ലക്ഷാധിപതി, കോടീശ്വരൻ എന്നൊക്കെ കേൾക്കുന്നത് പലർക്കും ഇഷ്ടമില്ലാത്തകാര്യമാണ്. സമ്പത്തുനേടാൻ കഴിയാത്തതുകൊണ്ടാകാം ഈവാക്കുകളെ പുച്ഛത്തോടെ കാണുന്നത്. 30-ാംവയസ്സിൽ ലക്ഷങ്ങൾ സമ്പാദിക്കുകയെന്നത് ഫാന്റസിയല്ലെന്ന് ബോധ്യപ്പെടാൻ 10 ചിന്തകൾ മുന്നോട്ടുവെയ്ക്കുന്നു. 1.ചിട്ടയോടെ നീങ്ങുക ഒരു സുപ്രഭാതത്തിൽ ലക്ഷങ്ങൾ സ്വന്തമാക്കാൻ ആർക്കും കഴിയില്ല. നിക്ഷേപത്തിന് വളരാൻ സമയംകൊടുക്കണം. പ്രതിമാസവരുമാനം 20,000 രൂപയാണെന്നിരിക്കട്ടെ, 10വർഷം കഴിയുമ്പോഴും ഈതുകതന്നെയാകുമോ ലഭിക്കുക. ഇതിന്റെ എത്രയോ ഇരട്ടിയാകും വരുമാനം എന്നകാര്യത്തിൽ സംശയമില്ല. വരുമാനത്തിൽനിന്ന് നിശ്ചിതശതമാനം ഓരോമാസവും നിക്ഷേപിക്കാനായി നീക്കിവെയ്ക്കുക. 2. പൊങ്ങച്ചംകാണിക്കരുത് ചെറിയ തുകവീതം ചിട്ടയായി നിക്ഷേപിച്ച് സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതുവരെ വിലകൂടിയ ഗാഡ്ജറ്റുകളോ, ആഡംബര കാറോ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. സമ്പന്നനായാൽ അതേക്കുറിച്ച് ആലോചിക്കു്ന്നതിൽ തെറ്റില്ല. പൊങ്ങച്ചക്കാരനാകാൻ ശ്രമിക്കാതെ ബുദ്ധിമാനാകുക. 3. നിക്ഷേപം സുരക്ഷിതമാക്കുക പണം സമ്പാദിക്കാനുള്ള മികച്ചവഴി നിക്ഷേപത്തിന്റേതാണ്. അത്യാവശ്യഘട്ടത്തിൽപ്പോലും നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കരുത്. 4. കടംവാങ്ങരുത് വരുമാനം വർധിപ്പിക്കാൻ സഹായിക്കില്ലെങ്കിൽ ലോൺ എടുക്കരുത്. സമ്പന്നരായ വ്യക്തികൾ വായ്പകൾ എടുക്കുന്നത് അതിൽനിന്ന് മികച്ചവരുമാനം ഉണ്ടാക്കുന്നതിനാണ്. സമ്പന്നരെ സമ്പന്നരാക്കിയ വസ്തുക്കൾ വാങ്ങാനാണ് പാവപ്പെട്ടവർ വായ്പയെടുക്കുന്നത്!. സാമ്പത്തികമായി മെച്ചമുണ്ടെങ്കിൽ വായ്പയെടുത്ത് കാറുവാങ്ങാം. അല്ലെങ്കിൽ സമ്പാദിച്ചപണംകൊണ്ട് ഭാവിയിൽ കാറ് സ്വന്തമാക്കാൻ ശ്രമിക്കുക. 5. സമ്പത്തിനെ സ്നേഹിക്കുക സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ അതിന് മുൻഗണന നൽകുന്നവർ മാത്രമെ സമ്പന്നരാകുന്നുള്ളൂ എന്നറിയുക. പണത്തെ അവഗണിക്കുകയാണെങ്കിൽ പണം നിങ്ങളെയും അവഗണിക്കും. നിക്ഷേപത്തിന് ജീവിതത്തിൽ സ്ഥാനംനൽകിയാൽ സമ്പത്ത് നിങ്ങളെതേടിവരും. 7. പരിശ്രമം പ്രധാനം വരുമാനം വർധിപ്പിക്കാൻ മുന്നിൽ സാധ്യതകളേറെയുണ്ട്. പെട്ടെന്ന് ധനവാനാകാൻ വളഞ്ഞവഴി തേടരുത്. ഭാഗ്യത്തെ ആശ്രയിക്കരുത്. പരിശ്രമാണ് പ്രധാനം. കുടുതൽ സമയം ജോലിചെയ്യുകയോ ജോലിയോടൊപ്പം സമാന്തര വരുമാനമാർഗങ്ങൾ തേടുകയോചെയ്യണം. