121

Powered By Blogger

Tuesday, 17 March 2015

ടോസ്‌ ഇന്ത്യയ്‌ക്ക്; സിംബാബ്‌വേയ്‌ക്ക് രണ്ടു വിക്കറ്റ്‌ നഷ്‌ടം









Story Dated: Saturday, March 14, 2015 07:25



mangalam malayalam online newspaper

ഈഡന്‍പാര്‍ക്ക്‌: ലോകകപ്പിലെ ഇന്ത്യയുടെ അവസാന ലീഗ്‌ മത്സരത്തില്‍ ടോസ്‌ നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിന്‌ അയച്ചു. ബാറ്റ്‌ ചെയ്യുന്ന സിംബാബ്‌വേയ്‌ക്ക് ആദ്യ രണ്ടു വിക്കറ്റ്‌ നഷ്‌ടമായി. ഓപ്പണര്‍മാരായ ചിഭാഭയും മസകാഡ്‌സയും പുറത്തായി. പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ സിംബാബ്‌വേ 34 റണ്‍സ്‌ എടുത്തിട്ടുണ്ട്‌.


എഴു റണ്‍സില്‍ നില്‍ക്കുമ്പോള്‍ ചിഭാഭയെ മൊഹമ്മദ്‌ ഷമി ധവാന്റെ കയ്യില്‍ എത്തിച്ചപ്പോള്‍ മസകാഡ്‌സയ്‌ക്ക് എടുക്കാനായത്‌ രണ്ടു റണ്‍സാണ്‌. ഉമേഷ്‌ യാദവിന്റെ പന്തില്‍ ധോണിക്കായിരുന്നു ക്യാച്ച്‌. 11 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആദ്യ വിക്കറ്റും 13 റണ്‍സില്‍ എത്തിയപ്പോള്‍ രണ്ടാമത്തെ വിക്കറ്റും തെറിച്ചു.


പത്തു റണ്‍സുമായി മിറും 12 റണ്‍സുമായി ടെയ്‌ലറുമാണ്‌ ക്രീസില്‍. ക്വാര്‍ട്ടര്‍ ലൈനപ്പ്‌ ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കും സിംബാബ്‌വേയ്‌ക്കും ചടങ്ങ്‌ പൂര്‍ത്തിയാക്കലിനപ്പുറത്ത്‌ ഈ മത്സരം കാര്യമായ പ്രാധാന്യം ഇല്ല. നേരത്തേ ക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യ ബംഗ്‌ളാദേശിനെയാണ്‌ നേരിടാനൊരുങ്ങുന്നത്‌.










from kerala news edited

via IFTTT

മെഴുവേലി ബാങ്ക്‌ കവര്‍ച്ചാകേസ്‌: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു











Story Dated: Saturday, March 14, 2015 07:45


പത്തനംതിട്ട: കോളിളക്കം സൃഷ്‌ടിച്ച മെഴുവേലി സര്‍വീസ്‌ സഹകരണ ബാങ്ക്‌ കവര്‍ച്ചാകേസില്‍ പ്രോസിക്യൂഷന്‍ നടത്തുന്നതിലേക്ക്‌ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി മുന്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ അഡ്വ. സലിം കാമ്പിശേരിയെ നിമിച്ച്‌ ആഭ്യന്തരവകുപ്പ്‌ ഉത്തരവായി. കേസിന്റെ വിചാരണ 17 ന്‌ റാന്നി ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ ഡോണി തോമസ്‌ വര്‍ഗീസ്‌ മുമ്പാകെ ആരംഭിക്കും. അതിവേഗ വിചാരണ നടത്തണമെന്ന്‌ കേരളാ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ തുടര്‍ദിവസങ്ങളിലായി കേസ്‌ വിസ്‌തരിച്ച്‌ കഴിവതും വേഗം തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിന്‌ കോടതിയോട്‌ അപേക്ഷിക്കുമെന്ന്‌ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പറഞ്ഞു.


