Story Dated: Tuesday, March 17, 2015 06:44
ഇന്‍ഡോര്‍: മാസങ്ങള്‍ കൊണ്ട് സ്വരൂപിച്ച 107 രൂപ സാധുക്കുട്ടികള്‍ക്കു വേണ്ടി ദാനം ചെയ്‌ത ആറ് വയസുകാരന്‍ ബാലന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദന കത്ത്. ഇന്‍ഡോറില്‍ നിന്നുള്ള ആറ് വയസുകാരന്‍ ഭവ്യാ ആവേദാണ് ദീര്‍ഘകാലമായി സമ്പാദിച്ച 107 രൂപ സാധുക്കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ദാനം ചെയ്‌തത്. ഇതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി ഭവ്യയെ പ്രശംസിച്ചു കൊണ്ട് കത്തയച്ചു.
107 രൂപ സാധുക്കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ദാനം ചെയ്‌തത് ഞാന്‍ അറിഞ്ഞു എന്ന് മോഡി കത്തില്‍ പറയുന്നു. കൂടാതെ ആവേദിന്റെ നല്ല മനസിനെയും മോഡി കത്തിലുടെ അഭിനന്ദിച്ചു. ജനുവരി 25നായിരുന്നു ഭവ്യയുടെ ജന്മദിനം. അന്നു മുതല്‍ സ്വരുക്കൂട്ടിയ തുകയാണ് ദാനം ചെയ്യാന്‍ ആവേദ് തീരുമാനിച്ചത്.
യാത്രയ്‌ക്കിടയില്‍ വഴിയരികിലൂടെ കാണുന്ന തെരുവു ബാല്യങ്ങളും ടിവിയില്‍ കാണുന്ന വിദ്യാഭ്യാസം ലഭിക്കാതെ കഷ്‌ടപ്പെടുന്ന ബാല്യങ്ങളുമാണ് ഈ ആറ് വയസുകാരനെ ചിന്തിപ്പിച്ചത്. തനിക്ക് കിട്ടുന്ന വിദ്യാഭ്യസവും സൗകര്യങ്ങളും കിട്ടാതെ പോകുന്ന തെരുവു ബാല്യങ്ങള്‍ക്കുവേണ്ടിയാണ് ആവേദിന്റെ ചെറിയ സംഭാവന. അവര്‍ക്കും തങ്ങളെ പോലെയു്‌ള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിക്കാനാണ് തന്റെ എളിയ സംഭാവനയെന്നും ഈ കൊച്ചു മിടുക്കന്‍ പറയുന്നു. സന്ദീപ് ആവേദാണ് ഭവ്യയുടെ പിതാവ്.
from kerala news edited
via IFTTT