121

Powered By Blogger

Sunday, 9 January 2022

ഓർഡർ ചെയ്തത്‌ സൈക്കിൾ; കിട്ടിയത് പഴയ പാർട്സ്

തൃശ്ശൂർ: പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലൂടെ ഒാർഡർ നൽകിയ സൈക്കിളിന് പകരം ലഭിച്ചത് പഴയ സൈക്കിൾ ഭാഗങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. 27-നാണ് കോലഴി സ്വദേശി ജയകുമാർ 'ഹൊബർസെന്റ് മെസുസ' എന്ന സൈക്കിളിന് ഓർഡർ നൽകിയത്. പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉപയോഗിക്കാവുന്ന 21 ഗിയറുകളുള്ള സൈക്കിളാണിത്. വില 42,500 രൂപയുണ്ടെങ്കിലും ഓഫർ പ്രൈസായി 11,450 രൂപയ്ക്കാണ് ഓർഡർ കൊടുത്തത്. വ്യാഴാഴ്ച സൈക്കിൾ വീട്ടിലെത്തി. പണമടച്ച് പെട്ടി പൊട്ടിച്ച് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. ഗ്രേറ്റ് ഇന്ത്യ ട്രേയ്ഡേഴ്സ് എന്ന കമ്പനിയാണ് വിതരണക്കാർ. സ്ഥിരമായി ഓൺലൈൻ സൈറ്റിലൂടെ ഓർഡറുകൾ ചെയ്യാറുള്ള ജയകുമാർ കമ്പനിയുടെ സ്പെഷ്യൽ കസ്റ്റമർ കൂടിയാണ്. ഇതിനാൽ ഫ്രീ ഡെലിവറി ചാർജ് അടക്കമുള്ള സേവനങ്ങളും ഇദ്ദേഹത്തിന് ലഭ്യമാണ്. ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവം. ബോക്സ് തിരിച്ചയച്ച അദ്ദേഹം സൈറ്റിനും വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.

from money rss https://bit.ly/3zO8dhh
via IFTTT

Related Posts:

  • ഒരുമണിക്കൂറിൽ 1000 കോഴി പായ്ക്കറ്റിൽതിരുവനന്തപുരം:ഒരുമണിക്കൂറിൽ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയുമായി കുടുംബശ്രീ. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പൗൾട്രി ഇറച്ചി സംസ്കരണശാലകൾ ഒരുങ്ങുന്നത്. പൂർണമായും യന്ത്രവത്കൃത സംസ്കരണശാലയാ… Read More
  • സെന്‍സെക്‌സ് 334 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: റിസർവ് ബാങ്ക് വളർച്ചാ അനുമാനം കുറച്ചത് ഓഹരി വിപണിയിൽ കാര്യമായി പ്രതിഫലിച്ചു. വരുംദിവസങ്ങളിലും വിപണി താഴെപ്പോകുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 334.44 പോയന്റ് നഷ്ടത്തിൽ… Read More
  • പുതുവര്‍ഷത്തില്‍ രണ്ടാംദിനവും നേട്ടം: സെന്‍സെക്‌സ് 170 പോയന്റ് ഉയര്‍ന്നുമുംബൈ: പുതുവർഷത്തിൽ ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 170 പോയന്റ് ഉയർന്ന് 41476ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തിൽ 12230ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 285 ഓഹരികൾ നഷ്ടത്തിലുമാ… Read More
  • സെന്‍സെക്‌സ് 169 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 169.14 പോയന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് നേട്ടത്തിൽ 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1352 കമ്പനികളുടെ… Read More
  • സെന്‍സെക്‌സില്‍ 223 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 223 പോയന്റ് നേട്ടത്തിൽ 41155ലും നിഫ്റ്റി 57 പോയന്റ് ഉയർന്ന് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും യുകെ തിരഞ്ഞെടുപ്പു… Read More