Story Dated: Tuesday, March 17, 2015 12:50
ചെറുപുഴ: വെസ്‌റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസിലും ഭീമനടിയിലെ ബസ്‌റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലും വിജിലന്‍സ് പരിശോധന. കോംപ്ലക്‌സില്‍ പത്തോളം മുറികള്‍ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാടകക്ക് നല്‍കിയിരുന്നു. പതിനായിരം മുതല്‍ കാല്‍ലക്ഷം രൂപവരെ ഡെപ്പോസിറ്റും 300 മുതല്‍ മു തല്‍ 1000 രൂപവരെ പ്രതിമാസ വാടകയും നിശ്‌ചയിച്ചാണ് മുറികള്‍ നല്‍കിയത്. എന്നാല്‍ ഇതില്‍ ആറോളം മുറികള്‍ വാടകക്കാര്‍ മറ്റുളളവര്‍ക്ക് കച്ചവടം നടത്താന്‍ നല്‍കിയിരിക്കുകയാണ്.
പഞ്ചായത്തിലടക്കേണ്ട വാടക പുതിയതായി മുറിയെടുത്തവര്‍ നല്‍കണം. ഇതിന് പുറമെ ആദ്യം മുറി വാടകക്കെടുത്തവര്‍ കാല്‍ ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ കോഴ വാങ്ങിയാണ് മുറികള്‍ നല്‍കിയത്. 13ന് ഭീമനടിയിലെത്തിയ വിജിലന്‍സ് സംഘം പഞ്ചായത്തില്‍ നിന്നും മുറികള്‍ വാടകക്ക് നല്‍കിയത് സംബന്ധിച്ച രേഖകള്‍ കസ്‌റ്റഡിയിലെടുത്തു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി വാടകക്കാരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
from kerala news edited
via IFTTT