2011 ഓഗസ്‌റ്റ്‌ 21 നാണ്‌ കേസിനാസ്‌പദമായ സംഭവം ഉണ്ടായത്‌. കെ.എല്‍ 24 എ 9625 നമ്പരിലുള്ള മഹീന്ദ്ര ടൂറിസ്‌റ്റര്‍ വാഹനത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍, ഗ്യാസ്‌ കട്ടര്‍ എന്നിവയും മറ്റ്‌ ആയുധങ്ങളുമായി രാത്രിയില്‍ എത്തിയ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ ബാങ്ക്‌ കെട്ടിടത്തിന്റെ ഷട്ടറിന്റെ പാളികളും സ്‌ട്രോങ്ങ്‌ റൂമിന്റെ വാതിലും ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ച്‌ ദ്വാരങ്ങള്‍ ഉണ്ടാക്കി മടങ്ങി. അടുത്തദിവസം രാത്രിയില്‍ വീണ്ടും മടങ്ങിയെത്തി ബാങ്കിന്റെ ഇരുമ്പ്‌ ചെസ്‌റ്റ്‌ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചെടുത്തശേഷം 4008 ഗ്രാം തൂക്കം പണയ സ്വര്‍ണാഭരണങ്ങളും 3,78,504 രൂപയുടെ കറന്‍സി നോട്ടുകളും ഉള്‍പ്പെടെ 1,03,98,504 രൂപയുടെ മുതലുകള്‍ മോഷ്‌ടിച്ചു എന്നതാണ്‌ പ്രോസിക്യൂഷന്‍ കേസ്‌.


ആറും ഏഴും പ്രതികള്‍ മോഷണ മുതല്‍ ആണെന്ന അറിവോടെ ഇവ വാങ്ങി ക്രയവിക്രയം നടത്തിയെന്നും എട്ടാം പ്രതി കൃത്യത്തിന്‌ ഉപയോഗിച്ച വാനിന്‌ വ്യാജ നമ്പര്‍ പ്ലേറ്റ്‌ ഉണ്ടാക്കി നല്‍കി മോഷണത്തെ സഹായിച്ചുവെന്നും പോലീസ്‌ ആരോപിക്കുന്നു. 3301 ഗ്രാം 330 മില്ലിഗ്രാം സ്വര്‍ണം പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌് മെഴുവേലി ആലക്കോട്ട്‌ പുത്തന്‍വീട്ടില്‍ വിനു (38), വാഴമുട്ടം പുന്തല പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാര്‍ (48), ആലപ്പുഴ മാളികമുക്ക്‌ സ്വദേശി രാജീവ്‌ എന്നുവിളക്കുന്ന സന്തോഷ്‌ (34), എടത്വ ആനപ്രമ്പാല്‍ നെയ്‌ത്യാരുപറമ്പില്‍ അനിയന്‍കുഞ്ഞ്‌ എന്നുവിളിക്കുന്ന സുധീഷ്‌ (22), തലവടി പുത്തന്‍പറമ്പില്‍ ഗിരീഷ്‌ (24), കാപ്പില്‍ മരങ്ങാട്ട്‌ വടക്കേതില്‍ ഹാരി ജോണ്‍ (42), താമരക്കുളം പണ്ടാരശേരില്‍ ബിജു രാമകൃഷ്‌ണന്‍ (43), മലയാലപ്പുഴ പൊതീപ്പാട്ട്‌ വീട്ടില്‍ മനു എന്നുവിളിക്കുന്ന മനോജ്‌ (39) എന്നിവരാണ്‌ കേസിലെ പ്രതികള്‍.


ഇതില്‍ മൂന്നാംപ്രതി സന്തോഷ്‌ ഒളിവിലായതിനാല്‍ ഇതുവരെ അറസ്‌റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നാടിനെ നടുക്കിയ കേസില്‍ അതിശയിപ്പിക്കുന്ന വേഗതയോടെ കുറ്റമറ്റ അന്വേഷണം നടത്തി കൃത്യതയോടെ തുമ്പുണ്ടാക്കി പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിച്ച പോലീസ്‌ ഉദ്യോഗസ്‌ഥരെ പൊതുജനങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. പന്തളം സി.ഐമാരായിരുന്ന എസ്‌. നന്ദകുമാര്‍, ജയരാജ്‌, എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്‌ഷീറ്റ്‌ ഹാജരാക്കിയത്‌. കേസിലെ 60 മുതല്‍ 216 വരെയുള്ള സാക്ഷികള്‍ പണയ ഉരുപ്പടികളുടെ ഉടമകളാണ്‌.










