തൃശ്ശൂർ: കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കി(പഴയ കാത്തലിക് സിറിയൻ ബാങ്ക്)ന്റെ പ്രഥമിക ഓഹരി വില്പന നവംബർ 22 മുതൽ 26വരെ നടക്കും. 410 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐപിഒ. ഒരു ഓഹരിക്ക് 193-195 രൂപയായിരിക്കും വില. കുറഞ്ഞത് 75 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം. നിർദിഷ്ട പ്രാരംഭ ഓഹരി വില്പനയിൽ കമ്പനി 24 കോടി രൂപയുടെ പുതിയ മൂലധനം സമാഹരിക്കും. അതേസമയം, നിലവിലുള്ള ഓഹരി ഉടമകളായ ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ബ്രിഡ്ജി ഇന്ത്യ ഫണ്ട്, സാറ്റലൈറ്റ് മൾട്ടികോം, വേ ടു വെൽത്ത് സെക്യൂരിറ്റീസ്, എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ 19.78 ദശലക്ഷം ഓഹരികൾ 385.71 കോടി രൂപയ്ക്ക് ഓഫർ ഫോർ സെയിൽ വഴി വിൽക്കും. രാജ്യത്തെതന്നെ ഏറ്റവും പഴക്കംചെന്ന ബാങ്കായ സിഎസ്ബിയ്ക്ക് കേരളത്തിലും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ബാങ്ക് 817 കോടിയുടെ വരുമാനം നേടി. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ 44.3 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. CSB Bank to launch IPO on 22 November at price band of ₹193-195
from money rss http://bit.ly/37cwXBf
via IFTTT
from money rss http://bit.ly/37cwXBf
via IFTTT