Story Dated: Tuesday, March 17, 2015 12:51
പുല്‍പ്പള്ളി: പുല്‍പ്പള്ളി വീട്ടിമൂല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തപസ്യ കുടുംബശ്രീ അംഗങ്ങളുടെ ഫോട്ടോയും വ്യാജ ഒപ്പും, മറ്റൊരു സ്വാശ്രയ സംഘത്തിന്റെ പേരും സീലും ഉപയോഗപ്പെടുത്തി പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ടുലക്ഷം രൂപ വായ്‌പയെടുത്തതായി പരാതി. ഇല്ലാത്ത പ്ര?ജക്‌ടുകള്‍ കാണിച്ച് ആരുടെയെങ്കിലും പേരുകളുപയോഗിച്ച് വ്യാജ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ ജില്ലയില്‍ വേറെയുമുണ്ടെന്നാണ് വിവരം.
പിന്നാക്ക വികസന വകുപ്പില്‍ നിന്നും അന്വേഷണത്തിനെത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി അറിയുന്നതെന്ന് തപസ്യ കുടുംബശ്രീയിലെ അംഗങ്ങള്‍ പറഞ്ഞു. ജില്ലയില്‍ ഇത്തരത്തില്‍ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് വിവരം. ബത്തേരിയില്‍ 20 ലക്ഷവും ഇത്തരത്തില്‍ വായ്‌പ തരപ്പെടുത്തിയിട്ടുണ്ട്. നിലവിലില്ലാത്ത സംഘങ്ങളുടെ പേരിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്. കൃത്യമായ തിരിച്ചടവ് നടക്കുന്നുണ്ടെങ്കില്‍ ആരും പരാതിപ്പെടാറില്ല.
ഇക്കാര്യത്തില്‍ വേണ്ടത്ര അന്വേഷണം നടത്താത്തതാണ് തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നത്. പത്രസമ്മേളനത്തില്‍ വിജയലക്ഷ്‌മി രാജു, ചന്ദ്രിക ഉണ്ണി, ലീലാമ്മ വര്‍ഗീസ്, സുശീല സുബ്രഹ്‌മണ്യന്‍, ഗിരിജ മോഹന്‍, കെ. ശാന്ത എന്നിവര്‍ പങ്കെടുത്തു. ജില്ലാ കലക്‌ടര്‍, വിജിലന്‍സ്, കുടുംബശ്രീ മിഷന്‍, എ.ഡി.എസ്, സി.ഡി.എസ്. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും അറിയിച്ചു.
from kerala news edited
via IFTTT