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷത്തിനും ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരും. സമ്പത്തിന്റെ ശത്രുവാണ് അലസതയെന്നറിയുക. 8. ജനിച്ചത് സമ്പന്നനാകാൻ ദരിദ്രനാകാനല്ല സമ്പന്നനാകാനാണ് ജനിച്ചത് എന്ന് മനസിലാക്കുക. എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോയാൽമതിയെന്ന ചിന്ത ആരെയും സമ്പന്നനാക്കില്ല. അതിസമ്പന്നനായ ബിൽ ഗേറ്റ്സ് ഒരിക്കൽ പറഞ്ഞു: ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റംകൊണ്ടല്ല;എന്നാൽ ദരിദ്രനായി മരിക്കുന്നതിന് ഉത്തരവാദി നിങ്ങൾതന്നെയാണ്. 9.ധനികരെ കണ്ടുപഠിക്കാം ഭൂരിഭാഗംപേരും മധ്യവർഗ കുടംബത്തിലോ അതിന് താഴെയോ ആകും ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ അവരുടെ ചിന്താഗതിയാകും ഉണ്ടാകുക. ധനികനെ പിന്തുടർന്ന് അവരെ പഠിക്കാൻ ശ്രമിക്കുക. വളർച്ച മനസിലാക്കുക. 9. ബുദ്ധിപൂർവം നിക്ഷേപിക്കാം സമ്പന്നനാകാനുള്ള ഒരെയൊരുവഴിയാണ് നിക്ഷേപമെന്നത്. ജോലിയിൽനിന്ന് ലഭിച്ചതിനേക്കാൾ കൂടുതൽതുക ഭാവിയിൽ നിക്ഷേപത്തിൽനിന്ന്നേടാൻ കഴിയും. വരുമാനത്തിലെ ഒരുഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്ക്കുക, ഉറങ്ങുമ്പോഴും പണം നിങ്ങൾക്കുവേണ്ടി സമ്പാദിച്ചുകൊള്ളും. 10. ലക്ഷ്യം ലക്ഷമല്ല, കോടിയാകട്ടെ ചെറുതല്ല, വലുതാണ് സ്വപ്നം കാണേണ്ടത്. ഒരു ലക്ഷമോ പത്തുലക്ഷമോ അല്ല, കോടികൾ സ്വപ്നം കാണാൻ ശീലിക്കണം. ലോകത്ത് പണത്തിന് ഒരുകുറവുമില്ല. വലിയ കാര്യങ്ങൾ സ്വപ്നം കാണുന്നവരുടെ എണ്ണത്തിലാണ് കുറവ്. അതിന് എനിക്കുകഴിയുമോ എന്നല്ല, കഴിയും എന്നാണ് ചിന്തിക്കേണ്ടത്. ഈ പത്തുകാര്യങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്കും ലക്ഷാധിപതിയാകാം. സ്വപ്നങ്ങളെ അത്യാഗ്രമായി ചിത്രീകരിക്കുന്നവരുണ്ടാകാം. അവരെ മാറ്റിനിർത്തുക. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കരുതി തട്ടിപ്പുപദ്ധതികളിൽ പോയി ചാടാതെ ശ്രദ്ധിക്കക. ജീവിതത്തിൽ ധാർമികത നിലനിർത്തുക. സഹജീവികളെ സഹായിക്കുക. കോടീശ്വരനാകാൻ ഇത്രയുംമതി. antonycdavis@gmail.com ഗൃഹലക്ഷ്മിയിലെ മണി ടൂ കോളത്തിൽ പ്രസിദ്ധീകരിച്ചത്.
from money rss https://bit.ly/3JZ2dqw
via IFTTT
from money rss https://bit.ly/3JZ2dqw
via IFTTT