121

Powered By Blogger

Thursday, 26 March 2015

വേനലവധി കുട്ടിപ്പട്ടാളത്തിന്‌ ശാപമോ?











Story Dated: Thursday, March 26, 2015 02:15


വൈക്കം: വേനലവധി... അതൊരു ഉത്സവമായിരുന്നു. കുട്ടികളില്‍ പ്രതീക്ഷയും കാത്തിരിപ്പും സന്തോഷവും ഉണ്ടാക്കുന്ന ഉത്സവം. ഇന്നും അവധി ഒരു ആഘോഷം തന്നെയാണ്‌. പക്ഷേ ഉത്സവമല്ല. പണ്ട്‌ വലിയ അവധിയെന്നാല്‍, പഠനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത ഉല്ലാസകാലം.


എന്തെല്ലാം നാടന്‍ കളികള്‍. കൃഷിയില്ലാത്ത പാടങ്ങളില്‍ പന്ത്‌ കളിച്ചും, പറമ്പുകളില്‍ സാറ്റും ഓടിപ്പിടുത്തവും, മുറ്റത്ത്‌ കുട്ടിയും കോലും, അക്കും എല്ലാം കളിച്ച്‌ തിമിര്‍ത്തുനടക്കുന്ന കുട്ടിക്കുറുമ്പന്‍മാരും കുറുമ്പികളും... മരക്കൊമ്പുകളില്‍ വലിഞ്ഞുകയറിയും കല്ലെറിഞ്ഞും മാമ്പഴവും ചാമ്പങ്ങയുമെല്ലാം ശേഖരിച്ച്‌ അവര്‍ ഒത്തുകൂടി അത്‌ പങ്കുവെച്ച്‌ നുണയുന്ന കാഴ്‌ച എന്തൊരു രസമായിരുന്നു.


പറമ്പുകളില്‍ കുട്ടിക്കളികളും കുട്ടി വര്‍ത്തമാനങ്ങളുമായി ആടിത്തിമിര്‍ക്കുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികളോ...? ഇന്നവര്‍ സന്തോഷം കണ്ടെത്തുന്നത്‌ വീഡിയോ ഗെയിമുകളിലും കൊച്ചു ടി.വിയിലും ക്ലബ്ബില്‍ പോയി കളിക്കാവുന്ന കളികളിലുമാണ്‌. ഇതൊന്നുമില്ലെങ്കില്‍ അവധിക്കാല കോഴ്‌സില്‍ ചേരുമവര്‍. ഏതെങ്കിലും നാല്‌ ചുവരുകള്‍ക്കുളളില്‍ ഒളിക്കാന്‍ അവര്‍ ഇഷ്‌ടപ്പെടുന്നു.


അവധി ഇന്ന്‌ നേരംപോക്കുകളില്ലാത്ത വെറും നാളുകള്‍. പണ്ടൊക്കെ കുട്ടികള്‍ വേനല്‍ അവധിക്കായി കാത്തിരിക്കും. കുട്ടികളെല്ലാം തറവാട്ടു വീടുകളിലും അമ്മ വീടുകളിലും ഒത്തുകൂടും. അയല്‍വക്കത്തെ ശിങ്കിടി കൂടെയുണ്ടെങ്കില്‍ ഒരു കുട്ടിപ്പട തന്നെയായി. ഈ സന്തോഷവും ഒത്തുചേരലുകളുമെല്ലാം ഇന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കുന്ന അനുഭവങ്ങള്‍ മാത്രം.


ഈ നഷ്‌ടങ്ങളെല്ലാം വീണ്ടെടുക്കാമെന്ന്‌ വിചാരിച്ചാല്‍ അവിടെയും സാഹചര്യങ്ങള്‍ കുറഞ്ഞിരിക്കുന്നു. പന്ത്‌ കളിക്കാനൊരു പാടത്തിനായി കിലോമീറ്ററുകള്‍ താണ്ടണം. പറമ്പുകള്‍ എവിടെയുണ്ട്‌. ഒന്നുകില്‍ അവ കാടുപിടിച്ച്‌ ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നു. പ്രകൃതി നമ്മെ പഠിപ്പിച്ചത്‌ മതില്‍കെട്ടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കുമുള്ളില്‍ ഒളിക്കാനല്ല. മറിച്ച്‌ പ്രകൃതി സൗന്ദര്യം ഉപയോഗപ്പെടുത്താനാണ്‌.


