മലയാളി കുടുംബ സമൂഹത്തിന് ഏറെ പരിചിതമായ വാക്കാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ. ജന പ്രിയങ്ങളായ ടെലിവിഷന്‍ പരമ്പരകള്‍ അരങ്ങേറുന്നത് ഈ ദിനങ്ങളിലാണ്. ഈ പേരില്‍ ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു, പൂര്‍ണ്ണമായും സീരിയല്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്താരംഭിച്ചു.
ജയറാം നായകനാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമി ടോമിയാണ് നായിക. 'പുഷ്പവല്ലി' എന്ന ഒരു തനി ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് റിമി. സീരിയല്‍ തിരക്കഥാരംഗത്തെ ഏറെ പ്രശസ്തനും തിരക്കുള്ളവനുമായ ജയദേവന്‍ ചുങ്കത്തറ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.
ജയദേവന്‍ ചുങ്കത്തറയുടെ ആത്മസ്‌നേഹിതനും സീരിയല്‍ നിര്‍മ്മാതാവുമായ വിജയാനന്ദ് എന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.
ജയദേവന്‍ ചുങ്കത്തറ പേനയെടുത്താല്‍ അത് റേറ്റിംഗില്‍ ഒരു കുതിച്ചുകയറ്റം തന്നെ ആയിരിക്കുമെന്നതാണ് സീരിയല്‍ രംഗത്തെ സംസാരം. സ്ത്രീകളെ ഏറെ ആകര്‍ഷിക്കുന്ന, അവരുടെ മനഃശാസ്ത്രമറിയാവുന്ന ജയദേവനും ഇപ്പോള്‍ ഒരെ സമയത്തുതന്നെ മൂന്നു സീരിയലുകള്‍ തിരക്കഥ രചിക്കുന്നു.
പുഷ്പവല്ലി, തന്റെ പത്താം വയസ്സുമുതല്‍ സീരിയലുകള്‍ കാണുന്ന ഒരു ഗ്രാമീണപെണ്‍കുട്ടിയാണ് . ജയദേവന്റെ സീരിയലുകള്‍ പുഷ്പവല്ലിയെ ഏറെ സന്തോഷിപ്പിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ആരാധികയായി മാറിയ അവള്‍
പിന്നീട് ജീവിതസഖിയായി മാറുന്നു.
ഒരിക്കലും വിവാഹം കഴിക്കില്ലയെന്നു തീരുമാനിച്ചിരുന്ന ജയദേവന്റെ തീരുമാനങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് പുഷ്പവല്ലി, ജയദേവന്റെ ഭാര്യയാകുന്നത്. സ്ത്രീ മനഃശാസ്ത്രമറിഞ്ഞ്, തിരക്കഥ രചിക്കുന്ന ജയദേവന്, ജീവിത സഖിയുടെ മനശാസ്ത്ര മറിയാതെ പോകുന്നു. ഈ പ്രശ്‌നങ്ങളാണ് അത്യന്തം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഇവര്‍ക്ക് പുറമേ മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, സാജുനവോദയാ (പാഷാണം ഷാജി) ശശികലിംഗ, അനൂപ് ചന്ദ്രന്‍, കെ.പി.എ.സി. ലളിത, രചനാ നാരായണന്‍കുട്ടി തുടങ്ങിയവരും നിരവധി സീരിയല്‍ രംഗത്തെ അഭിനേതാക്കളും ഈ ചിത്രത്തിലണിനിരക്കുന്നു. സംവിധായകരായ വിജിതമ്പി, രാജസേനന്‍, ബോബന്‍ സാമുവസ്, എം. രഞ്ജിത്ത് എന്നിവരും ഇതിലഭിനയിക്കുന്നു. ദിനേശ് പള്ളത്തിന്റെതാണ് തിരക്കഥ. നാദിര്‍ഷയുടെ ഗാനങ്ങള്‍ക്ക് സാനത്ത് ജോര്‍ജ്ജ് ഈണം പകരുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി.ടി. ഭിത്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം. സതീഷ് കൊല്ലം, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം, അനില്‍ ചെമ്പൂര് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മനോജ്, പ്രൊഡക്ഷന്‍ മാനേജര്‍ രാജേഷ് കുര്യനാട്.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആന്‍മെഗാ മീഡിയാറിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
from kerala news edited
via IFTTT