121

Powered By Blogger

Monday, 18 November 2019

സെന്‍സെക്‌സ് 72 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 72 പോയന്റ് നഷ്ടത്തിൽ 40,284ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 11,894ലിലും. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലാണ് മികച്ച നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ചയിലെ എട്ട് ശതമാനം നേട്ടത്തോടൊപ്പം തിങ്കളാഴ്ചയും ഓഹരി വില അഞ്ച് ശതമാനം ഉയർന്നു. ടാറ്റ സ്റ്റീൽ 4.4 ശതമാനവും സൺ ഫാർമ 2.4ശതമാനവും പവർഗ്രിഡ് 2 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.45 ശതമാനവും സ്മോൾ ക്യാപ് 0.3ശതമാനവും ഉയർന്നു. ബാങ്കിങ് ഓഹരികളിൽ ലാഭമെടുപ്പിനെതുടർന്നുള്ള വില്പന സമ്മർദം പ്രകടമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഒരു ശതമാനം താഴ്ന്നു. ഐസിഐസിഐ, യെസ് ബാങ്ക് തുടങ്ങിയവയും നഷ്ടത്തിലായിരുന്നു. ബ്രിട്ടാനിയ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഒഎൻജിസി, റിലയൻസ്, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു. sensex down 72 pts

from money rss http://bit.ly/35f8r0e
via IFTTT