കമ്പ്യൂട്ടറിന്‌ മുന്നില്‍ ജീവിതം ഹോമിക്കുന്നവരും ജോലി ഭാരത്തിന്റെ തലവേദനയില്‍ മുങ്ങിയവരും നമ്മുടെ നാട്ടിന്‍പുറത്തെ തൊടിയില്‍ അഞ്ച്‌ നിമിഷം നിന്നാല്‍ എല്ലാ പ്രശ്‌നങ്ങളും വിട്ടുപോകുന്നതു കാണാം.

അതാണ്‌ നമ്മുടെ തൊടികളുടെയും പാടങ്ങളുടെയും ശക്‌തി. ഇതൊന്നും ഇന്നത്തെ തലമുറ തിരിച്ചറിയുന്നില്ല. അവര്‍ ഹൈക്ലാസ്‌ ജീവിതത്തിന്റെ പിന്നാലെ ലക്ഷ്യമില്ലാതെ അലയുകയാണ്‌.


ഇനിയുള്ള തലമുറക്കെങ്കിലും ഇത്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിയിരിക്കുന്നത്‌ ഏറെ സ്‌ഫോടനാത്മകമായ സംഭവങ്ങളായിരിക്കും. വീടമ്മമാര്‍ പറയുന്നത്‌ അവധിക്കാലത്തും ഒരുപാട്‌ അവര്‍ക്ക്‌ പഠിക്കാനുണ്ടെന്നാണ്‌. ശരിയാണ്‌, പക്ഷേ അത്‌ പൂര്‍ണ്ണമായും അവധിക്കാല കോഴ്‌സുകളില്‍ നിന്നായിരിക്കരുത്‌. കുറച്ചൊക്കെ പ്രകൃതിയില്‍ നിന്നും ആയിരിക്കണം.










from kerala news edited

via IFTTT

90 വര്‍ഷം പഴക്കമുള്ള മജിസ്‌ട്രേറ്റ്‌ കോടതി ഇനി വിസ്‌മൃതിയിലേക്ക്‌











Story Dated: Thursday, March 26, 2015 02:15


ചങ്ങനാശ്ശേരി: 90 വര്‍ഷം പഴക്കമുള്ള ചങ്ങനാശേരി മജിസ്‌ട്രേറ്റ്‌ കോടതി വിസ്‌മൃതിയിലേക്ക്‌. 90 വര്‍ഷം മുമ്പ്‌ കാവില്‍ക്ഷേത്രത്തിനു സമീപം പൊതുമരാമത്ത്‌ ഓഫീസ്‌ കെട്ടിടത്തിലായിരുന്നു ആദ്യത്തെ കോടതി പ്രവര്‍ത്തിച്ചിരുന്നത്‌. പിന്നീട്‌ താലൂക്ക്‌ കച്ചേരിയിലേക്ക്‌ മാറുകയായിരുന്നു. ഇപ്പോള്‍ റവന്യൂടവര്‍ നില്‍ക്കുന്നിടത്തായിരുന്നു താലൂക്ക്‌ ഓഫീസ്‌.


റവന്യൂ ടവറിന്റെ നിര്‍മാണത്തിനുവേണ്ടി കോടതി നില്‍ക്കുന്ന സ്‌ഥലവുംകൂടി ഏറ്റെടുത്തതോടെ പിന്നീട്‌ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായിരുന്ന എല്‍.പി.സ്‌കൂള്‍ കോടതിയ്‌ക്കായി കൈമാറുകയും അവിടെ കോടതി ആരംഭിക്കുകയുമായിരുന്നു. ഇവിടെയാണ്‌ ഇപ്പോള്‍ കോടതി പ്രവര്‍ത്തിച്ചുവരുന്നത്‌. 72 സെന്റ്‌ സ്‌ഥലത്ത്‌ നില്‍ക്കുന്ന ഈ കെട്ടിടം ഏപ്രില്‍ പത്തോടുകൂടി പൊളിക്കും. ആയിരക്കണക്കിന്‌ നീതിന്യായ വ്യവഹാരങ്ങള്‍ക്ക്‌ സാക്ഷ്യമേകിയ ചങ്ങനാശേരി ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി കെട്ടിടം വിസ്‌മൃതിയിലേക്ക്‌.










