121

Powered By Blogger

Wednesday, 30 June 2021

വൻകിട നിക്ഷേപകർ കീശയിലാക്കി: റീട്ടെയിൽ നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 27,000 കോടി

പ്രാരംഭ ഓഹരി വില്പനയിലൂടെ 2021ൽ കമ്പനികൾ സമാഹരിച്ചത് 27,417 കോടി രൂപ. ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസക്കാലയളവിലെ കണക്കാണിത്. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവുംകൂടിയ തുകയാണ് ഐപിഒ വഴി ഈകാലയവിൽ കമ്പനികൾ നേടിയത്.പണലഭ്യതയും നിക്ഷേപക താൽപര്യവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. അതേസമയം, പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ കാപിറ്റൽ ഫണ്ടുകൾ പണംപിൻവലിക്കാനുള്ള അവസരമായി ഇതിനെ കാണുകയുംചെയ്തു. കമ്പനികളുടെ ഐപിഒ വഴി പ്രൊമോട്ടർമാരും മറ്റ് നിക്ഷേപകരും (ഓഫർ ഫോർ സെയിൽ) 17,140 കോടി...

സ്വർണവില പവന് 200 രൂപ കൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,774.67 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വർണംനേരിട്ടത്. പലിശ ഉയർത്തേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനവും ഡോളറിന്റെ ഉയർച്ചയുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ...

വിപണിയിൽ നേട്ടമില്ലാതെ തുടക്കം: വോഡാഫോൺ ഐഡിയ 10ശതമാനം താഴ്ന്നു

മുംബൈ: നേട്ടമില്ലാത ഒരു ദിവസം കൂടി. സെൻസെക്സ് 10 പോയന്റ് താഴ്ന്ന് 52,472ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 15,720ലുമാണ് വ്യാപാരം ആരംഭിച്ചത്. വോഡാഫോൺ ഐഡിയ ഓഹരി 10ശതമാനത്തിലേറെ കൂപ്പുകുത്തി.ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, നെസ് ലെ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എൻടിപിസി, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, പവർഗ്രിഡ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഭാരതി...

390 പോയന്റോളം ഉയർന്ന സെൻസെക്‌സ് ഒടുവിൽ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി മൂന്നാം ദിവസവും സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഒരുവേള സെൻസെക്സ് 393 പോയന്റ് ഉയർന്നെങ്കിലും കനത്തചാഞ്ചാട്ടത്തെ തുടർന്ന് താഴേക്കുപോയി. ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, ഡിവീസ് ലാബ്, റിലയൻസ്, ഇൻഫോസിസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ...

ഓഗസ്‌റ്റോടെ ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ് ലോകമെങ്ങും

ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് ഓഗസ്റ്റോടെ ലോകത്താകമാനം ബ്രോഡ്ബാൻഡ് സേവനം നൽകും. ഇതിനായി സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കോർപറേഷൻ 1,500 ലധികം സാറ്റലൈറ്റുകൾ വിക്ഷേപിച്ചുകഴിഞ്ഞു. 500നും ആയിരം കോടി ഡോളറിനുമിടയിലാണ്ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്. 2000 കോടി ഡോളറിലധികം അതിന്റെ പരിപാലനചെലവിനായി വേണ്ടിവരുമെന്നും മസ്ക് പറയുന്നു. നിലവിൽ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വർധിപ്പിക്കുമെന്നും മൊബൈൽ വേൾഡ് കോൺഗ്രസിൽ...

മുതിർന്ന പൗരന്മാർക്ക് അധിക പലിശ: പദ്ധതിയുടെ കാലാവധി സെപ്റ്റംബർവരെ നീട്ടി

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് അവതരിപ്പിച്ച പദ്ധതിയുടെ കാലാവധി ബാങ്കുകൾ നീട്ടി. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കാലാവധി സെപ്റ്റംബർ 30വരെ നീട്ടിയത്.കോവിഡ് വ്യാപനവും അടിക്കടി പലിശ കുറയുന്നതും മുതിർന്ന പൗരന്മാരെ ബാധിച്ചപ്പോഴായിരുന്നു കൂടുതൽ പലിശ വാഗ്ദാനംചെയ്ത് പ്രത്യേക നിക്ഷേപ പദ്ധതി ബാങ്കുകൾ അവതരിപ്പിച്ചത്. എസ്ബിഐ അധികമായി 0.30ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനംചെയ്തത്. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 0.5ശതമാനം...