Story Dated: Tuesday, March 17, 2015 06:22
ന്യൂഡല്‍ഹി : ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതിയ്‌ക്ക് എതിരായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്‌ട്രഭവനിലേയ്‌ക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയുടെ സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ചിനെ നേരിടാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മന്‍മോഹന്‍ സിങ്, സീതാറാം യെച്യൂരി തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ചിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കും സ്‌ഥലത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റൈസീന ഹില്‍, വിജയ്‌ഛൗഖ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന മാര്‍ച്ച് തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്ന മാര്‍ച്ചായിരുന്നു ഇത്.
from kerala news edited
via IFTTT