ചെന്നൈ: 1000 രൂപ മുന്‍കൂറായി അടച്ച് അംഗമായാല്‍ ഒരു വര്‍ഷം റിലീസ് ചെയ്യുന്ന എല്ലാ സിനിമയും കാണാം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കോവില്‍പെട്ടിയിലെ ഷണ്‍മുഖ തിയേറ്ററാണ് നവീനമായ ഈ പദ്ധതി ആവിഷ്‌കരിച്ചത്. ആളുകള്‍ കയറാതെ തിയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളായി രൂപാന്തരപ്പെടുന്ന കാലത്ത് എന്തുകൊണ്ടും അനുകരിക്കാവുന്ന ഒരു മാതൃക.
1000 രൂപ മുന്‍കൂറായി അടച്ച് അംഗമായാല്‍ ഒരു സിനിമ ഒന്നില്‍ കൂടുതല്‍ തവണ കാണാന്‍ കഴിയില്ല. ശരാശരി 40 സിനിമകള്‍ വരെ ഒരു വര്‍ഷം പ്രദര്‍ശിപ്പിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതൊക്കെ ഓരോ തവണ കാണാം. പണമടച്ച് അംഗമാകുന്ന ആള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒരു സിനിമ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ഇതു കൈമാറുകയുമാവാം. ഏപ്രില്‍ മാസത്തിലാണ് ഷണ്‍മുഖയില്‍ ഈ പദ്ധതി ആരംഭിക്കുക. 2000 സിനിമാ പ്രേമികള്‍ ഇതിനകം പദ്ധതിയില്‍ അംഗമായി കഴിഞ്ഞു. 10,000 പ്രീപെയ്ഡ് ടിക്കറ്റുകള്‍ വിറ്റഴിക്കാമെന്നാണ് തിയേറ്റര്‍ ഉടമ കണക്കുകൂട്ടുന്നത്.
തിയറ്ററിന്റെ സമീപമുള്ള 10 കടകളുമായി ചേര്‍ന്നു പ്രത്യേക ഓഫറുകളും അംഗമാവുന്നവര്‍ക്ക് ഒരുക്കുന്നുണ്ട്. റസ്റ്ററന്റുകള്‍, ജ്വല്ലറികള്‍ എന്നിവയുള്‍പ്പെടെയുള്ള കടകളില്‍ 10% വരെ ഡിസ്‌കൗണ്ടാണു ലഭിക്കും.
വന്‍ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ തിയേറ്ററുകളും ഈ മാതൃക പിന്തുടര്‍ന്ന് ഒരു പ്രീപെയ്ഡ് പദ്ധതിയുമായി വരുമോ. കാത്തിരിക്കാം
from kerala news edited
via IFTTT