Story Dated: Tuesday, March 17, 2015 10:23

തിരൂരങ്ങാടി: ബൈക്കില്‍ നിന്നു തെന്നിവീണ യുവാവിനെ പിറകില്‍വന്ന കാറിടിച്ചു മരിച്ചു. കിഴിശേരിക്കു സമീപമാണു ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.45നാണ് സംഭവം. തിരൂരങ്ങാടി ചെറുമുക്ക് സുന്നത്ത് നഗര്‍ സ്വദേശി മനരിക്കല്‍ മുസ്‌തഫയുടെ മകന്‍ അബുബക്കറാണ് (29) ദാരുണമായി മരണപ്പെട്ടത്. ഈ മാസം പന്ത്രണ്ടാം തീയതിയാണു ജിദ്ദയില്‍ നിന്ന് നാട്ടിലെത്തിയത്. രണ്ടുവര്‍ഷമായി സൗദി അറേബ്യയിലെ ഫൂട്ട്‌കോ കമ്പനിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു. കമ്പനിയില്‍ കൂടെ ജോലി ചെയ്ുന്നയ കിഴിശേരി സ്വദേശിയുടെ തന്നു വിട്ട പാഴ്‌സല്‍ വീട്ടില്‍ ഏല്‍പ്പിച്ചശേഷം തിരികെ വരുന്ന വഴിക്കാണ് അപകടം. സംഭവസമയത്ത് ചെറിയ ചാറല്‍ മഴ ഉണ്ടായിരുന്നു. ബൈക്കില്‍ നിന്ന് യുവാവ് തെന്നി വീഴുന്നതു കണ്ട ദൃക്‌സാക്ഷികള്‍ യുവാവിന്റെ അടുത്തേക്ക് നീങ്ങുന്ന അവസരത്തിലാണ് പിറകെ വന്ന കാറ് കയറി ഇറങ്ങിയത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും താമസിയാതെ മരണപ്പെടുകയായിരുന്നു. മാതാവ്: കദീജ. ഭാര്യ: അഫ്‌സത്ത്. മകന്‍: മുഹമ്മദ് അഫ്‌ലഹ്. സഹോദരങ്ങള്‍: സമീറ, മുഫീദ്, സുമയ്യത്ത്, സെമീല്‍. തിരൂരങ്ങാടി താഴെച്ചിന ജുമാ മസ്‌ജിദില്‍ മയ്യത്ത് നിസ്‌ക്കാരത്തിനു ശേഷം വൈകിട്ടു 3.15ഓടെ മൃതദേഹം ഖബറടക്കി.
from kerala news edited
via
IFTTT
Related Posts:
സിപിഎമ്മിനെതിരെ ബിനോയ് വിശ്വം Story Dated: Monday, December 8, 2014 07:45തൃശൂര്‍: സിപിഎമ്മിനെയും പിണറായി വിജയനെയും പരിഹസിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. അടിയന്തിരാവസ്ഥകാലത്ത് ജയിലില്‍ കിടന്നത് പിണറായി വിജയന് എപ്പോഴും ഉയര്‍ത്തിക്കാണി… Read More
നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിലിടിച്ച്, യുവാവ് മരിച്ചു Story Dated: Monday, December 8, 2014 07:08വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് കല്യാണ മണ്ഡത്തിനുസമീപം യുവാക്കള്‍ യാത്രചെയ്തിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ക… Read More
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു Story Dated: Monday, December 8, 2014 02:29ആനക്കര: ആനക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. ആനക്കര സ്കൈലാബ് റോഡിലെ 11 കെ.വിയുടെ പോസ്റ്റാണ് കാറിടിച്ച് മുറിഞ്ഞത്. ഇതോടെ മൂന്ന് ട്രാന്ഫോര്… Read More
സ്വിമ്മിംഗ്പൂളില്‍ യുവാവ് മുങ്ങിമരിച്ചു Story Dated: Monday, December 8, 2014 07:08ചിറ്റൂര്‍: കണക്കമ്പാറയില്‍ വീടിന്റെ കോമ്പൗണ്ടിലുള്ള സ്വിമ്മിംഗ്പൂളില്‍ കുളിക്കാനിറങ്ങിയ സ്വര്‍ണക്കട ജീവനക്കാരന് മുങ്ങിമരിച്ചു. തൃശൂര്‍ ആളൂര്‍ കൈലാടത്തുവീട്ടില് വര്‍ഗീസിന്റെ… Read More
താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അമര്‍ സിങ് Story Dated: Monday, December 8, 2014 07:59ജെയ്പ്പൂര്‍: താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് സമാജ്വാദി പാര്‍ട്ടി മുന്‍ എം.പി അമര്‍ സിങ്. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തനിക്ക് ബി.ജെ.പിയിലേക്ക് ക്ഷണം ലഭ… Read More