121

Powered By Blogger

Saturday, 6 December 2014

ആസ്വാദകഹൃദയം കവര്‍ന്ന് പ്രേമലേഖനം അരങ്ങില്‍








ആസ്വാദകഹൃദയം കവര്‍ന്ന് പ്രേമലേഖനം അരങ്ങില്‍


Posted on: 07 Dec 2014


ദുബായ് : വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനമെന്ന വിഖ്യാതകൃതി നാടകരൂപത്തില്‍ അരങ്ങിലെത്തിയത് ശ്രദ്ധേയമായി.

ദുബായ് യുവകലാസാഹിതിയുടെ വാര്‍ഷികാഘോഷമായ യുവകലാസന്ധ്യയിലാണ് പ്രവാസി കലാകാരന്മാര്‍ നാടകം വേദിയില്‍ അവതരിപ്പിച്ചത്. ബഷീറിയന്‍ സാഹിത്യത്തിലെ പ്രശസ്തകൃതിയായ പ്രേമലേഖനത്തിന്റെ ദൃശ്യാവിഷ്‌കാരം ആസ്വദിക്കാന്‍ നൂറുകണക്കിന് നാടകപ്രേമികളാണ് വെള്ളിയാഴ്ച ദുബായ് കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെത്തിയത്. സദാചാരത്തിന്റെ കാപട്യം പൊട്ടിച്ചെറിഞ്ഞ് കേശവന്‍ നായരും സാറാമ്മയും ബഷീര്‍ കഥാപാത്രങ്ങളുടെ ചാരുതയില്‍ അരങ്ങു നിറഞ്ഞപ്പോള്‍ കാണികള്‍ അവരുടെ സങ്കടവും സന്തോഷവും പ്രണയവും നെഞ്ചിലേറ്റി കരഘോഷം മുഴക്കി. കെ. രഘുനന്ദനന്റെ രചനയില്‍ നാടകപ്രവര്‍ത്തകനായ

സുഭാഷ്ദാസാണ് പ്രേമലേഖനം സംവിധാനം ചെയ്തത്.

സാറാമ്മയായി ദേവിസുമയും കേശവന്‍ നായരായി സുഭാഷ് പന്തല്ലൂരും വേഷമിട്ട നാടകത്തില്‍ ബഷീറായി റസാക്ക് മാറഞ്ചേരി അരങ്ങിലെത്തി. നാട്ടിലെ നാടകപ്രകടനത്തിന്റെ ഊര്‍ജം യാഥാര്‍ഥ്യമാക്കിയ അവതരണമായിരുന്നു പ്രേമലേഖനം

സമ്മാനിച്ചതെന്ന് പ്രശസ്ത ശില്പി എ.വി. ജനാര്‍ദനന്‍ അഭിപ്രായപ്പെട്ടു.


കഴിഞ്ഞവര്‍ഷം ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ അരങ്ങിലെത്തിച്ച യുവകലാസാഹിതി ബഷീറിയന്‍ കൃതികളിലുടെ ദൃശ്യവിരുന്നിന്റെ സാംസ്‌കാരിക ഇടപെടല്‍ സാധ്യമാക്കുകയാണെന്ന് യുവകലാസാഹിതി യു.എ.ഇ. സെന്‍ട്രല്‍കമ്മിറ്റി പ്രസിഡന്റ് അഡ്വ. നജുമുദ്ദീന്‍ പറഞ്ഞു. ഈ മാസം അബുദാബിയില്‍ നടക്കുന്ന ഭരത് മുരളി നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ പ്രേമലേഖനും തയ്യാറെടുക്കുകയാണെന്ന് ദുബായ്‌യുവകലാസാഹിതി പ്രസിഡന്റ് അജി കണ്ണൂര്‍ പറഞ്ഞു.












from kerala news edited

via IFTTT