from kerala news edited

via IFTTT

സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ പോയ പ്രതി പോലീസ്‌ പിടിയില്‍











Story Dated: Thursday, March 26, 2015 02:16


തിരൂര്‍: ബിസിനസ്‌ തുടങ്ങാനെന്ന പേരില്‍ പണം തട്ടിയ പ്രതി പോലീസ്‌ പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട്‌ സ്വദേശി സുഭാഷ്‌ചന്ദ്രനെ(52)യാണ്‌ തിരൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പുറത്തൂര്‍ പണ്ടാര വളപ്പില്‍ ഗോവര്‍ധനില്‍ നിന്നു പന്ത്രണ്ടു വര്‍ഷം മുമ്പ്‌ ബിസിനസ്‌ ആവശ്യത്തിനെന്ന്‌ പറഞ്ഞായിരുന്നു പത്തു ലക്ഷം രൂപ കൈപറ്റിയത്‌.


മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ ഉത്‌പന്നങ്ങള്‍ വിതരണം ചെയ്ുയന്നതിനായി സെക്യൂരിറ്റി തുകയായി പത്തു ലക്ഷം രൂപ ഇയാളില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നെങ്കിലും കാരാര്‍ പ്രകാരമുള്ള ഉത്‌പന്നങ്ങള്‍ കൈമാറാതെ പ്രതി മുങ്ങുകയായിരുന്നു. ഇടനിലക്കാര്‍ മുഖേന പണം ആവശ്യപ്പെട്ടെങ്കിലും ഇതേ തുടര്‍ന്ന്‌ ഗോവര്‍ധനനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന്‌ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതിക്ക്‌ ഉന്നതരുമായുള്ള ബന്ധം അറസ്‌റ്റില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കുകയായിരുന്നു.


പ്രതി ഹാജരാകാത്തതിനെ തുടര്‍ന്ന്‌ തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചു. ഇതോടെ തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നു പ്രതിയെ പിടികൂടി. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം തിരൂര്‍ കോടതിയില്‍ നിന്നു നിബന്ധനകളോടെ ജാമ്യം അനുവദിച്ചു.










from kerala news edited

via IFTTT

അന്തര്‍സംസ്‌ഥാന മയക്കുമരുന്ന്‌ കേസ്‌; പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു











Story Dated: Thursday, March 26, 2015 02:16


എടപ്പാള്‍: എക്‌സൈസ്‌ സംഘം പിന്തുടര്‍ന്ന്‌ പിടികൂടിയ അന്തര്‍സംസ്‌ഥാന മയക്കുമരുന്ന്‌ കേസിലെ പ്രതികളെ വടകര എന്‍.ഡി.പി.എസ്‌ സ്‌പെഷല്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു.പുതുപൊന്നാനി കിണര്‍ കപ്പൂരിന്‍റെ വീട്ടില്‍ ആസിഫ്‌ (23),പോത്തന്നൂര്‍ നെല്ലിക്കര കാഞ്ഞിരകടവത്ത്‌ വീട്ടില്‍ സിറാജ്‌ (27)എന്നിവരെയാണ്‌ ചൊവ്വാഴ്‌ച രാത്രി എടപ്പാളില്‍ വെച്ച്‌ എക്‌സൈസ്‌ കമ്മീഷണര്‍ സ്‌ക്വാഡ്‌ പിടികൂടിയത്‌.