from kerala news edited

via IFTTT

ഒരു ഓവര്‍സൈസ് വിജയകഥ











വമ്പന്‍ ബജറ്റില്‍ കെട്ടിപ്പൊക്കി വന്‍ താരനിരയെ അണിനിരത്തി സ്‌പൈസി-കമേഴ്‌സ്യല്‍ കെട്ടുകാഴ്ചകളൊരുക്കിയില്ലെങ്കിലും ചില സിനിമാ സൃഷ്ടികള്‍ക്ക് അതൊന്നും ഒരു പോരായ്മയല്ല. സിനിമയുടെ അപ്രഖ്യാപിത വിജയസമവാക്യങ്ങളെ തിരുത്തി അവ കലയായും കച്ചവടമായും നേട്ടമുണ്ടാക്കാറുണ്ട്. വ്യാവസായിക സിനിമയുടെ അത്തരം ചില മുഷിപ്പന്‍ പ്രവണതകള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആകാറുമുണ്ട്. ശരത് കത്താരിയ സംവിധാനം ചെയ്ത ദം ലഗാ കെ ഹൈയ്‌സാ എന്ന കൊച്ചു ചിത്രത്തെ അത്തരമൊരു 'വണ്‍ഫ്രൈഡേ മാജിക്ക്'എന്നു വിശേഷിപ്പിക്കാം.

പടിപടിയായുള്ള വിജയമായിരുന്നു ദം ലഗാ കെ ഹൈയ്‌സാ സ്വന്തമാക്കിയത്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ തക്കവണ്ണം ഗ്ലാമര്‍ താരങ്ങളില്ല. നായകന്‍, ചെറിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആയുഷ്മാന്‍ ഖുറാന. നായികയുടെ സ്ഥാനത്ത് ഇന്ത്യന്‍ സിനിമയുടെ സോ കോള്‍ഡ് സൗന്ദര്യസങ്കല്പാനുപാതങ്ങളുമായി ഒരു തരത്തിലും യോജിക്കാത്ത ഒരാള്‍. കഠിനമായ വര്‍ക്കൗട്ടുകളിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും ഒതുക്കിയ ശരീരത്തില്‍, അഴകളവുകള്‍ അണുവിട തെറ്റാതെ കാക്കുന്ന നായികയ്ക്കു പകരം അമിതവണ്ണമുള്ള ഒരുവള്‍. പുതുമുഖം ഭൂമി പഡ്‌നേക്കര്‍ മാറ്റിയെഴുതിയത് പൊതുവിലുള്ള അഴകുനിര്‍വചനങ്ങളെയാണ്.


1990-കളിലെ ഹരിദ്വാറിന്റെ പശ്ചാത്തലത്തിലാണ് ദം ലഗാ കെ ഹൈയ്‌സാ കഥ പറയുന്നത്. ഇംഗ്ലീഷ് എന്ന കീറാമുട്ടി കാരണം സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് അച്ഛനൊപ്പം കാസെറ്റ് കട നടത്തുകയാണ് പ്രേം പ്രകാശ് തിവാരി. എഴുതും തോറും പരാജയം തുടര്‍ക്കഥയാകുന്ന ഇംഗ്ലീഷ് പേപ്പര്‍, ചെരിപ്പ് കൊണ്ടുള്ള അച്ഛന്റെ അടി, പിന്നെ കുമാര്‍ സാനുവിന്റെ പാട്ട്. പ്രേമിന്റെ തന്നെ ഭാഷയില്‍ തന്റെ കണ്ണു നനയിക്കുന്നതായി പ്രപഞ്ചത്തില്‍ ഈ മൂന്നു കാര്യങ്ങളെയുണ്ടായിരുന്നുള്ളൂ, അതുവരെ. സന്ധ്യാ വര്‍മയെന്ന ബി.എഡ്.കാരിയെ പെണ്ണുകാണാന്‍ പോയ ദിവസം വരെ. അതിനുശേഷം കണ്ണുനനയാന്‍ പ്രേമിന് ഒരു കാരണം കൂടി കിട്ടി. തടിച്ചിയായ തന്റെ വധു. വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട്, അച്ഛനോടുള്ള ഭയം കൊണ്ട് സന്ധ്യയുമൊത്തുള്ള വിവാഹജീവിതം തലയിലേറ്റു വാങ്ങുകയായിരുന്നു അയാള്‍.


