Story Dated: Tuesday, March 17, 2015 06:03
തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ വച്ച് വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌ത യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. നിയമസഭയ്‌ക്ക് അകത്ത് പോലും വനിതകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും കോടിയേരി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കോടിയേരി ഇക്കാര്യം ആവശ്യപ്പെട്ടത്.
കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്‌റ്റ്:
മാര്‍ച്ച് 13ന് നിയസഭയില്‍ വെച്ച് വനിതാ എംഎല്‍എമാരുടെ സ്‌ത്രീത്ത്വത്തിനെതിരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ സി.ആര്‍.പി.സി 354 പ്രകാരം കേസെടുക്കേണ്ടതാണ്. ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട ഇത്തരം ഒരു കുറ്റകൃത്യം നിയമസഭക്ക് അകത്ത് നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
പ്രതിപക്ഷത്തുള്ള അഞ്ച് അംഗങ്ങളെ നടപടിക്ക് വിധേയമാക്കിയ മുഖ്യമന്ത്രി വനിതാ എംഎല്‍എമാര്‍ക്കെതിരെ അതിക്രമം നടത്തിയവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പറയുന്ന മുഖ്യമന്ത്രി പ്രതിപക്ഷ എം.എല്‍.എ-മാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ഇത്തരം ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല. ഏകപക്ഷീയമായ നിലപാടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
വനിതകള്‍ക്ക് സംരക്ഷണം നിയമസഭക്ക് അകത്ത് പോലും ഉറപ്പാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ല. കൈക്കൂലി വാങ്ങിയ മന്ത്രിയെ വഴിവിട്ട് സഹായിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇതിനെല്ലാം ഇടവരുത്തിയത്. ഈ പശ്‌ചാത്തലത്തിലാണ് ഗവര്‍ണ്ണര്‍ക്ക് 356-ാം വകുപ്പ് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കേണ്ടി വന്നത്. നിയമവാഴ്‌ചയില്ലാത്ത സംസ്‌ഥാനമായി കേരളം മാറിയിരിക്കുന്നതിന്റെ തെളിവാണിതെല്ലാം.
from kerala news edited
via IFTTT