Story Dated: Tuesday, March 17, 2015 06:02
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ചൂണ്ടയില്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരുടെയും അറസ്‌റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് പഞ്ഞു.
പിടിയിലായവരില്‍ സജേഷ്, രജീഷ് എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നത്. കൊലയ്‌ക്ക് ഉപയോഗിച്ച കാര്‍, ബൈക്ക് എന്നിവയും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ഫെബ്രുവരി 25ന് രാത്രി ഒന്‍പതുമണിയോടെയാണ് പ്രേമന്‍ ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ചിറ്റാരിപ്പറമ്പില്‍ വച്ച് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു അക്രമം. ഗുരുതരമായി പരിക്കേറ്റ പ്രേമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
from kerala news edited
via IFTTT