Story Dated: Tuesday, March 17, 2015 04:28
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സെദ്ദങ്കി ട്രൈബല്‍ വെല്‍ഫയര്‍ റെസിഡന്റല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോണ് ഗര്‍ഭ പരിശോധന നടത്താന്‍ പ്രധാന അധ്യാപകന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥിനികള്‍ സംഭവത്തെ കുറിച്ച് സ്‌ഥലം എം.എല്‍.എയ്‌ക്ക് പരാതി നല്‍കി.
പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ അധ്യാപകനുമായി അതിരുവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയില്‍ ഗര്‍ഭ പരിശോധന നടത്താന്‍ പ്രധാന അധ്യാപകന്‍ സുന്ദര റാവു ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സെദ്ദങ്കിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിനെ തുടര്‍ന്നാണ് ക്ലാസിലെ മറ്റു കുട്ടികളിലും സമാന പരിശോധന നടത്താന്‍ അധ്യാപകന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി പ്രത്യേകം നഴ്‌സിനെ അധ്യാപകന്‍ ചുമതലപ്പെടുത്തുകയും സ്‌കൂളിലെത്തിച്ച് പരിശോധന നടത്തുകയും ചെയ്‌തിരുന്നു. അധ്യാപകന്റെ ഇത്തരം നടപടി കുട്ടികളെ മാനസികമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്.
എം.എല്‍.എ. രാജേശ്വരിയുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമ സമിതി സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തി. അധ്യാപകന്റെ നിര്‍ദേശപ്രകാരമാണ് കുട്ടികളില്‍ പരിശോധന നടത്തിയതെന്ന് നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT