Story Dated: Tuesday, March 17, 2015 02:35
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് അടക്കമുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കളാണ് പാര്‍ലമെന്ററില്‍ നിന്നും പ്രകടനമായി രാഷ്ട്രപതി ഭവന്‍ പരിസരത്തേക്ക് വന്നത്. ബില്‍ പാസാക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കാനായിരുന്നു നേതാക്കളുടെ നീക്കം. എന്നാല്‍ രാഷ്ട്രപതി ഭവനിലേക്ക് കക്ഷി നേതാക്കള്‍ക്ക് മാത്രം കാറില്‍ സഞ്ചരിക്കാനാണ് പോലീസ് അനുമതി നല്‍കിയത്.
മാര്‍ച്ചുമായി മുന്നോട്ടുപോകാനാണ് നീക്കമെങ്കില്‍ നേരിടാന്‍ പോലീസും ബാരിക്കേഡും ജലപീരങ്കിയും സ്ഥാപിച്ചിരുന്നു. പ്രതിപക്ഷത്തെ നേരിടാന്‍ പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ പരിസരങ്ങളില്‍ പോലീസ് 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
അതേസമയം, ബില്ലിനെതിരായ പ്രതിഷേധ സമരത്തില്‍ പങ്കുചേരില്ലെന്ന് ബി.എസ്.പി നേതാവ് മാതാവതി അറിയിച്ചു.
from kerala news edited
via IFTTT