121

Powered By Blogger

Tuesday, 17 March 2015

ശവസംസ്‌കാര ചടങ്ങിനിടയില്‍ തേനീച്ചയുടെ ആക്രമണം: നിരവധി പേര്‍ക്ക്‌ പരുക്കേറ്റു











Story Dated: Tuesday, March 17, 2015 12:50


കല്ലേറ്റുംകര: കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ശവസംസ്‌കാര ചടങ്ങിനിടയില്‍ തേനീച്ചയുടെ ആക്രമണം. വേതാളന്‍ തേനീച്ച എന്നറിയപ്പെടുന്ന വലിയ ഇനത്തില്‍പെട്ട തേനീച്ചയാണ്‌ ആക്രമിച്ചത്‌. തേനീച്ചയുടെ ആക്രമണത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ നാലുപാടും ചിതറി ഓടി. ഓട്ടത്തിനിടയില്‍ വീണുനിരവധി പേര്‍ക്കുപരുക്കേറ്റു. പരുക്കേറ്റവരെ ആളൂര്‍ പ്രാഥമിക കേന്ദ്രത്തിലും പുല്ലൂര്‍ മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.കെ. ജോസഫ്‌, വി.വി.എം. ഹൈസ്‌കൂള്‍ മാനേജര്‍ വിന്‍സെന്റ്‌ തണ്ട്യേക്കല്‍, കേരള സിറ്റിസണ്‍ ഫോറം പ്രസിഡന്റ്‌ ഷാഹുല്‍ ഹമീദ്‌ എന്നിവര്‍ക്ക്‌ കുത്തേറ്റു. സമീപത്തുള്ള ഹോളി ഫാമിലി കോണ്‍വെന്റിലെ കന്യാസ്‌ത്രികള്‍ക്കും കുത്തേറ്റു.


ഇന്നലെ നിര്യാതനായ തുളവത്തു വീട്ടില്‍ ടി.പി. പീറ്ററിന്റെ ശവസംസ്‌കാര ചടങ്ങ്‌ നടക്കുന്നതിനിടയില്‍ തേനീച്ചയുടെ ആക്രമണം ഉണ്ടായത്‌. പള്ളിക്കെട്ടിടത്തിന്റെ മുകളിലും സമീപത്തുള്ള മരത്തിലും കൂടുണ്ടാക്കിയിരുന്ന തേനീച്ച സംസ്‌കാര ചടങ്ങിനെത്തിച്ച പുഷ്‌പങ്ങളില്‍ ആകൃഷ്‌ടരായാണ്‌ ആക്രമണം നടത്തിയതെന്ന്‌ കരുതുന്നു.










from kerala news edited

via IFTTT