Story Dated: Tuesday, March 17, 2015 09:54
പൂച്ചാക്കല്‍: ടിപ്പര്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഗൃഹനാഥന്‍ തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സൃഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പെരുമ്പളം പഞ്ചായത്ത് 13-ാംവാര്‍ഡ് ജീവാലയത്തില്‍ ജീവന്‍ സി. ദത്ത് (40) ആണ് മരിച്ചത്. ചേര്‍ത്തല അരൂക്കുറ്റി റൂട്ടില്‍ പൂത്തുര്‍പാലത്തിനു സമീപം ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. സ്വകാര്യ കൊറിയര്‍ സ്‌ഥാപനത്തിലെ ജീവനക്കാരനായ ജീവന്‍ രാവിലെ പെരുമ്പളം ദ്വീപില്‍ നിന്ന് 8.30 ന് പുറപ്പെട്ട ജങ്കാറില്‍ പാണാവള്ളി ബോട്ടുജെട്ടിയിലെത്തി അവിടെ നിന്നു എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ജീവനൊപ്പം സുഹൃത്തായ പെരുമ്പളം കൊച്ചുപുരയ്‌ക്കല്‍ സബീഷുമുണ്ടായിരുന്നു. അരൂക്കൂറ്റി ഭാഗത്തുനിന്ന് അമിത വേഗത്തില്‍ വരുകയായിരുന്ന ടിപ്പര്‍ലോറി ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും റോഡില്‍ തെറിച്ചുവീണു. ജീവന്റെ ദേഹത്തുകൂടി ടിപ്പര്‍ലോറിയുടെ ടയറുകള്‍ കയറിയിറങ്ങി. സംഭവസ്‌ഥലത്തു തന്നെ ജീവന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സബീഷിന്റെ തോളിനും കാലിനും പരുക്കേറ്റു. ചേര്‍ത്തലയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്റെ ഭാര്യ:ഗീജാമോള്‍. മക്കള്‍. നമിത, ശ്രേയ. പിതാവ് ദത്തന്‍, മാതാവ് മുന്‍ പെരുമ്പളം പഞ്ചായത്തംഗം ബേബി സരോജം.
from kerala news edited
via IFTTT