121

Powered By Blogger

Monday, 18 November 2019

ജോലി വാഗ്ദാനംചെയ്ത്‌ തട്ടിപ്പ്: ഇൻഫോസിസ് പരാതി നൽകി

ബെംഗളൂരു:ഇൻഫോസിസ് അടക്കമുള്ള ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് ഇൻഫോസിസ് എച്ച്.ആർ. വിഭാഗം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. എച്ച്.ആർ. ഓഫീസർ എന്ന വ്യാജേന സുമേഷ് എന്ന ആൾ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഇൻഫോസിസ് എച്ച്.ആർ. വിഭാഗത്തിലെ സന്തോഷ് കുമാർ ഇലക്ട്രോണിക് സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നേരിട്ട് വരുന്നവർക്കു ജോലി ശരിപ്പെടുത്തിക്കൊടുക്കുമെന്നാണ് സുമേഷിന്റെ വാഗ്ദാനം. ഏജന്റുമാർ മുഖേന ഇൻഫോസിസ് ആരെയും ജോലിക്കെടുക്കുന്നില്ലെന്നു കമ്പനി വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ മികവു പരിഗണിച്ചാണ് കമ്പനി ജോലിനൽകുന്നത്. ഐ.ടി. നിയമം അനുസരിച്ച് സുമേഷിന്റെപേരിൽ പോലീസ് കേസെടുത്തു. വിവിധ കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു. Infosys lodges FIR over job racket

from money rss http://bit.ly/2CSo7um
via IFTTT