്ഥലം നല്കിയാല് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക് Story Dated: Sunday, January 11, 2015 03:18കൊല്ലം: സംസ്ഥാനം സ്ഥലം നല്കിയാല് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്. ഇക്കാര്യത്തില്‍… Read More