മലപ്പുറം എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ബ്യൂറോ,കുറ്റിപ്പുറം റേയ്‌ഞ്ച് ഓഫീസ്‌ എന്നിവിടങ്ങളിലെ ഉദാ്യേഗസ്‌ഥര്‍ നടത്തിയ സംയുക്‌ത ഓപ്പറേഷനില്‍ വലയില്‍ കുരുങ്ങിയത്‌.ഇവരില്‍ നിന്നും 150 പാക്കറ്റുകളിലായി 13 ഗ്രാം ഹെറോയിന്‍ െ്രെടന്‍മാര്‍ണ്മം സിറാജുദീനാണ്‌ കൊണ്ട്‌ വന്നത്‌.ഹെറോയിന്‍ കൈപറ്റാനെത്തിയതായിരുന്നു ആസിഫ്‌. മലപ്പുറം,വേങ്ങര,തിരൂര്‍, പെരിന്തല്‍മണ്ണ,പൊന്നാനി, നിലബൂര്‍ മേഖലകളിലാണ്‌ ഇവര്‍ മയക്കുമരുന്ന്‌ വില്‍പന നടത്തുന്നത്‌. മാര്‍ക്കറ്റില്‍ ഒരു പോതി ഹെറോയിന്‌ 2000 രൂപയാണ്‌ വില പ്രതികള്‍ നിരവധി എക്‌സൈസ്‌ കേസുകളില്‍ പ്രതിയാണ്‌.


നിരവധി വിദ്യാര്‍ത്ഥികളും ഹെറോയിന്‍ ഉപയോഗിച്ച്‌ വരുന്നതായും പ്രതികള്‍ ചോദ്യം ചെയ്ലില്‍ സമ്മയതിച്ചു.തിരൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹെറോയിന്‍ കുത്തിവെച്ചിരുന്നത്‌.മുംബെയില്‍ നിന്നും െ്രെടന്‍ മാര്‍ണ്മമാണ്‌ ഹെറോയിന്‍ കേരളത്തിലേക്ക്‌ എത്തിക്കുന്നത്‌.കുറ്റിപ്പുറം എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.ജെ.സെബാസ്‌റ്റ്യന്‍റെ നേതൃത്ത്വത്തില്‍ മലപ്പുറം ഇന്റലിജന്‍സ്‌ ഓഫീസര്‍മാരായ ബിനുകുമാര്‍, അഭിലാഷ്‌, ജാഫര്‍, സുനില്‍കുമാര്‍, കമ്മീഷണര്‍ സ്‌ക്വാട്‌ അംഗങ്ങളായ ദീപേഷ്‌,ഷിബു,കുറ്റിപ്പുറം റേഞ്ച്‌ ഓഫീസ്‌ അംഗങ്ങളായ എ.ജെ.എ അബ്‌ദുള്‍ റഹ്‌മാന്‍,ലതീഷ്‌,ഗിരീഷ്‌,അനീഷ്‌,വിനേഷ്‌ എന്നിവരുടെ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.










from kerala news edited

via IFTTT

കോടതിയില്‍ കൊണ്ടുപോകവെ തടവുകാരന്‍ രക്ഷപ്പടാന്‍ ശ്രമിച്ചു











Story Dated: Thursday, March 26, 2015 02:17


തിരുവനന്തപുരം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി തടവുകാരന്‍ രക്ഷപ്പടാന്‍ ശ്രമിച്ചു. പൂജപ്പുര സെട്രല്‍ ജയിലില്‍ നിന്ന്‌ കാട്ടാക്കട കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പറക്കുംതളിക ബൈജു എന്ന ബൈജു (35)വാണ്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്‌. ഇന്നലെ രാവിലെ 11.30നാണ്‌ സംഭവം. കോടതിയിലെത്തിക്കാന്‍ ചുമതലയുണ്ടായിരുന്ന എ.ആര്‍ ക്യാമ്പിലെ രണ്ടുപോലീസുകാരുമായി പൂജപ്പുര ജംഗ്‌ഷനില്‍ ബസ്‌ കാത്തുനില്‍ക്കുമ്പോഴാണ്‌ പ്രതിയുടെ രക്ഷപ്പെടല്‍ ശ്രമം.


ഇയാളോടൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഓടിച്ചിട്ട്‌ പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്‌ ആക്രമാസക്‌തനായ പ്രതി പോലീസുകാര്‍ക്കെതിരെ തിരിഞ്ഞു. സമീപത്ത്‌ പാര്‍ക്കുചെയ്‌തിരുന്ന കാറിന്റെ ചില്ലുകള്‍ ഇയാള്‍ കല്ലുപയോഗിച്ച്‌ ഇടിച്ചുതകര്‍ത്തു. നാട്ടുകാരും പോലീസും ചേര്‍ന്ന്‌ കീഴടക്കിയ പ്രതിയെ പൂജപ്പുര പോലീസിന്‌ കൈമാറി. പോലീസ്‌ ഇയാള്‍ക്കെതിരെ കേസെടുത്തു. നിരവധി മാല മോഷണക്കേസിലെ പ്രതിയാണ്‌ ഇയാളെന്ന്‌ പൂജപ്പുര പോലീസ്‌ പറഞ്ഞു. വൈകിട്ടോടെ പ്രതിയെ പുജപ്പുര സെട്രല്‍ ജയിലിലെ റിമാന്റ്‌ സെല്ലിലേക്ക്‌ മാറ്റി.










