ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലേറിയ മോദി സർക്കാരിന്റെ ബജറ്റ് സെഷൻ ജൂൺ 17ന് ആരംഭിക്കും. ജൂലായ് 26 വരെയാണ് സഭ സമ്മേളിക്കുക. ജൂലായ് അഞ്ചിനാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിർമല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. 40 ദിവസം നീളുന്ന സെഷനിൽ 30 സിറ്റിങുകളാണുണ്ടാകകുകയെന്ന് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു. ആദ്യ രണ്ടുദിവസം പുതിയതായി തിരിഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയായിരിക്കും....