സന്ധ്യയ്ക്കും ജീവിതത്തിലന്നോളം മൂന്നു സ്വപ്‌നങ്ങളേയുണ്ടായിരുന്നുള്ളൂ. ഒരു ടീച്ചറാവണം എന്നത് ആദ്യത്തേത്. ടീച്ചറായതിനു ശേഷം അവളെ വധുവാക്കാന്‍ ഒരാള്‍ വരും. അയാള്‍ അവളെ സ്‌നേഹിക്കും, ബഹുമാനിക്കും. പ്രേം എന്ന സുമുഖനും കുടുംബസ്‌നേഹിയുമായ യുവാവ് സന്ധ്യയ്ക്ക് അനുയോജ്യനായ വരന്‍ തന്നെയായിരുന്നു, വിദ്യാഭ്യാസം കൊണ്ട് വലിയ അന്തരമുണ്ടായിരുന്നെങ്കിലും. എന്നാല്‍ ആദ്യത്തേത് നേടാന്‍ കടക്കേണ്ട പരീക്ഷയെക്കാള്‍ എത്രയോ വലുതാണ് ഒടുവിലെ രണ്ട് ആഗ്രഹങ്ങള്‍ സാധ്യമാക്കാന്‍ എന്ന് വിവാഹത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ അവള്‍ക്കു ബോധ്യപ്പെട്ടു. ഇങ്ങനെ വ്യത്യസ്ത ജീവിതവീക്ഷണങ്ങളും സ്വപ്‌നങ്ങളും സാഹചര്യങ്ങളും ഉള്ള രണ്ടു വ്യക്തികള്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോഴുള്ള പ്രസക്തവും അതേസമയം രസകരവുമായ സംഭവങ്ങളിലേയ്ക്കാണ് ശരത് കത്താരിയ സന്ധ്യയുടെയും പ്രേമിന്റെയും കഥ എഴുതിച്ചേര്‍ക്കുന്നത്.


അതില്‍ അമ്പരപ്പും ആശങ്കയുമുണ്ട്. പരിഭവവും പിടിവാശികളുമുണ്ട്. ഒപ്പം സ്‌നേഹത്തിന്റെ കരുതലും ആസക്തമായ പ്രണയവുമുണ്ട്. അതിശയോക്തികള്‍ക്കിടം നല്‍കാതെ തികച്ചും ആത്മാര്‍ത്ഥമായി കഥ പറഞ്ഞ ഒരു സിനിമയുടെ വിജയമാണ് ദം ലഗാ കെ ഹൈയ്‌സയുടേത്. സ്മൂത്തായ ഒരു ഡ്രൈവിങ് പോലെയാണ് ശരത്തിന്റെ തിരക്കഥ. വലിയ ട്വിസ്റ്റുകളില്‍ പെടുത്താതെ വമ്പന്‍ സംഭവങ്ങളില്‍ കുരുക്കാതെ കഥാഗതി ലളിതമാക്കുന്നു.


പൂര്‍ണ്ണമായും ഹരിദ്വാറിലും ഹൃഷികേശിലുമായി ചിത്രീകരിച്ച സിനിമ ഈ രണ്ടു ക്ഷേത്രനഗരങ്ങളിലായി നിര്‍മ്മിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ്. ദൃശ്യങ്ങളിലൂടെ ഒഴുകി നീങ്ങുകയാണ് ക്യാമറ. എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ മാത്രം. താരനിര്‍ണ്ണയത്തിലെ പിഴവ് പൊറുക്കപ്പെടില്ല എന്നതുമുന്‍നിര്‍ത്തി തന്നെയാകും മികച്ച കാസ്റ്റിങ്ങിലൂടെ വിസ്മയിപ്പിച്ചു യഷ് രാജ് ഫിലിംസ്. ആയുഷ്മാനും ഭൂമിയ്ക്കുമൊപ്പം ഷീബ ഛദ്ദ, സീമ പഹ്‌വ, സഞ്ജയ് മിശ്ര, അല്‍ക അമീന്‍ എന്നിങ്ങനെ ഒരുകൂട്ടം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടിയാണ് ഈ ഫാമിലി-റൊമാന്റിക് -കോമഡി ഡ്രാമ. അനു മാലിക്-വരുണ്‍ ഗ്രോവര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളും അതിനും മേലെ കുമാര്‍സാനു ഹിറ്റുകളും കടന്നു വരുമ്പോള്‍ സിനിമയ്ക്ക് ഒരു നൊസ്റ്റാള്‍ജിക് സുഖം. ചിത്രത്തില്‍ കുമാര്‍ സാനു അതിഥി വേഷത്തിലും എത്തുന്നുണ്ട്.