from kerala news edited

via IFTTT

ആയൂര്‍വേദ കോളജ്‌ ആശുപത്രിയില്‍ തീപിടുത്തം പരിഭ്രാന്തി പരത്തി











Story Dated: Thursday, March 26, 2015 02:17


തിരുവനന്തപുരം: ആയൂര്‍വേദ കോളജ്‌ ആശുപത്രിയിലെ ഒന്നാം വാര്‍ഡിനു സമീപം തീപിടുത്തം ഉണ്ടായത്‌ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി എട്ട്‌ മണിക്കായിരുന്നു സംഭവം. വെളളം തിളപ്പിക്കാനായി വെച്ചിരുന്ന പാചകവാതക സിലിണ്ടറില്‍ നിന്ന്‌ തീപടരുകയായിരുന്നു. പാചക വാതക സിലിണ്ടറില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ്‌ തീപിടുത്തത്തിനു കാരണം. ഫയര്‍ എക്‌സിറ്റിഗുഷര്‍ ഉപയോഗിച്ച്‌ ആശുപത്രി ജീവനക്കാര്‍ തന്നെ തീയണച്ചത്‌ കാരണം വന്‍ അപകടം ഒഴിവായി. ഫയര്‍ ഫോഴ്‌സ്‌ എത്തുന്നതിനു മുന്‍പ്‌ തന്നെ തീയണച്ചു.










from kerala news edited

via IFTTT

നിയമ പഠനത്തിന്‍െ്‌റ ഓര്‍മ്മകളുമായി മന്ത്രിമാര്‍: മധുരമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം











Story Dated: Thursday, March 26, 2015 02:17


തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച്‌ ഇന്നലെ ചില മന്ത്രിമാരും ജനപ്രതിനിധികളും ലോ കോളേജിലെ പഴയ വിദ്യാര്‍ത്ഥികളായി മാറി. തിരുവനന്തപുരം ലോ കോളേജിന്റെ 140 ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമാണ്‌ മധുരമുള്ള പഴയ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള വേദിയായി മാറിയത്‌. മന്ത്രിമാരടങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സായാഹ്‌ന ബാച്ചില്‍ ഇപ്പോഴും പഠിക്കുന്ന പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയും ചടങ്ങിനെത്തി.


കോളേജിലെ വിദ്യാര്‍ത്ഥി ആകാന്‍ കഴിയാത്തതിന്റെ ദു:ഖം പരിപാടി ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കുവച്ചു. കലാ രാഷ്ര്‌ടീയ സാംസ്‌കാരിക രംഗത്ത്‌ നിരവധി പ്രതിഭാധന്‍മാരെ സംഭാവന ചെയ്‌തതാണ്‌ തിരുവനന്തപുരം ലോ കോളേജെന്ന്‌ ്അദ്ദേഹം പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനായിരുന്നു സംഗമത്തിലെ താരം. നിയമം പഠിക്കാന്‍ അഡ്‌മിഷനെടുത്തെങ്കിലും ക്ലാസ്‌ മുറികളില്‍ വല്ലപ്പോഴും മാത്രം കാണാന്‍ കിട്ടുന്ന അപൂര്‍വ വിദ്യാര്‍ഥിയായിരുന്നു താനെന്നു പറഞ്ഞ്‌ തിരുവഞ്ചൂര്‍ ഓര്‍മ്മകളുടെ കെട്ടഴിച്ചു.


