കോളിവുഡിന്റെ ഡിഡെയായ ഏപ്രില്‍ പത്തിന് മണിരത്‌നം ചിത്രവും കമല്‍ഹാസന്‍ സിനിമയും ഏറ്റുമുട്ടുന്നു. ഉലകനായകന്‍ കമല്‍ഹാസന്റെ ഉത്തമ വില്ലനും മണിരത്‌നത്തിന്റെ ദുല്‍കര്‍-നിത്യ ജോഡി ചിത്രമായ ഒ.കെ കണ്‍മണിയും എത്തുമ്പോള്‍ വന്‍ മത്സരം തന്നെയാകും തിയേറ്ററില്‍ കാണുക.
ഒ.കെ കണ്‍മണി ഏപ്രില്‍ 14നാണ് ആദ്യം റിലീസ് നിശ്ചയിച്ചത്. എന്നാല്‍ വിതരണക്കാര്‍ റിലീസ് നാല് ദിവസം നേരത്തെയാക്കി. കന്നട നടനും കമല്‍ഹസന്റെ ഉറ്റ സുഹൃത്തുമായ രമേശ് അരവിന്ദ് ഒരുക്കിയ ഉത്തമവില്ലന്‍ ആദ്യം മാര്‍ച്ച് അവസാനം റിലീസ് തീരുമാനിച്ചത് മാറ്റിയാണ് ഏപ്രില്‍ പത്തിലേക്ക് ആക്കിയത്.
ഇതാദ്യമായല്ല മണിരത്‌നത്തിന്റെയും കമല്‍ഹാസന്റെയും സിനിമകള്‍ ഒരേദിവസം പ്രദര്‍ശനത്തിനെത്തുന്നത്. 1991 ല്‍ ദിപാവലിക്ക് ദളപതിയും ഗുണയും എത്തിയെങ്കില്‍ 2013 ഫിബ്രവരിയില്‍ അത് കടലും വിശ്വരൂപവുമായിരുന്നു.
from kerala news edited
via IFTTT