Story Dated: Tuesday, March 17, 2015 05:38
ചവറ: ദേശീയ തൊഴിലുറപ്പു തൊഴിലാളികള്‍ സ്വകാര്യവ്യക്‌തികളുടെ പുരയിടം കിളച്ചു ചെത്തി വൃത്തിയാക്കുമ്പോള്‍ ദേശീയപാതയോരവും സര്‍ക്കാര്‍ ഭൂമിയും കാടുപിടിച്ചുകിടക്കുന്നു. ചവറ, പന്മന, നീണ്ടകര പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഇപ്പോള്‍ നടന്നുവരുന്ന തൊഴിലുറപ്പു പദ്ധതിയനുസരിച്ചുള്ള ജോലികള്‍ എല്ലാം സമ്പന്നരായ സ്വകാര്യവ്യക്‌തികളുടെ പുരയിടങ്ങളിലാണ്. ദേശീയപാതയ്‌ക്ക് ഇരുവശങ്ങളിലും ഒരാള്‍ പൊക്കത്തില്‍ കാടുപിടിച്ചു കിടക്കുന്നു.
ഇതുമൂലം അറവുശാലകള്‍, ഹോട്ടലുകള്‍, കോഴിക്കടകള്‍ തുടങ്ങിയവയുടെ മാലിന്യങ്ങള്‍ ഇവിടെയാണു നിക്ഷേപിക്കുന്നത്. നീണ്ടകര, പരിമണം, തട്ടാശേരി, ശങ്കരമംഗലം, ടൈറ്റാനിയം ജംഗ്‌ഷന്‍, കുറ്റിവട്ടം എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ അസഹ്യമായ ദുര്‍ഗന്ധമാണ്. നാമമാത്രമായ ജോലികളാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്ന പരാതിയുമുണ്ട്. തൊഴിലുറപ്പു ജോലികള്‍ സ്വകാര്യവ്യക്‌തികള്‍ക്കു മാത്രമല്ലാതെ പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
from kerala news edited
via IFTTT