ഹാജരെടുത്ത്‌ അധ്യാപകന്‍ ബുക്ക്‌ താഴെ വെക്കുമ്പോഴേക്കും ക്ലാസില്‍ കുട്ടികളുടെ എണ്ണം പകുതിയാവും. ക്ലാസ്‌ മുന്നോട്ട്‌ പോകുന്തോറും അതു കുറഞ്ഞു വരും. പുതിയ തലമുറയെ ദുര്‍നടപ്പ്‌ പഠിപ്പിക്കണ്ടെന്ന്‌ വിചാരിക്കുന്നതു കൊണ്ടുമാത്രം കൂടുതല്‍ അനുഭവങ്ങള്‍ വിവരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്‌.യു പ്രസിഡന്റായിരുന്ന തിരുവഞ്ചൂരിനോടൊപ്പം ഒരേ ക്ലാസിലിരുന്ന്‌ പഠിച്ചവരാണ്‌ മുന്‍മന്ത്രി ടി.എം. ജേക്കബും എം.എല്‍.എ ജി സുധാകരനും. സ്‌പീക്കര്‍ എന്‍. ശക്‌തനും തന്റെ സഹപാഠിയായിരുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു. കേരള സ്‌റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു ജേക്കബ്‌. സുധാകരനാവട്ടെ എസ്‌.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറിയും.


ഒരു അഭിഭാഷകനോ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനോ ആകാന്‍ ലക്ഷ്യമിട്ട തന്നെ പൊതുപ്രവര്‍ത്തകനാക്കി മാറ്റിയത്‌ ലോ കോളേജായിരുന്നെന്ന്‌ സ്‌പീക്കര്‍ എന്‍. ശക്‌തന്‍ അനുസ്‌മരിച്ചു. മൂന്നു വര്‍ഷ എല്‍.എല്‍.ബി കോഴ്‌സിലെ ഒന്നാം ബാച്ചുകാരനായിരുന്ന മന്ത്രി കെ.സി. ജോസഫിനും അതേ അഭിപ്രായമായിരുന്നു. അക്കാലത്ത്‌ ബാര്‍ട്ടന്‍ ഹില്‍ പരിസരത്ത്‌ കൂടി പോകുന്നവരെയെല്ലാം പിടിച്ച്‌ എല്‍.എല്‍.ബിക്ക്‌ ചേര്‍ക്കുമെന്ന്‌ തമാശ രൂപേണ പറയാറുണ്ടായിരുന്നെന്നും അദ്ദേഹം അനുസ്‌മരിച്ചു.


ഹോസ്‌റ്റലില്‍ ആദ്യം താമസിച്ച ബാച്ച്‌ തന്‍േറതായിരുന്നെന്നു മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. അക്കാലത്തെ അധ്യാപകരുമായുണ്ടായിരുന്ന ഹൃദയബന്ധവും അദ്ദേഹം വിവരിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പങ്കെടുത്തു. പൂര്‍വ വിദ്യാര്‍ത്ഥികളായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, ജസ്‌റ്റിസ്‌ ഡി. ശ്രീദേവി, ഡോ.എന്‍.ആര്‍ മാധവമേനോന്‍ തുടങ്ങിയവരും പങ്കെടുത്തു.


സിദ്ധാര്‍ത്ഥന്‍










from kerala news edited

via IFTTT

നോട്ടിരട്ടിപ്പ്‌ സംഘത്തിലെ രണ്ടുപേര്‍ പോലീസ്‌ പിടിയില്‍











Story Dated: Thursday, March 26, 2015 02:17


കിളിമാനൂര്‍: നോട്ടിരട്ടിപ്പ്‌ സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ ആറ്റിങ്ങള്‍ ഡിവൈ.എസ്‌.പി: ആര്‍. പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം കസ്‌റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനപ്രതി ഒളിവിലാണെന്ന്‌ പോലീസ്‌ അറിയിച്ചു. കുമ്മിള്‍ വട്ടത്താമര ഇരുന്നൂട്ടില്‍ റിജു ഭവനില്‍ വീരപ്പന്‍ എന്നുവിളിക്കുന്ന റിജു (32), കടയ്‌ക്കല്‍ ഇളമ്പഴന്നൂര്‍ കോട്ടപ്പുറം ലക്ഷംവീട്‌ കോളനിയില്‍ പി.എസ്‌. വിലാസത്തില്‍ ദീപു (33) എന്നിവരാണ്‌ പിടിയിലായത്‌.


