121

Powered By Blogger

Tuesday, 17 March 2015

ചോദ്യപേപ്പറിലെ ചന്ദ്രക്കല ആരുടെയും നിര്‍ദേശപ്രകാരമല്ല: പി.കെ അബ്‌ദുറബ്ബ്‌









Story Dated: Tuesday, March 17, 2015 05:38



mangalam malayalam online newspaper

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ചോദ്യപ്പേപറുകളില്‍ ചന്ദ്രക്കല വന്നത്‌ വിദ്യാഭ്യാസ വകുപ്പിലെ ആരുടെയും നിര്‍ദേശപ്രകാരമല്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌. ചോദ്യപേപ്പര്‍ അച്ചടി തീര്‍ത്തും രഹസ്യ സ്വഭാവം ഉള്ളതാണ്‌. അതുകൊണ്ടുതന്നെ സംസ്‌ഥാനത്തിന്‌ പുറത്തുള്ള പ്രസുകളിലാണ്‌ ഇവ അച്ചടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിച്ചു എന്നതിന്റെ അടയാളമായി ചിഹ്നങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഇവ തെരഞ്ഞെടുക്കുന്നത്‌ പ്രസുകള്‍ തന്നെയാണ്‌. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കാറില്ലെന്നും മന്ത്രി വ്യക്‌തമാക്കി.


വിവാദമാകുന്ന തരത്തില്‍ ചോദ്യപേപ്പറിന്റെ അച്ചടി നടത്തിയ പ്രസിനോട്‌ വിശദീകരണം ചോദിക്കുമെന്നും ഈ പ്രസിനെ കരിമ്പട്ടികയില്‍പെടുത്തി ചോദ്യപേപ്പറിന്റെ അച്ചടിയില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു. എസ്‌.എല്‍.എല്‍.സി സോഷ്യല്‍ സ്‌റ്റഡീസ്‌ ചോദ്യപേപ്പറില്‍ ലീഗിന്റെ ചിഹ്നം അച്ചടിച്ചത്‌ വിവാദമായ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.


ഇംഗ്ലീഷ്‌ മീഡിയം വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ മാത്രമാണ്‌ ചന്ദ്രക്കലയും നക്ഷത്രവും പ്രത്യക്ഷപ്പെട്ടത്‌. നാലു പേജുള്ള ചോദ്യപേപ്പറിന്റെ ആദ്യ പേജിലും അവസാന പേജിലുമാണ്‌ വിവാദ ചിഹ്നം ഉണ്ടായിരുന്നത്‌. ഇത്‌ വിവാദമായതോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. വിദ്യാഭ്യാസ മേഖലയെ ലീഗ്‌ വത്‌കരിക്കാനാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ ശ്രമമെന്ന്‌ ആരോപിച്ച്‌ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT