121

Powered By Blogger

Tuesday, 17 March 2015

ഉത്തമവില്ലനെത്തുന്നു...











'സിനിമയിലേക്ക് എന്നെകൈപിടിച്ചുകയറ്റിയ ഗുരുവിനുമുന്നില്‍ ഉത്തമവില്ലനിലെ ഗാനങ്ങള്‍ സമര്‍പ്പിക്കുന്നു, പാട്ടും നൃത്തവും അലയടിച്ച സദസ് ഉലകനായകന്റെ വാക്കുകള്‍ക്കുമുന്‍പില്‍ നിശബ്ദമായി.ബാലചന്ദര്‍ എന്ന സംവിധായകന്‍ അവസാനമായി ക്യാമറയ്ക്കുമുന്നില്‍ അഭിനയിച്ചത് എനിക്കൊപ്പമാണ്, ഉത്തമവില്ലന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ചിനത്രത്തില്‍ അദ്ദേഹം അതരിപ്പിച്ച മാര്‍ഗ്ഗദര്‍ശിയെന്ന കഥാപാനത്രത്തെ ഞാന്‍ കാണുന്നു' കണ്ണീരിന്റെ നനവുപുരണ്ട വാക്കുകളിലാണ് കമലഹാസന്‍ ചിനത്രത്തിന്റെ ഓഡിയോലോഞ്ചിങ്ങ് ചടങ്ങില്‍ ബാലചന്ദറുമായുള്ള ഓര്‍മ്മകള്‍ അടയാളപ്പെടുത്തിയത്.

കമലിന്റേതായി ഒരേസമയം മൂന്നുചിനത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിയിരുന്നത്. ഉത്തമവില്ലന്‍,പാപനാശം,വിശ്വരൂപം2-ഏതു ചിനത്രം ആദ്യം നപ്രദര്‍ശനത്തിനെത്തുമെന്ന് ആരാധകരുടെ ചോദ്യത്തിന് കമല്‍ നേരിട്ട് മറുപടിപറയുകയായിരുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏനപ്രില്‍ ആദ്യവാരം ഉത്തമവില്ലന്‍ എത്തും.കമലിന്റെ സുഹൃത്തും നടനുമായ രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിനത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉലകനായകന്റേതു തന്നെയാണ്.

കമലഹാസന്‍ എഴുതിയ അഞ്ചുപാട്ടുകള്‍ ഉള്‍പ്പെടെ ഏഴുഗാനങ്ങളാണ് ചിനത്രത്തിലുള്ളത്. ആറുപാട്ടുകളില്‍ കമല്‍ ഗായകനായുമെത്തുന്നു.


ബാഗ്ലൂര്‍,മധ്യനപ്രദേശ്, തുര്‍ക്കി എന്നിവിടങ്ങള്‍ക്കു പുറമെ തമിഴകത്തെ കൂറ്റന്‍ കൊട്ടാരസെറ്റുകളിലുമാണ് ചിനത്രം പൂര്‍ത്തിയായത്. യൂറോപ്പിന്റെ സൗന്ദര്യം ഗാനങ്ങളില്‍ കാണാമെന്ന് അണിയറനപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.


രണ്ടുകാലഘട്ടങ്ങളിലായി നടക്കുന്ന കോമഡി-സോഷ്യല്‍ നഡ്രാമയാണ് ചിനത്രമെന്ന് സംവിധായകന്‍ രമേഷ് അരവിന്ദ് പറഞ്ഞു. ഉത്തമനെന്നും മനോരഞ്ജനെന്നുമുള്ളരണ്ടു കഥാപാനത്രങ്ങളായാണ് കമല്‍ ചിനത്രത്തില്‍ വേഷമിടുന്നത്.


കേരളത്തിലെ തെയ്യത്തിന്റേയും കര്‍ണ്ണാടകത്തിലെ യക്ഷഗാനത്തിന്റേയും തമിഴകത്തെ വില്ലുപാട്ടിന്റേയും ശീലുകള്‍ ചിനത്രത്തിനൊപ്പമെത്തുന്നതായും അദ്ദേഹം വിശദീകരിച്ചു.


മലയാളിതാരങ്ങളുടെ സാന്നിധ്യം കൊണ്ടും ചിനത്രം നശ്രദ്ധേയമാണ്. നപ്രധാനകഥാപാനത്രങ്ങളിലൊന്നായ ജേക്കബ്‌സക്കറിയയായി ജയറാം മുഴുനീളറോളില്‍ ചിനത്രത്തിലുണ്ട്. ഉര്‍വശി,പാര്‍വ്വതി മേനോന്‍,എഡിറ്റര്‍ വിജയശങ്കര്‍ എന്നിവരാണ് മറ്റുമലയാളികള്‍.എന്‍.സുഭാഷ് ചനന്ദ്രബോസാണ് ഉത്തമവില്ലന്‍ നിര്‍മ്മിക്കുന്നത്.











from kerala news edited

via IFTTT