Story Dated: Tuesday, March 17, 2015 04:04
പാലക്കാട്: ബി.ജെ.പി മണ്ഡലം പ്രസിഡന്റായിരുന്ന കൊല്ലങ്കോട് വെള്ളാരംകടവ് മണി വധക്കേസില്‍ അല്‍ ഉമ പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നും നാലും പ്രതികളായ കിഴക്കഞ്ചേരി സ്വദേശി ഷെരീഫ്, വളാമഞ്ചരി സ്വദേശി സയ്യിദ് ഹബീബ് കോയ തങ്ങള്‍ എന്നിവരെയാണ് ശിക്ഷിച്ചത്. 2,15,000 രൂപ വീതം ഇവര്‍ക്ക് പിഴയും വിധിച്ചു. പിഴത്തുക മണിയുടെ ഭാര്യയ്ക്ക് നല്‍കണം. ഇന്നു കോടതിയില്‍ ഹാജരാകാതിരുന്ന കേസിലെ രണ്ടും മൂന്നും പ്രതികളായ വിളയൂര്‍ സ്വദേശി സെയ്തലവി ബാവ, വല്ലപ്പുഴ സ്വദേശി അബ്ദുള്‍ ഖാര്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ചു. ഇവരെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.
കേസിലെ 6,7 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണ്. സംസ്ഥാനത്ത് അല്‍-ഉമ ബന്ധം സ്ഥിരീകരിച്ച ആദ്യ കേസില്‍ പാലക്കാട് അതിവേഗ കോടതി (മൂന്ന്) ജഡ്ജി കെ.ആര്‍ മധുകുമാര്‍ ആണ് വിധി പറഞ്ഞത്.
1996 സെപ്തംബര്‍ 13ന് രാത്രിയാണ് മണിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. പത്തു വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികള്‍ക്കുള്ള അല്‍ ഉമ തീവ്രവാദ ബന്ധവും തെളിഞ്ഞിരുന്നു.
from kerala news edited
via IFTTT