121

Powered By Blogger

Tuesday, 17 March 2015

മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ ശ്രീലങ്കന്‍ നാവികസേനയുടെ കല്ലേറ്‌









Story Dated: Tuesday, March 17, 2015 04:21



mangalam malayalam online newspaper

രാമേശ്വരം: തമിഴ്‌ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കല്ലെറിഞ്ഞ്‌ പരിക്കേല്‍പ്പിച്ചു. സമുദ്രാതിര്‍ത്തിയില്‍ കച്ചിത്തീവിന്‌ സമീപമാണ്‌ മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടത്‌.


നാവികസേനയുടെ ആക്രമണത്തില്‍ തൊഴിലാളികളുടെ രണ്ട്‌ ബോട്ടുകള്‍ക്കു നാശനഷ്‌ടം സംഭവിച്ചു. തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ നാവിക സംഘം ബലം പ്രയോഗിച്ച്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക്‌ തിരിച്ചയച്ചതായും പരാതിയുണ്ട്‌.


തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ചു മത്സ്യത്തൊഴിലാളികളെ കച്ചിത്തീവിന്‌ സമീപം കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ നാവികസേന മര്‍ദിച്ചിരുന്നു. ആകാശത്തേയ്‌ക്ക് വെടിയുതിര്‍ത്ത്‌ ഭീകര അന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു മര്‍ദനം. തൊഴിലാളികള്‍ പ്രദേശത്ത്‌ മത്സ്യ ബന്ധനത്തിന്‌ ഉപയോഗിച്ച വലകള്‍ സേന തകര്‍ത്തതായും ആക്ഷേപമുണ്ട്‌.


സംഭവത്തിന്‌ ശേഷം സമുദ്രാതിര്‍ത്തി ലംഘിക്കുന്നവര്‍ക്ക്‌ നേരെ വെടിയുതിര്‍ക്കാന്‍ പോലും നാവികസേനയ്‌ക്ക് അധികാരമുണ്ടെന്ന്‌ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹെ ഇന്നലെ പ്രസ്‌താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ കച്ചിത്തീവിന്‌ സമീപം മത്സ്യത്തൊഴിലാളികള്‍ വീണ്ടും ആക്രമിക്കപ്പെട്ടത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്‌ പിന്നാലെയാണ്‌ വിക്രമസിംഹെ പ്രസ്‌താവന ഇറക്കിയതും തൊഴിലാളികള്‍ വീണ്ടും ആക്രമിക്കപ്പെട്ടതും.










from kerala news edited

via IFTTT