121

Powered By Blogger

Thursday, 26 March 2015

തരിശു നിലത്തില്‍ നൂറുമേനി വിളവ്‌: ആഘോഷമായി കൊയ്‌ത്തുത്സവം











Story Dated: Thursday, March 26, 2015 02:15


ചെങ്ങന്നൂര്‍: നെല്‍കൃഷിയും വിളവെടുപ്പും വിസ്‌മൃതിയിലായ നാട്ടില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന വിളവെടുപ്പ്‌ നാട്ടുകാര്‍ ആഘോഷമാക്കി. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം തരിശു കിടന്ന പുന്തല മേനിലം പാടശേഖരത്തിലാണ്‌ കൊയ്‌ത്ത്‌ ഉത്സവമായത്‌. പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.


വെണ്‍മണി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. അജിത, കൃഷി ഓഫീസര്‍ അനില്‍കുമാര്‍, പഞ്ചായത്ത്‌ മെമ്പര്‍ ശശികുമാര്‍, പാടശേഖര സമിതി പ്രതിനിധികളായ അപ്പുക്കുട്ടന്‍ നായര്‍, മുരളീധരന്‍ നായര്‍, സോമനാഥന്‍ പിളള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


രാസകീടനാശിനികള്‍ ഒഴിവാക്കി ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിച്ചും മറ്റ്‌ പാടശേഖരങ്ങളേക്കാള്‍ ഉല്‍പാദന ചെലവ്‌ കുറച്ചാണ്‌ മേനിലം പാടശേഖരത്തില്‍ കൃഷിയിറക്കിയത്‌. നൂറു മേനി വിളവാണ്‌ ലഭിച്ചത്‌. സാധാരണ ഹെക്‌ടറിന്‌ അഞ്ച്‌ ടണ്‍ വരെ വിളവ്‌ കിട്ടുമ്പോള്‍ ദീര്‍ഘനാള്‍ തരിശു കിടന്ന ഈ പാടത്തു നിന്നും ഹെക്‌ടറിന്‌ 7.2 ടണ്‍ വിളവ്‌ ലഭിച്ചതായി കൃഷി ഓഫീസര്‍ പറഞ്ഞു.










from kerala news edited

via IFTTT