Story Dated: Tuesday, March 17, 2015 04:07

പത്തനംതിട്ട : തനിക്കെതിരെയുള്ള പ്രതിപക്ഷ വനിതാ എം.എല്‍.എമാരുടെ ലൈംഗീകാരോപണം പിടിച്ചു നില്‍ക്കാനുള്ള അടവാണെന്ന് ശിവദാസന്‍ നായര്‍. ഏതാനും ചിത്രങ്ങള്‍ മുന്‍നിര്‍ത്തി ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. സഭയ്ക്കുള്ളില്‍ നടന്നതിന്റെ പൂര്‍ണ്ണമായ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളുടെ കയ്യിലുണ്ടെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഒരു ഘട്ടത്തിലും വനിതാ എം.എല്‍.എമാരെ ആക്രമിച്ചിട്ടില്ല. മാറി നിന്നില്ലെങ്കില്‍ കടിക്കുമെന്ന് ജമീല തന്നോട് പറഞ്ഞിട്ടില്ലെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ ജമീലാ പ്രകാശത്തിന്റെ അടുത്തുപോലും പോയിട്ടില്ലെന്ന് ഡൊമിനിക് പ്രസന്റേഷന് പ്രതികരിച്ചു.
മാണിയുടെ ബജറ്റ് അവതരണ സമയത്ത് സഭയിലുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഭരണപക്ഷ എം.എല്‍.എമാര്‍ കയ്യേറ്റം ചെയ്തുവെന്ന ആരോപണവുമായി പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ജമീലാ പ്രകാശം വീഡിയോ ക്ലിപ്പിങ്ങുകളിലൂടെ സഭയിലെ സംഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
സിഡ്കോ എംഡിയെ സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ Story Dated: Tuesday, January 13, 2015 11:15തിരുവനന്തപുരം: സിഡ്കോ എം ഡി സജി ബഷീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അഞ്ചരക്കോടിയുടെ മണല്‍ക്കൊള്ള തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്പെന്ഷന്. വിജിലന്… Read More
കിടപ്പറരംഗം പകര്‍ത്തി പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത യുവാക്കള്‍ പോലീസ് പിടിയില്‍ Story Dated: Wednesday, January 14, 2015 09:17ഹൈദരാബാദ്: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ മാനഭംഗത്തിനരയാക്കിയ കേസില്‍ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ സുധീര്‍(30), കൂട്ടുകാരായ ശ്രീനിവാസുലു(23),… Read More
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തുടങ്ങി; സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആലോചിക്കുന്നു Story Dated: Tuesday, January 13, 2015 11:31ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തുടങ്ങി. ജനസമ്മിതിയിലേക്ക് തിരിച്ചെത്തുക ത… Read More
ഐഎസ് 'കുട്ടി ഭീകരന്' റഷ്യക്കാരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ടു Story Dated: Wednesday, January 14, 2015 08:54ബെയ്റൂട്ട്: ഞെട്ടിപ്പിക്കുന്ന കൊലപാതക വീഡിയോ പുറത്തുവിട്ട് ഐഎസ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. പത്ത് വയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി രണ… Read More
അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യുട്യൂബ് അക്കൗണ്ടുകള്‍ ഐ.എസ് ഹാക്ക് ചെയ്തു Story Dated: Tuesday, January 13, 2015 11:03യു.എസ്: അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍, യുട്യൂബ് അക്കൗണ്ടുകള്‍ ഐ.എസ് ഭീകരര്‍ ഹാക്ക് ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വ… Read More