ആന്‍ഡ്രൂ ഗിയറെ എന്ന ഇറ്റാലിന്‍ സംഗീതഞ്ജനാണ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത്. കോടിക്ലബ്ബിലെ കൂട്ടയിടിയെ പിന്‍തള്ളി പ്രേക്ഷകമനസ്സ് കീഴടക്കിയ ഈ ചെറിയ ചിത്രം ഏതുകാലത്തും പ്രസക്തമായിരിക്കും. കാരണം പ്രേമും സന്ധ്യയും നമുക്കിടയില്‍ എന്നുമുണ്ടല്ലോ, ചിലപ്പോള്‍ നമ്മള്‍ത്തന്നെയായും.











from kerala news edited

via IFTTT

ദംബിരിയാണി പൂജകഴിഞ്ഞു









മിഠായിത്തെരുവില്‍ രുചികരമായ ദംബിരിയാണി ഉണ്ടാക്കി ആളുകളെ ആകര്‍ഷിച്ച മിടുക്കനായ ചെറുപ്പകാരന്റെ കഥപറയുന്ന 'ദംബിരിയാണി' എന്ന ചിത്രത്തിന്റെ പൂജ എറണാകുളം അമൃത ഹോട്ടലില്‍ നടന്നു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. 'ഫോര്‍സെയില്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ കടവേലില്‍ സംവിധാനം ചെയ്യുന്ന 'ദംബിരിയാണി' കെ.എഫ്. സിയും, കടവേലില്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

കഥ- ഹരികൃഷ്ണന്‍ എം.കെ, തിരക്കഥ- രമേശ് എം. നായര്‍, ഗാനങ്ങള്‍- വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ഫിനാന്‍സ് മാനേജര്‍- ബിജുപുതിയിടം, പ്രൊഡഷന്‍ കണ്‍ട്രോളര്‍- ജോസ്‌വാരാപ്പുഴ, പ്രൊഡഷന്‍ ഡിസൈനര്‍- നിസ്സാര്‍മുഹമ്മദ്, മേക്കപ്പ്- റോയിപെല്ലിശ്ശേരി, സ്റ്റില്‍- സൂര്യാ ജോണ്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.


ബിയോണ്‍, സംസ്‌കൃതി, കുശ്ബു എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കും











from kerala news edited

via IFTTT

തിങ്കള്‍ മുതല്‍ വെള്ളിവരെ











മലയാളി കുടുംബ സമൂഹത്തിന് ഏറെ പരിചിതമായ വാക്കാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ. ജന പ്രിയങ്ങളായ ടെലിവിഷന്‍ പരമ്പരകള്‍ അരങ്ങേറുന്നത് ഈ ദിനങ്ങളിലാണ്. ഈ പേരില്‍ ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു, പൂര്‍ണ്ണമായും സീരിയല്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്താരംഭിച്ചു.

ജയറാം നായകനാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമി ടോമിയാണ് നായിക. 'പുഷ്പവല്ലി' എന്ന ഒരു തനി ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് റിമി. സീരിയല്‍ തിരക്കഥാരംഗത്തെ ഏറെ പ്രശസ്തനും തിരക്കുള്ളവനുമായ ജയദേവന്‍ ചുങ്കത്തറ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

ജയദേവന്‍ ചുങ്കത്തറയുടെ ആത്മസ്‌നേഹിതനും സീരിയല്‍ നിര്‍മ്മാതാവുമായ വിജയാനന്ദ് എന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.


ജയദേവന്‍ ചുങ്കത്തറ പേനയെടുത്താല്‍ അത് റേറ്റിംഗില്‍ ഒരു കുതിച്ചുകയറ്റം തന്നെ ആയിരിക്കുമെന്നതാണ് സീരിയല്‍ രംഗത്തെ സംസാരം. സ്ത്രീകളെ ഏറെ ആകര്‍ഷിക്കുന്ന, അവരുടെ മനഃശാസ്ത്രമറിയാവുന്ന ജയദേവനും ഇപ്പോള്‍ ഒരെ സമയത്തുതന്നെ മൂന്നു സീരിയലുകള്‍ തിരക്കഥ രചിക്കുന്നു.


പുഷ്പവല്ലി, തന്റെ പത്താം വയസ്സുമുതല്‍ സീരിയലുകള്‍ കാണുന്ന ഒരു ഗ്രാമീണപെണ്‍കുട്ടിയാണ് . ജയദേവന്റെ സീരിയലുകള്‍ പുഷ്പവല്ലിയെ ഏറെ സന്തോഷിപ്പിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ആരാധികയായി മാറിയ അവള്‍

പിന്നീട് ജീവിതസഖിയായി മാറുന്നു.