സംഭവത്തെക്കുറിച്ച്‌ പോലീസ്‌ ഭാക്ഷ്യം: പ്രതികള്‍ കിളിമാനൂര്‍, പാങ്ങോട്‌, കടയ്‌ക്കല്‍ തുടങ്ങിയ സ്‌റ്റേഷനുകളില്‍ പിടിച്ചുപറി, ബൈക്ക്‌ മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്‌. തൊളിക്കുഴി നിവാസികളായ രണ്ടുപേരില്‍ നിന്നും നോട്ടിരട്ടിപ്പിച്ച്‌ നല്‍കാമെന്ന വ്യാജേന മൂന്നുലക്ഷത്തിനാല്‍പതിനായിരം രൂപ വാങ്ങുകയും നാലുദിവസത്തിനുള്ളില്‍ അഞ്ചുലക്ഷമാക്കി തിരികെ നല്‍കാമെന്നും പറഞ്ഞത്രേ. നാലുമാസംമുമ്പായിരുന്നു സംഭവം. പണം കൊടുത്തതിന്‌ ശേഷം നോട്ട്‌ ഇരട്ടിച്ചതായും റിസര്‍വ്‌ ബാങ്കിനുമുന്നില്‍ വരാന്‍ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്‌തു.


ഇതേത്തുടര്‍ന്ന്‌ റിസര്‍വ്‌ ബാങ്കിന്‌ മുന്നില്‍വച്ച്‌ പരാതിക്കാര്‍ക്ക്‌ പ്രതികള്‍ വലിയ ബാഗില്‍ നോട്ടുകെട്ടുകള്‍ നല്‍കുകയും ചെയ്‌തു. തുടര്‍ന്ന്‌ രക്ഷപ്പെട്ട പ്രതികള്‍ പരാതിക്കാരെ വിളിച്ച്‌ ബാഗില്‍ കള്ളനോട്ടുകളാണെന്നും പോലീസിനെ അറിയിക്കരുതെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തി ബാഗ്‌ പരിശോധിച്ച പരാതിക്കാര്‍ ബാഗിനുള്ളില്‍ പുതിയ പത്ത്‌, ഇരുപത്‌ രൂപ നോട്ടുകളാണ്‌ ഉള്ളതെന്ന്‌ കണ്ടെത്തി. ഏകദേശം ഇരുപത്തായ്യിരം രൂപയോളം ബാഗിലുണ്ടായിരുന്നു. പ്രതികള്‍ കള്ളനോട്ട്‌ എന്നറിയിച്ചതിനാല്‍ ബാഗടക്കം പരാതിക്കാര്‍ എ.ഡി.ജി.പി: പത്മകുമാറിനെ സമീപിക്കുകയായിരുന്നു.


തുടര്‍ന്ന്‌ എ.ഡി.ജി.പി നോട്ട്‌ പരിശോധിച്ചതില്‍ നിന്നും കള്ളനോട്ടുകള്‍ അല്ലെന്ന്‌ ഉറപ്പുവരുത്തുകയും പ്രതികളെ കണ്ടെത്താനായി ആറ്റിങ്ങല്‍ ഡിവൈ.എസ്‌.പി: ആര്‍. പ്രതാപന്‍നായരെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ കിളിമാനൂരില്‍ വെച്ച്‌ പ്രതികള്‍ പോലീസിന്റെ വലയിലാകുന്നത്‌. പ്രതികളുടെ മേല്‍ വഞ്ചനാകുറ്റമാണ്‌ ചുമത്തിയിട്ടുള്ളത്‌.സമാനമായ സംഭവത്തില്‍ ആരെങ്കിലും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം പോലീസിന്‌ കൈമാറണമെന്ന്‌ പോലീസ്‌ അറിയിച്ചു.


