121

Powered By Blogger

Tuesday, 17 March 2015

ഡോ. അമൃത പട്ടേലിന്‌ മില്‍മയുടെ സ്വീകരണം











Story Dated: Tuesday, March 17, 2015 12:51


കല്‍പ്പറ്റ: ദേശീയ ക്ഷീരവികസന ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ഡോ. അമൃത പട്ടേല്‍ മില്‍മ വയനാട്‌ ഡെയറി സന്ദര്‍ശിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലകുറുപ്പ്‌, തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്‌, എറണാകുളം മേഖല യുണിയന്‍ ചെയര്‍മാന്‍ ബാലന്‍, മലബാര്‍ മേഖല യുണിയന്‍ ഭരണസമിതി അംഗങ്ങള്‍, മില്‍മ മാനേജിംഗ്‌ ഡയറക്‌ടര്‍ പി.കെ. പഥക്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. ക്ഷീരകര്‍ഷകരില്‍ വനിതകള്‍ക്ക്‌ പ്രാധാന്യം സഹകരണ സംഘങ്ങളുടെ നടത്തിപ്പിലുമുണ്ടാകണമെന്ന്‌ ഡോ. അമൃത പട്ടേല്‍ പറഞ്ഞു. ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലകുറുപ്പ്‌ ഡോ. അമൃത പട്ടേലിനെ പൊന്നാടയണിയിച്ച്‌ ആദരിക്കുകയും മില്‍മയുടെ ഉപഹാരം നല്‍കുകയും ചെയ്‌തു.










from kerala news edited

via IFTTT