ഒരിക്കലും വിവാഹം കഴിക്കില്ലയെന്നു തീരുമാനിച്ചിരുന്ന ജയദേവന്റെ തീരുമാനങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് പുഷ്പവല്ലി, ജയദേവന്റെ ഭാര്യയാകുന്നത്. സ്ത്രീ മനഃശാസ്ത്രമറിഞ്ഞ്, തിരക്കഥ രചിക്കുന്ന ജയദേവന്, ജീവിത സഖിയുടെ മനശാസ്ത്ര മറിയാതെ പോകുന്നു. ഈ പ്രശ്‌നങ്ങളാണ് അത്യന്തം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.


ഇവര്‍ക്ക് പുറമേ മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, സാജുനവോദയാ (പാഷാണം ഷാജി) ശശികലിംഗ, അനൂപ് ചന്ദ്രന്‍, കെ.പി.എ.സി. ലളിത, രചനാ നാരായണന്‍കുട്ടി തുടങ്ങിയവരും നിരവധി സീരിയല്‍ രംഗത്തെ അഭിനേതാക്കളും ഈ ചിത്രത്തിലണിനിരക്കുന്നു. സംവിധായകരായ വിജിതമ്പി, രാജസേനന്‍, ബോബന്‍ സാമുവസ്, എം. രഞ്ജിത്ത് എന്നിവരും ഇതിലഭിനയിക്കുന്നു. ദിനേശ് പള്ളത്തിന്റെതാണ് തിരക്കഥ. നാദിര്‍ഷയുടെ ഗാനങ്ങള്‍ക്ക് സാനത്ത് ജോര്‍ജ്ജ് ഈണം പകരുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി.ടി. ഭിത്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം. സതീഷ് കൊല്ലം, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം, അനില്‍ ചെമ്പൂര് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മനോജ്, പ്രൊഡക്ഷന്‍ മാനേജര്‍ രാജേഷ് കുര്യനാട്.


തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആന്‍മെഗാ മീഡിയാറിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.











from kerala news edited

via IFTTT

1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: അനുകരിച്ചുകൂടെ ഈ മാതൃക










1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: അനുകരിച്ചുകൂടെ ഈ മാതൃക


posted on:

13 Mar 2015




1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: തൂത്തുക്കുടി കോവില്‍പെട്ടിയിലെ ഷണ്‍മുഖ തിയേറ്ററിന്റെ മാതൃക നമ്മുടെ നാട്ടിലെ തിയേറ്റര്‍ ഉടമകളും ആലോചിക്കുമോ











from kerala news edited

via IFTTT

1000 രൂപ മുടക്കി എല്ലാ സിനിമയും കാണാം: അനുകരിച്ചുകൂടെ ഈ മാതൃക











ചെന്നൈ: 1000 രൂപ മുന്‍കൂറായി അടച്ച് അംഗമായാല്‍ ഒരു വര്‍ഷം റിലീസ് ചെയ്യുന്ന എല്ലാ സിനിമയും കാണാം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കോവില്‍പെട്ടിയിലെ ഷണ്‍മുഖ തിയേറ്ററാണ് നവീനമായ ഈ പദ്ധതി ആവിഷ്‌കരിച്ചത്. ആളുകള്‍ കയറാതെ തിയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളായി രൂപാന്തരപ്പെടുന്ന കാലത്ത് എന്തുകൊണ്ടും അനുകരിക്കാവുന്ന ഒരു മാതൃക.

1000 രൂപ മുന്‍കൂറായി അടച്ച് അംഗമായാല്‍ ഒരു സിനിമ ഒന്നില്‍ കൂടുതല്‍ തവണ കാണാന്‍ കഴിയില്ല. ശരാശരി 40 സിനിമകള്‍ വരെ ഒരു വര്‍ഷം പ്രദര്‍ശിപ്പിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതൊക്കെ ഓരോ തവണ കാണാം. പണമടച്ച് അംഗമാകുന്ന ആള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒരു സിനിമ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ഇതു കൈമാറുകയുമാവാം. ഏപ്രില്‍ മാസത്തിലാണ് ഷണ്‍മുഖയില്‍ ഈ പദ്ധതി ആരംഭിക്കുക. 2000 സിനിമാ പ്രേമികള്‍ ഇതിനകം പദ്ധതിയില്‍ അംഗമായി കഴിഞ്ഞു. 10,000 പ്രീപെയ്ഡ് ടിക്കറ്റുകള്‍ വിറ്റഴിക്കാമെന്നാണ് തിയേറ്റര്‍ ഉടമ കണക്കുകൂട്ടുന്നത്.


