Story Dated: Saturday, March 14, 2015 07:25
ഈഡന്‍പാര്‍ക്ക്: ലോകകപ്പിലെ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിന് അയച്ചു. ബാറ്റ് ചെയ്യുന്ന സിംബാബ്‌വേയ്‌ക്ക് ആദ്യ രണ്ടു വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍മാരായ ചിഭാഭയും മസകാഡ്‌സയും പുറത്തായി. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ സിംബാബ്‌വേ 34 റണ്‍സ് എടുത്തിട്ടുണ്ട്.
എഴു റണ്‍സില്‍ നില്‍ക്കുമ്പോള്‍ ചിഭാഭയെ മൊഹമ്മദ് ഷമി ധവാന്റെ കയ്യില്‍ എത്തിച്ചപ്പോള്‍ മസകാഡ്‌സയ്‌ക്ക് എടുക്കാനായത് രണ്ടു റണ്‍സാണ്. ഉമേഷ് യാദവിന്റെ പന്തില്‍ ധോണിക്കായിരുന്നു ക്യാച്ച്. 11 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആദ്യ വിക്കറ്റും 13 റണ്‍സില്‍ എത്തിയപ്പോള്‍ രണ്ടാമത്തെ വിക്കറ്റും തെറിച്ചു.
പത്തു റണ്‍സുമായി മിറും 12 റണ്‍സുമായി ടെയ്‌ലറുമാണ് ക്രീസില്‍. ക്വാര്‍ട്ടര്‍ ലൈനപ്പ് ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കും സിംബാബ്‌വേയ്‌ക്കും ചടങ്ങ് പൂര്‍ത്തിയാക്കലിനപ്പുറത്ത് ഈ മത്സരം കാര്യമായ പ്രാധാന്യം ഇല്ല. നേരത്തേ ക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യ ബംഗ്‌ളാദേശിനെയാണ് നേരിടാനൊരുങ്ങുന്നത്.
from kerala news edited
via IFTTT