121

Powered By Blogger

Saturday 6 December 2014

ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടാന്‍ നക്ഷത്രക്കൂട്ടങ്ങള്‍ വരവായ്‌











Story Dated: Sunday, December 7, 2014 12:49


ചങ്ങനാശ്ശേരി: ക്രസ്‌തുമസ്‌-പുതുവത്സരത്തെ വരവേല്‍ക്കാനായി നഗരത്തിലെമ്പാടുമുള്ള കടകളില്‍ നക്ഷത്രക്കൂട്ടങ്ങള്‍ വരവായി.ഇതോടെ പുതുവത്സര-ക്രിസ്‌തുമസ്‌ വിപണിയും സജീവമായി. പ്ലാസ്‌റ്റിക്ക്‌ പേപ്പറുകളാല്‍ നിര്‍മ്മിതമായതും വിവിധ വര്‍ണ്ണത്തിലും വലിപ്പത്തിലുമുള്ളതുമായ നക്ഷത്രങ്ങളാണ്‌ ഇത്തവണ വിപണിയിലുള്ളത്‌. കൂടാതെ വൈവിധ്യമാര്‍ന്ന രൂപഭംഗിയിലുള്ള അലങ്കാര ബള്‍ബുകളും വിപണി കീഴടക്കിയിട്ടുണ്ട്‌.


നൂറു രൂപാമുതല്‍ ആയിരവും അതിലധികവും വിലയുള്ളവയും ഇക്കൂട്ടത്തിലുണ്ട്‌. വന്‍വിലയുള്ള ക്രിസ്‌തുമസ്‌ ട്രീയും നഗരത്തില്‍ എത്തിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവയണ്‌ വില്‍പ്പനക്കെത്തിയവയില്‍ അധികവും. നേരത്തെ അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും കൂടാതെ കേരളത്തില്‍ കുന്നംകുളത്തുനിന്നും മറ്റും ഇവ ധാരാളമായി വില്‍പ്പനക്കെത്തിയിരുന്നു.


നക്ഷത്രങ്ങളേക്കാള്‍ അലങ്കാര ബള്‍ബുകള്‍ക്കാണ്‌ ഇത്തവണ ആവശ്യക്കാര്‍ ഏറെയെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.

സിനിമയുടേയും നടീനടന്മാരുടേയും പേരിലുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട്‌. അതേസമയം വൈദ്യുതിയുടെ വന്‍ ചാര്‍ജ്‌ജ്‌ വര്‍ദ്ധന ഇത്തരം അലങ്കാര വിളക്കുകളുടെ കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കപ്പെടുന്ന കച്ചവടക്കാരും നഗരത്തിലുണ്ട്‌.


കൂടാതെ അന്യസംസ്‌ഥാനങ്ങളില്‍ നിന്നും വര്‍ണ്ണപേപ്പറുകളുമായി എത്തി ലോഡ്‌ജുകളില്‍ താമസിച്ച്‌ അലങ്കാരപൂക്കളുകള്‍ നിര്‍മ്മിച്ച്‌ നഗരത്തിലെ മുക്കുമൂലകളില്‍ വില്‍പ്പന നടത്തുന്നവരും നഗരത്തില്‍ എത്തിക്കഴിഞ്ഞു. അഞ്ചുരൂപാ മുതല്‍ അന്‍പതുരൂപാവരെയുള്ള ഇത്തരം അലങ്കാര മാലകളും പൂക്കളും സാധാരണക്കാരായവര്‍ക്കു ക്രിസ്‌തുമസിനെയും നവവത്സരത്തേയും വരവേല്‍ക്കാനായി വീടുകള്‍ മോടി പിടിപ്പിക്കാന്‍ ഏറെ സഹായകമാകുന്നതായും അഭിപ്രായമുണ്ട്‌.

അതേസമയം നക്ഷത്രങ്ങളും ലൈറ്റുകളും കടകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ പരമാവധി ഉപഭോക്‌താക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കച്ചവടക്കാര്‍.










from kerala news edited

via IFTTT