തിയറ്ററിന്റെ സമീപമുള്ള 10 കടകളുമായി ചേര്‍ന്നു പ്രത്യേക ഓഫറുകളും അംഗമാവുന്നവര്‍ക്ക് ഒരുക്കുന്നുണ്ട്. റസ്റ്ററന്റുകള്‍, ജ്വല്ലറികള്‍ എന്നിവയുള്‍പ്പെടെയുള്ള കടകളില്‍ 10% വരെ ഡിസ്‌കൗണ്ടാണു ലഭിക്കും.


വന്‍ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ തിയേറ്ററുകളും ഈ മാതൃക പിന്തുടര്‍ന്ന് ഒരു പ്രീപെയ്ഡ് പദ്ധതിയുമായി വരുമോ. കാത്തിരിക്കാം











from kerala news edited

via IFTTT

ഒരു മിനിട്ടില്‍ 25 വോഡ്‌കാ ഷോട്ടുകള്‍ അകത്താക്കിയ യുവാവ്‌ മരിച്ചു









Story Dated: Tuesday, March 17, 2015 07:28



mangalam malayalam online newspaper

ബ്രസീലിയ: വോഡ്‌കാ കുടി മത്സരത്തില്‍ ഒരു മിനിട്ടില്‍ 25 വോഡ്‌കാ ഷോട്ടുകള്‍ അകത്താക്കിയ 23കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ബ്രസീലിലെ ബൗറോ നഗരത്തില്‍ ജൂലിയോ ദെ മെസ്‌ക്വിറ്റ എന്ന സര്‍വകലാശാലയുടെ കീഴില്‍ നടന്ന വോഡ്‌കാ കുടി മത്സരത്തിലാണ്‌ യുവാവിന്‌ ജീവന്‍ നഷ്‌ടമായത്‌. മത്സര ശേഷം കുഴഞ്ഞു വീണ ഹബെര്‍ട്ടോ മൗറാ ഫെന്‍സെക്കോയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേയാണ്‌ മരിച്ചത്‌.


60 സെക്കന്റില്‍ 25 വോഡ്‌കാ ഷോട്ടുകള്‍ കുടിക്കുക എന്ന വെല്ലുവിളി വോഡ്‌കാ പ്രേമിയായ ഫെന്‍സികോ ഏറ്റെടുക്കുകയായിരുന്നു. വിരസത അനുഭവിക്കുന്നതിലും നല്ലത്‌ വോഡ്‌ക കുടിച്ച്‌ മരിക്കുന്നതാണ്‌ എന്ന്‌ ഫെന്‍സികോ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. ഒരു റഷ്യന്‍ കവിയുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ഫെന്‍സിക്കോയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്.


ഇയാളുടെയൊപ്പം മത്സരത്തില്‍ പങ്കെടുത്ത മറ്റു മൂന്നുപേരെ ഗുരുതരാവസ്‌തയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. കൂടിയ അളവില്‍ മദ്യം ഉള്ളില്‍ ചെന്നതു തന്നെയാണ്‌ ഫെന്‍സെകോയുടെ മരണ കാരണമെന്ന്‌ ആശുപത്രി അധികൃതര്‍ സ്‌ഥിരീകരിച്ചു. മത്സരത്തിന്റെ സംഘാടകര്‍ക്ക്‌ എതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

നാലാം ക്ലാസുകാരന്റെ സമയോചിത ഇടപെടല്‍: വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി









Story Dated: Tuesday, March 17, 2015 07:13



mangalam malayalam online newspaper

ദാവന്‍ഗരെ: നാലാം ക്ലാസുകാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന്‌ ട്രെയിന്‍ ദുരന്തം ഒഴിവായി. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ്‌ സംഭവം. സിദേഷ്‌ എന്ന 9കാരനാണ്‌ ട്രെയിന്‍ ദുരന്തം തടഞ്ഞ്‌ ഹീറോയായത്‌. ഞായറാഴ്‌ച രാവിലെയാണ്‌ സംഭവം. പാളത്തില്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട ബാലന്‍ ഇക്കാര്യം തന്റെ പിതാവിനെ അറിയിക്കുകയും അപകടാവസ്‌ഥയിലുള്ള പാളത്തിലൂടെ വരികയായിരുന്ന ട്രെയിന്‍ അപായ സിഗ്നല്‍ നല്‍കി നിര്‍ത്തിക്കുകയും ചെയ്‌തു.


