Story Dated: Thursday, March 26, 2015 07:03
തിരുവനന്തപുരം: കെ.എം മാണിയുമായി പിരിയാന്‍ തയ്യാന്നെ് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ചീഫ് വിപ്പ് സ്‌ഥാനത്ത് നിന്ന് ജോര്‍ജിനെ പുറത്താക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നതോടെയാണ് നിലപാട് കടുപ്പിച്ച് ജോര്‍ജ് രംഗത്ത് വന്നത്. ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ കുറ്റപത്രം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ബാര്‍ കോഴ കേസ് ഏപ്രിലോടെ അവസാനിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബൊമ്മയായി വെറുതെ ഇരിക്കാന്‍ തന്നെക്കിട്ടില്ല. പിരിയാന്‍ തയ്യാറാണെന്ന് മാണിയെ അറിയിച്ചിട്ടുണ്ട്.
ചീഫ് വിപ്പ് സ്‌ഥാനം ഒഴിയാനും താന്‍ തയ്യറാണെന്ന് മാണിയെ അറിയിച്ചതായി പി.സി ജോര്‍ജ് പറഞ്ഞു. മാണി പറഞ്ഞാല്‍ ചീഫ് വിപ്പ് സ്‌ഥാനം ഒഴിയാന്‍ തയ്യാറാണ്. അതിന് മുഖ്യമന്ത്രി പറയാന്‍ കാത്ത് നില്‍ക്കണമെന്നില്ലെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനസംഘടിപ്പിക്കാന്‍ ജോര്‍ജ് നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ തന്നെ പങ്കെടുപ്പിക്കാത്ത യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചിരുന്നു. സ്വമേധയാ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകില്ലെന്നും വേണമെങ്കില്‍ പുറത്താക്കട്ടെ എന്നുമാണ് പി.സി ജോര്‍ജിന്റെ നിലപാട്.
നേരത്തെ കെ.എം മാണിയുടെ വസതിയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ പി.സി ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ജോര്‍ജിനെ ഒഴിവാക്കി നടത്തിയ യോഗത്തില്‍ അദ്ദേഹത്തെ ചീഫ് വിപ്പ് സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ഭൂരിപക്ഷം പേരും ആവശ്യമുന്നയിച്ചു. ജോര്‍ജിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്‌ടപ്പെടുമെന്ന് എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച കെ.എം മാണിയും പി.ജെ ജോസഫും പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയതാണ് പി.സി ജോര്‍ജിനെതിരെ പാര്‍ട്ടി നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്ന കെ.എം മാണി നേരത്തെ രാജിവയ്‌ക്കേണ്ടിയിരുന്നുവെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രസ്‌താവന.
from kerala news edited
via IFTTT