ഡിവൈ.എസ്‌.പിക്കു പുറമെ കിളിമാനൂര്‍ സി.ഐ: എസ്‌. ഷാജി, എസ്‌.ഐ: കെ സുധീര്‍ ,സീനിയര്‍ സിവില്‍പോലീസ്‌ ഓഫീസര്‍ സുനില്‍ ഡിവൈ.എസ്‌.പിയുടെ പ്രത്യേകഅന്വേഷകസംഘാംങ്ങളായ ബി. ദിലീപ്‌, മുരളി, ബിജു, ജയന്‍ എന്നിവരുള്‍പ്പെട്ട പോലീസ്‌ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റ് ചെയ്‌ത പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT

ഗുണ്ടാനിയമപ്രകാരം കഞ്ചാവ്‌ മാഫിയ തലവന്‍ പോലീസ്‌ പിടിയില്‍











Story Dated: Thursday, March 26, 2015 02:17


തിരുവനന്തപുരം: നഗരത്തില്‍ രാജാജി നഗര്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായി കഞ്ചാവ്‌ സംഭരണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ട്‌ വന്നിരുന്ന മയക്കുമരുന്ന്‌ മാഫിയ തലവനെ തിരുവനന്തപുരം സിറ്റിപോലീസ്‌ ഗുണ്ടാനിയമപ്രകാരം പിടികൂടി ജയിലില്‍ അടച്ചു. കന്റോണ്‍മെന്റ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ രാജാജി നഗര്‍ കൊച്ചുഗിരി എന്നുവിളിക്കുന്ന ഗിരീഷ്‌കുമാര്‍(36) ആണ്‌ ഗുണ്ടാനിയമപ്രകാരം പോലീസ്‌ പിടയിലായത്‌.


1996 മുതല്‍തന്നെ കവര്‍ച്ച, ആക്രമിച്ച്‌ പരുക്കേല്‍പ്പിക്കല്‍, സ്‌ഫോടക വസ്‌തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരം കഞ്ചാവ്‌ സംഭരണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ട്‌ വരികയായിരുന്നു. ഇയാള്‍ കഞ്ചാവ്‌ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ച്‌ പിടികൂടാന്‍ എത്തിയ കന്റോണ്‍മെന്റ്‌ പോലീസിന്‌ നേരെ ബോംബെറിഞ്ഞതിന്‌ കന്റോണ്‍മെന്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌.


കന്റോണ്‍മെന്റ്‌ അസി:കമ്മീഷണര്‍ വി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.അനില്‍കുമാര്‍, എസ്‌.ഐ. ആര്‍.ശിവകുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ തങ്കച്ചന്‍, മധു എന്നിവര്‍ ചേര്‍ന്നാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌. പോലീസ്‌ പിടിയിലായ കൊച്ചുഗിരിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിലേക്കായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌.










from kerala news edited

via IFTTT

പാകിസ്‌താന്‍ മോചിപ്പിച്ച മത്സ്യബന്ധന ബോട്ടുകളില്‍ ബി.ജെ.പിയുടെ കൊടി









Story Dated: Thursday, March 26, 2015 07:18



mangalam malayalam online newspaper

ന്യൂഡല്‍ഹി: പാകിസ്‌താന്‍ മോചിപ്പിച്ച 57 ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളില്‍ ബി.ജെ.പിയുടെ കൊടിയും നരേന്ദ്ര മോഡിയുടെ പോസ്‌റ്ററുകളും. പോര്‍ബന്ദര്‍ ഹാര്‍ബറില്‍ ചൊവ്വാഴ്‌ചയെത്തിയ ബോട്ടുകളിലാണ്‌ പോസ്‌റ്ററുകള്‍ കണ്ടെത്തിയത്‌. തങ്ങള്‍ക്കുവേണ്ടി ബി.ജെ.പിയും പ്രധാനമന്ത്രിയും പരിശ്രമിച്ചതിനുള്ള നന്ദി സൂചകമായാണ്‌ പോസ്‌റ്ററുകള്‍ സ്‌ഥാപിച്ചതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ വ്യക്‌തമാക്കി.


മോഡിക്ക്‌ പുറമെ ഗുജറാത്ത്‌ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെയും ഗുജറാത്ത്‌ ഫിഷറീസ്‌ വകുപ്പുമന്ത്രി ബാബു ഭായി ബൊഖിറിയ എന്നിവരുടെ പോസ്‌റ്ററുകളും ബോട്ടുകളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ബോട്ടുകളില്‍ സ്‌ഥാപിക്കാനായി ഏകദേശം 300ഓളം പ്ലക്കാര്‍ഡുകള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ വിതരണം ചെയ്‌തതായാണ്‌ കണക്ക്‌.










from kerala news edited

via IFTTT