Story Dated: Tuesday, March 17, 2015 05:10

തിരുവനന്തപുരം : നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ പിടിച്ചു വലിക്കേണ്ട എന്നു കരുതിയാണ് പിന്‍സീറ്റ് തെരഞ്ഞെടുത്തതെന്ന് ധനമന്ത്രി കെ.എം മാണി. സഭയില്‍ വനിതകളെ കവചമാക്കി തീവ്രവാദികളെപ്പോലെയാണ് പ്രതിപക്ഷം പ്രതികരിച്ചത്. തന്നോട് വ്യക്തിപരമായ വൈരാഗ്യമാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവും കാണിക്കുന്നതെന്നും മാണി പറഞ്ഞു.
കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയ്ക്കെതിരെയും കെ.എം മാണി രംഗത്തെത്തി. താന്‍ വീണു കാണുകയാണ് ടോമിയുടെ ആഗ്രഹം. എന്നിട്ട് പാലായില്‍ നിന്ന് മത്സരിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും മാണി പറഞ്ഞു. മാണി കോഴ വാങ്ങിയതായി കെ.പി.സി.സി യോഗത്തില്‍ ടോമി കല്ലാനി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കല്ലാനിയുടെ വിമര്‍ശനത്തെ ജനങ്ങള്‍ പുശ്ചിച്ച് തള്ളുമെന്നും താന്‍ വര്‍ഷങ്ങളായി മത്സരിച്ച് വിജയിച്ച് അധികാരത്തില്‍ എത്തുന്നതില്‍ ടോമിക്ക് ബുദ്ധിമുട്ടുണ്ടെന്നും പാര്‍ലമെന്ററി മോഹങ്ങള്‍ ഉള്ളില്‍ വെച്ചുകൊണ്ടാണ് അദ്ദേഹം തനിക്കെതിരെ നിലകൊള്ളുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
from kerala news edited
via
IFTTT
Related Posts:
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റെന്ന് പോലീസ് Story Dated: Monday, March 16, 2015 03:07ലോസാഞ്ചല്‍സ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റെന്ന് പോലീസ്. യു.എസ് നഗരമായ അല്ബാനിയില് ഈ മാസം 8നാണ് ഇന്ത്യക്കാരിയായ രണ്‍ദീര്‍ കൗ… Read More
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം വൈകിയേക്കും Story Dated: Monday, March 16, 2015 03:05ന്യുഡല്‍ഹി: കോണ്‍ഗ്രസ് ദേശീയാധ്യക്ഷ പദവിയിലേക്കുള്ള ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം വൈകുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 10ന് ബംഗലൂരുവില്‍ നടക്കുന്ന എ.ഐ.സി.സി യോഗത്തില്‍… Read More
ബിവ്കോ ഔട്ട്ലെറ്റില് മദ്യത്തിന് അമിതവില: നാലു ജീവനക്കാര്‍ക്കെതിരെ നടപടി Story Dated: Monday, March 16, 2015 03:23ഇടുക്കി: മൂലമറ്റത്ത് ബിവ്റേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റില് മദ്യത്തിന് അമിതി വില ഈടാക്കിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടി. ഷോപ്പ് മാനേജര്‍ പി.കെ ശങ്കരപിള്ളയെ സസ്പെന്റ… Read More
'കോന്‍ ബനേഗാ കരോര്‍പതി'യുടെ മറവില്‍ തട്ടിപ്പു സംഘം വിലസുന്നു Story Dated: Monday, March 16, 2015 03:16ഹൈദരാബാദ്: കോടികള്‍ വാഗ്ദാനം ചെയ്യുന്ന 'കോന്‍ ബനേഗാ കരോര്‍പതി'യുടെ മറവില്‍ ഒരു സംഘം പണം തട്ടുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ കോളിലൂടെ ബന്ധപ്പെടുന്ന തട്ടിപ്പു സംഘം ഷോയില്‍ പങ… Read More
പണപ്പെരുപ്പ നിരക്ക് 2.06% താഴ്ന്നു Story Dated: Monday, March 16, 2015 03:40ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്. ഫെബ്രുവരിയില്‍ -2.06 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പ്രതിവര്‍ഷ… Read More