രാവിലെ ട്രാക്കില്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട സിദേഷ്‌ റെയില്‍വേ ട്രാക്കിന്‌ സമീപത്ത്‌ ചായക്കട നടത്തുന്ന പിതാവ്‌ മഞ്‌ജുനാഥിനെ വിവരം അറിയിച്ചു. മഞ്‌ജുനാഥ്‌ ആദ്യം ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. എന്നാല്‍ മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന്‌ ട്രാക്കിന്‌ സമീപത്ത്‌ എത്തിയ അദ്ദേഹത്തിന്‌ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു.


ഇതിനിടെയാണ്‌ ഹൂബ്ലി-ചിത്രദുര്‍ഗ പാസഞ്ചര്‍ വിള്ളല്‍ വീണ ട്രാക്കിലൂടെ വരുന്നത്‌ ബാലന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടന്‍ താന്‍ ധരിച്ചിരുന്ന ചുവപ്പ്‌ ടീ ഷര്‍ട്ട്‌ ഊരി വടിയില്‍ ചുറ്റി അപായ സിഗ്നല്‍ നല്‍കി ബാലന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പുലര്‍ച്ചെ 6.30 ട്രാക്കിന്‌ സമീപത്ത്‌ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി പോകുമ്പോഴാണ്‌ ബാലന്‍ ട്രാക്കിലെ വിള്ളല്‍ ശ്രദ്ധിച്ചത്‌. ട്രാക്കില്‍ നിന്ന്‌ പതിവിന്‌ വിപരീതമായി അസാധാരണ ശബ്‌ദം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ ബാലന്‍ ട്രാക്കില്‍ പരിശോധന നടത്തിയത്‌.


സമയോചിത ഇടപെടലിലൂടെ നൂറു കണക്കിന്‌ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച സിദേഷിനെ ധീരതയ്‌ക്കുള്ള പുരസ്‌ക്കാരത്തിന്‌ ശിപാര്‍ശ ചെയ്യണമെന്ന്‌ യാത്രക്കാര്‍ ആവശ്യപ്പെട്ടു. എഞ്ചിന്‍ ഡ്രൈവര്‍ ബാലന്‌ 500 രൂപ സമ്മാനം നല്‍കി അഭിനന്ദിക്കുകയും ചെയ്‌തു.










from kerala news edited

via IFTTT

കെജ്രിവാള്‍ കോടതിക്ക്‌ മുമ്പില്‍ ഹാജരായി









Story Dated: Tuesday, March 17, 2015 07:03



mangalam malayalam online newspaper

ന്യൂഡല്‍ഹി: അഭിഭാഷകനായ സുരേന്ദര്‍ കുമാര്‍ ശര്‍മ നകിയ മാനനഷ്‌ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ്‌ കെജ്രിവാള്‍ കോടതിക്കു മുമ്പില്‍ ഹാജരായി. ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, എ.എ.പി. നേതാവ്‌ യോഗേന്ദ്ര യാദവ്‌ എന്നിവര്‍ക്ക്‌ ഒപ്പമാണ്‌ കെജ്രിവാള്‍ കോടതിക്ക്‌ മുമ്പില്‍ ഹാജരായത്‌.


കേസു പരിഗണിക്കവെ ആരോപണ വിധേയരായ കെജ്രിവാളും മറ്റുള്ളവരും ഹാജരാകാതിരുന്നതില്‍ കര്‍കര്‍ദുമ കോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നുപേരും നേരിട്ട്‌ ഹാജരാകണമെന്നു കാണിച്ച്‌ കോടതി നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.


2013ലെ ഡല്‍ഹി ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ടിക്കറ്റ്‌ നല്‍കാമെന്നു വാഗ്‌ദാനം നല്‍കിയെങ്കിലും വഞ്ചിച്ചുവെന്നും തുടര്‍ന്ന മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ചാണ്‌ ശര്‍മ കോടതിയെ സമീപിച്ചത്‌. കഴിഞ്ഞ ജൂണില്‍ കേസ്‌ പരിഗണിച്ച കോടതി ഹാജരായ മൂന്നു നേതാക്കള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.










from kerala news edited

via IFTTT